ഘോഷയാത്ര
ഘോഷയാത്ര
അപ്പൂപ്പാ ഒരു ഗന്ധര്‍വന്‍ ദുര്യോധനനെ പിടിച്ചു കെട്ടിയെന്നു പറഞ്ഞല്ലോ. ആ കഥ ഒന്നു പറയണം.
പറയാമല്ലോ മക്കളേ. ചിത്രരഥന്‍ എന്നാണ് ആ ഗന്ധര്‍വന്റെ പേര്. ഇന്ദ്രന്റെ വലിയ കൂട്ടുകാരനാണ്. ഒരു ദിവസം അദ്ദേഹവും ഗന്ധര്‍വകുമാരന്മാരും കുറേ അപ്സരസ്സുകളുംകൂടി ദ്വൈതവനത്തിലെ ഒരു പൊയ്കയില്‍ നീരാട്ടു നടത്തുകയാണ്. അപ്പോഴാണ് ദുര്യോധനനും സംഘവും അതിലേ കടന്നു പോയത്. പൊയ്ക കണ്ട് അതിലൊന്ന് ഇറങ്ങി കുളിച്ചിട്ട് പോകാന്‍ അവര്‍ക്കൊരാഗ്രഹം.
എന്തിനാ അപ്പൂപ്പാ ദുര്യോധനനും മറ്റും ദ്വൈതവനത്തില്‍ പോയത്? ആതിര ചോദിച്ചു.
അതോ അത് -ധര്‍മ്മപുത്രരും അനിയന്മാരും പാഞ്ചാലിയോടുകൂടി വനവാസത്തിനു പോയി അവിടെയാണ് താമസിച്ചിരുന്നത്--
ഓ കള്ളച്ചൂതു കളിച്ച് അവരേ തോല്പിച്ച കഥ--ഉണ്ണി പറഞ്ഞു.
അതെ. അതുതന്നെ. കാട്ടില്‍ പോയപ്പോള്‍ അവരുടെകൂടെ കുറേ ബ്രാഹ്മണരും പോയി. അവര്‍ക്കു ഭക്ഷണം കൊടുക്കാനാണല്ലോ പാഞ്ചാലി സൂര്യഭഗവാനേ തപസ്സുചെയ്ത് അക്ഷയപാത്രം നേടിയത്. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ അതിലൊന്നും ശേഷിക്കത്തില്ലെന്നു മാത്രം.
അങ്ങനെ കാട്ടില്‍ കഴിയുന്ന അവരേ തങ്ങളുടെ സുഖസമൃദ്ധി ഒന്നു കാണിച്ചുകൊടുത്ത് അവരെ നാണംകെടുത്തണമെന്ന് ദുര്യോധനനും ശകുനിക്കും, കര്‍ണ്ണനും ഒരാഗ്രഹം. അതിനാണ് അവര്‍ പോയത്.
അപ്പഴെ അപ്പൂപ്പാ അങ്ങനെ പോകാന്‍ അവരേ ഭീഷ്മരും മറ്റും അനുവദിച്ചോ? കള്ളത്തരത്തിലാണ് പാണ്ഡവന്മാരേ തോല്പിച്ചതെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നല്ലോ. രാംകുട്ടന്‍...