...

8 views

നനവോർമ്മകൾ…
“ ആമീ, നീ മാത്രം എന്താ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നത് ?”
അനുരാധ ആ പറഞ്ഞത് പോലും അഭിരാമി കേട്ടില്ലെന്ന് തോന്നുന്നു!
അപ്പോഴും അവൾ മറ്റേതോ ലോകത്തെന്നപോലെ നിന്നു. വർഷങ്ങൾക്ക് ശേഷം കൂടി ചേർന്ന സൗഹൃദത്തിന്റെ ഗന്ധം ആയിരുന്നു ആ കോളേജ് ക്യാമ്പസ് മുഴുവൻ.. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ.. ഓർമകളുടെ ഒരു കുത്തൊഴുക്കെന്ന് വേണം പറയാൻ..
ഇതിലൊന്നും പങ്ക് ചേരാതെ മാറി നിൽക്കുന്ന ആമിയുടെ തോളിൽ തട്ടി അനുരാധ ചോദിച്ചു..
“ നിന്റെ മനസ്സിൽ ഇപ്പോഴും മഹിയാണോ?”
“എന്നെ ഏറ്റവും നന്നായി അറിയാവുന്ന നീ തന്നെ ഇത് ചോദിക്കണം”
ആമി ശബ്‌ദിച്ചു.
“ ആമീ, നീ കുറച്ചുകൂടി പ്രാക്ടിക്കൽ ആയി ചിന്തിക്ക്.. ഇനിയും നീ മാത്രം ഇത് മനസ്സിൽ കൊണ്ട് നടന്നിട്ട് എന്ത് കാര്യം ?”
“എനിക്കറിയില്ല അനൂ, എന്നെക്കൊണ്ട് പറ്റുന്നില്ല..”
ആമിയുടെ സ്വരം ഇടറി.., മിഴികൾ നനഞ്ഞു..!
“ ഡാ ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്, നിങ്ങൾ തമ്മിൽ ബ്രേക്ക്അപ്പ് ആയിട്ട് നാലു വര്ഷം കഴിഞ്ഞു ഇതിനിടയിൽ ഒരിക്കൽ പോലും നിങ്ങൾ തമ്മിൽ ഒന്ന് കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല, അത് മാത്രവല്ല അവനിപ്പോൾ പുതിയൊരു റിലേഷനും ഉണ്ട്! മറ്റാരേക്കാളും നന്നായി ഇതെല്ലാം അറിയാവുന്നത് നിനക്കു തന്നെയല്ലേ?”
നീ പറഞ്ഞത്...