...

0 views

പാലാഴിമഥനം മൂന്ന്
പാലാഴിമഥനം-മൂന്ന്
അപ്പൂപ്പാ ഇനി പലാഴിമഥനം കഴിഞ്ഞിട്ടു മതി. പാവം ആ ദേവന്മാരെല്ലാം നരച്ചുകുരച്ചിരിക്കുവല്ലേ-ആതിരയുടെ പെണ്‍ബുദ്ധിയുടെ സഹതാപം.

ശരി മോളേ-കടഞ്ഞുകളയാം.

ഈ ദേവന്മര്‍ വയസ്സു ചെന്നിരിക്കുവല്ലേ-അവരേക്കൊണ്ട് വാസുകിയുടെ തല പിടിപ്പിച്ചാല്‍--ഓ-മന്ദരപര്‍വ്വതം എടുത്ത് പലാഴിയില്‍ കടകോലായി നിര്‍ത്തി വാ‍സുകിയേ കയറായി അതില്‍ ചുറ്റിയ കാര്യം പറഞ്ഞില്ല-അല്ലേ-അതു ചെയ്തു--

കടയുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണത്തില്‍ വരുന്ന വിഷജ്വാല സഹിക്കാ‍ന്‍ അവര്‍ക്കു കെല്പു കാണില്ല. അതുകൊണ്ട് സൂത്രശാലിയായ വിഷ്ണു ദേവന്മാരേയും വിളിച്ച് വാസുകിയുടെ തലയ്ക്കല്‍ ചെന്നു നിന്നു--എന്നിട്ടു പറഞ്ഞു. ഞങ്ങള്‍ തല പിടിച്ചുകൊള്ളാം. നിങ്ങള്‍ വാലില്‍ പിടിച്ചാല്‍ മതി.

ഹും ഞങ്ങള്‍ വാലേപ്പിടിക്കാനോ--കേട്ടില്ലേ നമ്മളേ-- വാലുപിടിക്കാന്‍ ‍. വാലേ--ഈ അസുരന്മാ‍രേ-വാലു പിടിക്കാന്‍ . ഈ അവമാനം ഞങ്ങള്‍ സഹിക്കില്ല-മകരാക്ഷാ വാ എല്ലാരേം വിളി-പോകാം മഹാബലി കല്‍പ്പിച്ചു.

അയ്യോ-ഞങ്ങള്‍ മറ്റൊന്നും വിചാരിച്ചു പറഞ്ഞതല്ല. ഇതാ ഞങ്ങള്‍ മാറിയേക്കാം. മഹാവിഷ്ണു തോറ്റപോലെ പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.

കടയല്‍ തുടങ്ങി. അമൃതുണ്ടാകാനുള്ള പച്ചമരുന്നോക്കെ അശ്വിനീ ദേവകള്‍ പാലാഴിയില്‍ ഇട്ടു. ദേവന്മാര്‍ അയച്ചു കൊടുക്കുമ്പോള്‍ അസുരന്മാര്‍ മുറുക്കും-അസുരന്മാര്‍ അയക്കുമ്പോള്‍ ദേവന്മാര്‍ മുറുക്കും-അങ്ങനെ കടയല്‍നടന്നുകൊണ്ടിരിക്കേ ഒരു ഘോഷം.

ബാലിയും സുഗ്രീവനും, സുഷേണനും, നീലനും, ജാംബവാനും ഇരുപതുലക്ഷം വരുന്ന വാ‍നരസൈന്യത്തോടുകൂടി പാലാഴിമഥനം കാണാന്‍ വരുന്നതിന്റെ ഘോഷമാണ് . പാവം ദേവന്മാരുടെ പിടി വിട്ടു പോയി. അസുരന്മാരും ഒരു നിമിഷത്തേക്ക് അങ്ങോട്ടു നോക്കിപ്പോയി. മന്ദരപര്‍വ്വതം ദേ കടലിലേക്ക്-താഴോട്ട്-താഴോട്ട്...