...

7 views

ഭൂമി
ഉച്ചവെയിൽനിന്റെ ആധിക്യം കുറച്ചുകൊണ്ട് സൂര്യൻ നിശബ്ദമായി മയങ്ങിതുടങ്ങി പ്രഭാതത്തിൽ ചുവപ്പ് പട്ടും അണിഞ്ഞ് കൈയ്യിൽ വാളും ആയി സർവ്വവും ഭസ്‌മം ആകാൻ പോകുന്നു എന്ന ഭാവവുമായി ഉദിച് ഉയർന്ന് കത്തിജ്വലിച്ചു തന്റെ ക്രോധം മുഴുവൻ ശത്രുവിന്റെ മേൽ പ്രഹരിച്ച് വിജയശ്രീ ലാളിതനായ പോരാളിയെപ്പോലെ തന്റെ സന്തോഷത്തിന്റെ ചെറു മധുരത്തിൽ സ്നേഹനിർഭരമായ തലോടലുകൾ കൊണ്ട് ഭൂമിയിലെ സർവ ജീവജാലങ്ങളെയും ഇകിളിപ്പെടുത്തിക്കൊണ്ട് സമുദ്രത്തിന്റെ ഹൃദയത്തിലേക്ക് യാത്ര ചെയ്യുന്ന സൂര്യനേയും നോക്കി വിശാലമായി പരന്നുകിടക്കുന്ന ഭൂമിയിൽ തനിച്ച് ആക്കപ്പെട്ട ആ ഓക്കുമരം തന്റെ വേദന അയവിറക്കാൻ തുടങ്ങി.
താൻ വളർന്ന മണ്ണ് ഫലഭൂഷ്ഠവും വൃക്ഷലതാദികൾആൽ സമ്പന്നവും ഹരിതാഭയിൽ പ്രസന്നവും ആയിരുന്നു പെറ്റമ്മ തന്റെ മക്കളെ പോറ്റി വളർത്തുന്നത് പോലെ ഭൂമീദേവി തന്റെ മക്കളായ വൃക്ഷലതാദികൾ പോറ്റി വളർത്തിയിരുന്നു അവ പൂക്കളും ഫലങ്ങളും പുറപ്പെടുവിച്ചു. ആ വൃക്ഷങ്ങളിൽ പക്ഷികൾ കൂടുകൂട്ടി മൃഗങ്ങൾ മാളങ്ങൾ സൃഷ്ടിച്ചു. പരസ്പരം സ്നേഹം പങ്കിട്ട്...