കൊറോണ ക്ലാസുകൾ
. കൊറോണം ക്ലാസ് !
==========================
ഏറെ ദിവസങ്ങൾക്കു ശേഷമാണ് കൊച്ചു ചെറുക്കൻ എന്റെ വീട്ടിൽ എത്തുന്നത് .
ലോക് ഡവുൺ കൊടുമ്പിരികൊണ്ട കാലം ... അയൽ വീട്ടിലെ മിക്സി മുരണ്ടപ്പോൾ
" ഡ്റോണാമൂർത്തി " യുടെ നിരീക്ഷണ
മെന്ന് ശങ്കിച്ച് ആലപ്പുഴ വിട്ട ശേഷം ഇപ്പോഴാണ് കാണുന്നത് .
" ഒ . വാസേവൻ കൊത്താറന്
ഒരു ഉടുപ്പ് വാങ്ങിക്കൊണ്ടു പോവാൻ വന്നതാ . മ്മ്ട കുട്ടിച്ചായൻ തയ്യല് നിർത്ത്യേപ്പിന്നെ കൊത്താറൻ വേറെ കുപ്പായം കണ്ടിട്ടില്ല . അവിടെങ്ങോട്ടേലും ഇറങ്ങാണേ ഈരെഴേടെ ചുട്ടിത്തോർത്ത് കൊണ്ട് ഒരു പുത .... ഒ . അത്രേള്ളു . "
" പിന്നെ ഇപ്പോഴെന്തിനാടാ വാസു
ച്ചേട്ടന് പെട്ടെന്ന് പുതിയ കുപ്പായം !
ഹരിപ്പാട്ട് റെഡീമേഡ് കടകളൊക്കെ തുറന്നു കാണില്ലേ . ഷർട്ടിടൽ പണ്ടേ വിരോധമുള്ള ഇഷ്ടന് എന്താ ഒരു മാറ്റം . "
വാസുദേവൻ ചേട്ടനെ കളമുണ്ട് മാത്രം ഉടുത്ത് കണ്ടിട്ടുള്ള എനിക്ക് കൗതുകം ഏറി .
" അയ്യോ ... ഈ അണ്ണൻ ഒന്നും അറി
ഞ്ഞില്ലേ ! കാമറാ ക്ലാസല്ലേ എല്ലായിടത്തും . വാസേവക്കൊത്താറന്റെ മൂത്ത മോളുടെ മോൾ ഇംഗ്ലീഷ് പള്ളിക്കൂടത്തിലാ
പഠിത്തം . കൊറോണം കാരണം
ഇനി പഠിത്തമൊക്കെ അവിടെ ഓണം കഴിഞ്ഞേ ഉള്ളു . ഇപ്പം കമ്പൂട്ടറിലാ വാദ്യാമ്മാര് എല്ലാം വരുന്നെ . "
" എട . അതിന് വാസുച്ചേട്ടനെന്തിനാടാ ഷർട്ടിടുന്നത് ..... ഓൺ ലൈൻ ക്ലാസിൽ
പഠിക്കുന്നത് കൊച്ചു മോളല്ലേ ? "
" ഇതാ കൂത്ത് .....
അണ്ണാ .... പഠിക്കുന്നത് അവിടത്തെ കൊച്ചാ .... നേര് തന്നെ . മ്മ്ട വാസേവൻ കൊത്താറൻ കിടക്കുന്ന ചായ്‌പ്പിലാ മറ്റേ ക്ണാപ്പ് കൊണ്ട് പിടിപ്പിച്ചത് .... ഒ ... അതിന്റെ ഒടുക്കത്തെ പേരും വായി വരുന്നില്ല . അണ്ണാ ഈ ഫോണുകാര് കൊണ്ട് എണക്കിത്തരുന്ന പെട്ടിയില്ലി യോ . എന്തോന്നാ അത് "
" വൈ ഫൈ നെറ്റ് കണക്ഷനാണോ ... "
" അത് തന്നെ സൂത്രം . അതിരാവിലെ
എട്ടരയ്ക്ക് പള്ളിക്കൂടം തുറക്കും . കൊച്ചിനെ പിടിച്ച് അമ്മൂമ്മത്തള്ള തളത്തിലിരുത്തും . ആ കുന്തം തുറന്ന് പിടിച്ചാപ്പിന്നെ പരിസരത്ത് ആരേം കൊച്ചടുപ്പിക്കത്തില്ല . "
" അതെന്താ കൊച്ച് പഠിക്കുന്നത് ആരും കണ്ടു കൂടെ ! "
ഞാൻ സംശയം പ്രകടിപ്പിച്ചു .
" ഒ . ഈ അണ്ണന് ഒരു കിഴങ്ങും
അറിയാമ്മേല . അണ്ണാ കാമറ മലക്കേ തുറന്ന് പിടിച്ചിരിക്കുവല്ലേ . ആ വീട്ടു
പരിസരം മുഴുവൻ വാദ്യാമ്മാരും ക്ലാസിലെ മറ്റ് പിള്ളാരടക്കം കാണത്തില്ലേ !
വാസേവൻ കൊത്താറനാന്നേ നാഴികയ്ക്ക് നാപ്പത് വട്ടം അങ്ങോട്ടുമിങ്ങോട്ടും ഓരോ കാര്യത്തിന് കേറിയിറങ്ങും .
ദേഹത്ത് തുണിയില്ലാതെ നടക്കുന്ന മൂപ്പീന്നിനെ കണ്ട് കുരുത്തം കെട്ട ഏതോ ചെറുക്കൻ കൺടറീന്നോ മറ്റോ പറഞ്ഞു . കൊച്ചിനത് വലിയ ക്ഷീണമായിപ്പോയി . അപ്പൂപ്പൻ ഉടുപ്പിടാതെ ഞാനിനി പഠിക്കുന്നില്ല എന്ന ഒറ്റ വാശി . "
" എടാ വാസുച്ചേട്ടൻ ഇനി ഷർട്ടൊ ക്കെ ഇടുന്നതിന് സമ്മതിക്കുമോ "
" സരസമ്മച്ചേയി നല്ല ചൂടിലാ ...
ഉടുപ്പിട്ടില്ലേ പള്ളിക്കൂടം പിരിയു ന്നവരെ കിഴക്കേ ചാവടിയിൽ ഇരുന്നോളാനാ കൊത്താറനോട് പറഞ്ഞിരിക്കുന്നത് . "
" വാസുച്ചേട്ടൻ എന്തു പറയുന്നു "
" ഒ . എന്തോ പറയാനാന്നാ .....
അമ്മൂമ്മേടെ ഉറപ്പിൽ കൊച്ച് പഠിക്കാനിരുന്നു . കൊത്താറൻ
ഇറങ്ങി ചാവടിയിൽ ഇരിപ്പൊണ്ട് . ഞാൻ ഉടുപ്പ് കൊണ്ട് കൊടുത്താലേ പെരേൽ കേറാൻ പറ്റൂ . മുല്ലയ്ക്കൽ ഒരു റെഡ്യാരുടെ കട പറഞ്ഞ് തന്നിട്ടുണ്ട് ..... പഴയ പരിചയക്കാരാ ... ഈ കഴുത്ത് വെട്ടി മോഡൽ ഉടുപ്പ് അവിടെ ഉണ്ട് . അതില്ലാതെ ചെന്നാൽ ഇച്ചേയി എന്റെ കഴുത്ത് വെട്ടും . "
" ഏതായാലും കാപ്പി കുടിച്ചിട്ട്
പോകാം .വെളുപ്പിനേ ഇറങ്ങിയ
തല്ലേ . "
കൊച്ചു ചെറുക്കൻ കൈ കഴുകാൻ വാഷ് ബേസിനടുത്തേക്ക് നീങ്ങി ....
.
© chingoliyaan