...

2 views

നീല കുറിഞ്ഞി
കാലങ്ങളേറെ കഴിഞ്ഞുവെങ്കിലും
ശോഭിച്ചു നിൽപ്പാത താഴ്‌വാരമേ
പുൽതകിടിൽമേൽ ചിന്നി ചിതറിയ
വെള്ളാരം കല്ലുപോലെവൾ ചിരി തൂകി
പൊയിപ്പോയ കാലങ്ങളേറെ
കഴിഞ്ഞിട്ടും
ഇന്ന് നീ വന്നില്ല എൻ ഓമനേ
വ്യാഴവട്ടത്തിലൊരിക്കൽ വന്നെത്തുമി
നിത്യഹരിതമാം പെൺ കൊടിയേ
നിന്നിൽ പുതു നാമ്പുകൾതുടിക്കുന്ന
വേളയിൽ അത് നിന്നിലെ ആത്മാവിൽ
അലിഞ്ഞു ചേർന്നിടുന്നു
ഒരു നോക്ക് കാണുവാൻ കൊതിച്ചുപോയി
ഇനിവരുമായി വസന്തരാവിനായി ഞാൻ കാത്തിരുന്നു
ആകാശ വാനിൽ നീ നിലാവ് പൊയ്ക്കവേ
എൻ അന്തരആത്മാവിൽ പൊൻ വീണ പാടി
ഉദയ സൂര്യന്റെ സ്പർശനമേല്കുമ്പോൾ
നിൻ വിരി മാറിൽ പൂവുകൾ പൂക്കുന്നു
ആകാശ വിണ്ണിൽ നിലാവ് പരത്തുമ്പോൾ
തൂമന്ദഹാസം പോലവൾ ചിരിക്കുന്നു
ചിറകു വിടർത്തട്ടെ നിൻ കാമന ഭാവനകൾ സ്വയമലിയാം നിൻ ചുടു നിശ്വാസ്വങ്ങളെന്നിൽ പടരുമ്പോൾ
ആകാശവും പ്രകൃതിയും ജീവജാലങ്ങളും മൂന്നാറിന്ൻ വസന്തത്തെ വരവേൽക്കായായി മേയ്
മാസ രാവിൽ പകുതി വരെ ഉണങ്ങി നിന്നിരുന്ന മൊട്ടക്കുന്നുകൾ പതുക്കെ പച്ച പുതപ്പിലൊളിച്ചു തുടങ്ങി.
മലയോരമാകവേ വാരിപ്പുണരുമീ
ചിരിക്കുന്ന വർണ്ണങ്ങളൊക്കെയും
കണ്ടു കൊതിച്ചിരുന്നു ഞാൻ നീലക്കടലിനോടൊട്ടൊരുമീടുന്ന നീലക്കുറിഞ്ഞി പൂവഴകിനെ
ഏറെനാൾ കൊതിപ്പൂ നിൻ മുഖം
കാലങ്ങൾഏറെകൊഴിഞ്ഞുപോകിലു
എന്തിന് നീതുമറിയാത
എവിടെയോ മിതവാർന്നു
നിർദയം അവൾ ചേതന
ചാലിച്ച ചന്ദനത്തിൻ ഗന്ധമുള്ള
ചേലേറും പെങ്കൊടിയേ
പട്ടു ചേലയുടുത്ത് കെട്ടിനി
ഈ മലയോരമാകേ നിന്നെ നോക്കി നിൽക്കെ
പച്ചിലക്കാടിൻ നടുക്കത്തായി
വ്യത്യസ്തനായ നീ നിന്നിരുന്നു
ഇതളായ് അങ്ങിന്ന് ജലകണങ്ങൾ
വൈര്യം കണക്കവേ മിന്നി നിന്നു
മാറിലെ ചന്ദനപ്പൊട്ടതാണേൽ
മാടി വിളിച്ചതാ വണ്ടുകളെ
കാറ്റിന്റെ കൈകളാലെ
പച്ചില തൊട്ടു തലോടി നിന്നും
© bhavyasree