...

4 views

break UP
കൈത്തണ്ടയിൽ പ്ലാസ്റ്റിക്ക് പൈപ്പ് വലിച്ചു മുറുക്കി , മുഴുത്ത് നിന്ന കൈയിലെ ഞരമ്പിൽ ആനന്ദ് മെല്ലെ ഒന്ന് തലോടി. ഒരുപാട് പ്രാവിശ്യം സൂചി മുനയുടെ കുത്തേറ്റ പാടുകൾ അവിടെ പ്രകടമായിരുന്നു. ഒരു വട്ടം കൂടി ആ രാസലഹരി കുത്തിവെക്കുന്നതിന് മുൻമ്പ് അവൻ ഫോണെടുത്തു. എന്നിട്ട് whatsapp -ൽ Pin ചെയ്തു വെച്ചേക്കുന്ന DP കാണാത്ത ആ ചാറ്റ് എടുത്തു. അവൻ ആ last message ഒരു വട്ടം കൂടി വായിച്ചു. "It's over forever ,Let's break up " . അവന്റെ ഹൃദയത്തിന് കട്ടി കൂടുന്നത്പോലെ അനുഭവപ്പെട്ടു. അവൻ ഒരു ദീർഘനിശ്ശ്വാസമെടുത്ത് കണ്ണടച്ചു. എന്നിട്ട് അവനിലേക്ക് ആ സിറിഞ്ച് കുത്തി വെച്ചു. വേദനയുടെ യാഥാർത്ഥ്യത്തിൽ നിന്നും സ്വപ്നത്തിലേക്കുള്ള അവന്റെ യാത്രയുടെ തുടക്കത്തിലും അവന്റെ മനസ്സിലേക്ക് ആദ്യം എത്തിയ മുഖം അവളുടേതായിരുന്നു. "അർപ്പിത" അതാണ് അവളുടെ പേര്. കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള പ്രണയം . 6 വർഷത്തെ പ്രണയം ഒറ്റ whatsapp Message -ൽ അവൾ തീർത്തപ്പോൾ ആത്മഹത്യ ചെയ്യാനുള്ള ധൈര്യത്തിനു വേണ്ടിയാണ് ആനന്ദ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ആദ്യം മദ്യപാനം മാത്രമായിരുന്നെങ്കിലും അതിന് അവന്റെ വേദനയെ ശമിപ്പിക്കാനാവാത്തതിനാൽ രാസലഹരിയിലേക്ക് തിരിഞ്ഞു. പലപ്പോഴും ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ കുടുംബത്തെയും കൂട്ടുകാരെയും ഉപേക്ഷിച്ചു പോകാനുള്ള ധൈര്യം അവനിതുവരെ ആ ലഹരി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് ഈ ജീവിതമങ്ങ് അവസാനിപ്പിക്കാം എന്ന് ഉറപ്പിച്ചതാണ് ആനന്ദ് . ഞരമ്പിലൂടെ ഒഴുകുന്ന ഈ ലഹരിക്കും അവന്റെ വേദനയെ ഇന്ന് ശമിപ്പിക്കാനാകുന്നില്ല
ആനന്ദ് ഇങ്ങനെ ഒന്നുമായിരുന്നില്ല. ഒരു പാട് സംസാരിക്കുന്ന, വായിക്കുന്ന, എഴുതുന്ന കൂട്ടുക്കാരെയും കുടുംബത്തെയും ഒരു പാട് സ്നേഹിച്ച ഒരു വൻ . കൂട്ടത്തിൽ അവളും, അർപ്പിത .അവരുടെ പ്രണയവും അത്രയ്ക്ക് മനോഹരമായിരുന്നു. വലിയ ലോകത്തിൽ നിന്നും അവർ 2 പേരും അവരിലേക്ക് മാത്രമായി ഒതുങ്ങി . പ്രണയിച്ച് പ്രണയിച്ച് പരസ്പ്പരം പിരിയാനാകാതെ .പിന്നീട് എന്തൊക്കെയോ സംഭവിച്ചു. അവൾക്ക് പിരിഞ്ഞ് പോകാൻ അവളുടേതായ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ അവൻ , ആകെ ഒറ്റപ്പെട്ടതുപ്പോലെയായി. മുന്നോട് ജീവിക്കാൻ ഇനിയൊരു കാരണവും ബാക്കിയില്ലാതെ ആത്മഹത്യ മാത്രമായി അവന്റെ പ്രതീക്ഷ. അതിനായി അവൻ ലഹരിക്ക് അടിമപ്പെട്ടു. പ്രണയത്തിൽ അവനെ തനിച്ചാക്കിപ്പോയിട്ടും ആനന്ദിന് അവളോട് ഒരു തരി വെറുപ്പും തോന്നിയിരുന്നില്ല. അവന് അത്രമാത്രം അവളെ ഇഷ്ട്ടമായിരുന്നു. ആ Heart break അവനെ മറ്റാരോ ആക്കി മാറ്റി. മുടിയെല്ലാം നീട്ടി, കുഴിഞ്ഞ കണ്ണും , കണ്ണിന് ചുറ്റുമുള്ള കറുത്തപ്പാടുകളും വിഷാദം നിറഞ്ഞ മുഖവും , അവൻ ആളാകെ മാറി. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം അവനിലെ മാറ്റത്തെയും ദുശ്ശീലങ്ങളെയും ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവന്റെ പ്രണയ പരാജയവും ആ വേദനയുടെ തീവ്രതയും അറിയാവുന്ന അവർ അതിന് നേരെ കണ്ണടച്ചു. മദ്യപാനം മാത്രമേ അവർ കണ്ടിരുന്നുള്ളൂ അതിന് മുകളിലേക്ക് മാറിയത് അവർ അറിഞ്ഞിരുന്നില്ല. എന്നാലും അമ്മയും അച്ഛനും ഇടയ്ക്കിടയ്ക്ക് ആനന്ദിനോട് സംസാരിച്ച് ഞങ്ങൾ കൂടെ ഉണ്ടെന്ന തോന്നലുണ്ടാക്കാൻ ശ്രമിച്ചിരുന്നു. പഴയത് പോലെ കൂട്ടുകാർക്കൊപ്പം ചിലവഴിക്കാനും നിർബന്ധിച്ചിരുന്നു. മുന്നോട്ടുള്ള ജീവിതം ഭാരമായി തോന്നുന്നവന് ഒന്നും ഒരു ആശ്വാസമായില്ല. ഒന്നിനോടും ഒരു താൽപ്പര്യമില്ലാതെ മുറിയിൽ മാത്രം ഒതുങ്ങി ജീവിച്ച ആനന്ദിനെ മറ്റെന്തിനേക്കാളും അവർ ഭയപ്പെട്ടു. അവൻ എങ്ങനെയെങ്കിലും തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷ അവരിൽ ഉണ്ടായിരുന്നു.

ഇന്ന് ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച ആനന്ദിനെ ഞരമ്പിലൂടെ ഒഴുകിയ ലഹരി പിടി മുറുക്കാൻ തുടങ്ങി. ഒരു തരത്തിൽ അവന്റെ രക്ഷപ്പെടൽ. അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു. അവന്റെ സ്വപ്നത്തിൽ നിന്നും അവളുടെ മുഖം മാറി . നല്ല നിലാവുള്ള ഒരു രാത്രി. ഒരു മലയുടെ മുകളിൽ നിൽക്കുന്ന പെൺകുട്ടി . അടുത്ത് ചന്ദ്രപ്രകാശത്തിൽ Reflector -ൽ തിളങ്ങുന്ന " അപകട മേഖല" എന്ന board. വെളുത്ത ചുരിദ്ദാറായിരുന്നു അവളുടെ വേഷം. മുട്ടോളം ഇറങ്ങി നിൽക്കുന്ന മുടി, വലിയ ചുണ്ട് , എന്തിന് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾക്ക്പ്പോലും അവളുടെ സൗന്ദര്യത്തെ തോൽപ്പിക്കാനായില്ല. കണ്ണീരുറ്റിറ്റ് വീഴുന്ന അവളുട മുഖം , ആനന്ദ് break up -ന് ശേഷം ആദ്യമായാണ് മറ്റൊരു പെൺകുട്ടിയുടെ മുഖം സ്വപ്നം കാണുന്നത്. അവൾ കൈയിൽ 2 കടലാസ് കഷ്ണങ്ങൾ എടുത്തു. എന്നിട്ട് അതിൽ ഒന്ന് വായിച്ചു.

"പ്രിയപ്പെട്ട പ്രണവ് ,

മാപ്പ് , ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചവനെ എന്റെ പ്രണയത്തിൽ ശ്വാസം മുട്ടിച്ച്, ഒരു പുതിയ ജീവിതത്തിന് ആശ നൽകി വീണ്ടും ഒറ്റയ്ക്കാക്കി പോകുന്നതിന് ,മാപ്പ് .....എനിക്ക് ഇനി ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല. നീ എന്നെങ്കിലും അറിയും അതിനുള്ള കാരണം. ഒറ്റയ്ക്കായി പോകരുത്. I Love You a lot ..................................................
നിന്റെ മാത്രം മായ

അടുത്ത കത്ത് അവൾ അച്ഛന് എഴുതിയതായിരുന്നു. അത് അവസാനിപ്പിച്ചത് സ്നേഹത്തോടെ വിസ്മയ എന്ന് പറഞ്ഞും . രണ്ട് കത്തുകളും മടക്കി അവൾ Pocket-ൽ ഇട്ടു .എന്നിട്ട് ആ മലയുടെ അറ്റത്തായി നിന്നു . കൈ കൊണ്ട് കണ്ണീര് തുടച്ചതിന് ശേഷം കണ്ണുകൾ പൂട്ടി അവൾ മെല്ലെ ശ്വാസമെടുത്തു. കുറച്ചുനേരം അങ്ങനെ നിന്നു . കഴിഞ്ഞക്കാലത്തെ ഓർമ്മകളെല്ലാം ഒരു നിമിഷം അവളിലേക്ക് ഓടി വന്നിട്ടുണ്ടാകാം. പെട്ടെന്ന് കണ്ണ് തുറന്ന് അവൾ താഴേക്ക് എടുത്ത് ചാടി . ആനന്ദ് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു . അവന്റെ ഹൃദയം വേഗത്തിൽ ഇടിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ ചുറ്റിലും നല്ല ഇരുട്ട് . ലഹരിയുടെ കെട്ട് ഇറങ്ങാത്തതിനാൽ അവന് എന്താന്നെന്ന് മനസ്സിലായില്ല. അവൻ വീണ്ടും ഉറക്കത്തിലേക്ക് വീണു. അപ്പോഴും മായയുടെ ചിരിക്കുന്ന മുഖം അവനെ പരിഭ്രമിപ്പിച്ചു കൊണ്ടേ നിന്നു .
പിറ്റേന്ന് അമ്മ വാതിലിൽ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടാണ് ആനന്ദ് എഴുന്നേറ്റത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ 12 മണി. ചുവന്ന കണ്ണുകൾ തടവി എഴുന്നേറ്റ് അവൻ വാതിൽ തുറന്നു . മകന്റെ നിസ്സഹായമായ മുഖം കണ്ട് അമ്മ ചോദിച്ചു." എന്ത് ഉറക്കമാണിത് , നീ വന്ന് എന്തെങ്കിലും കഴിച്ചിട്ട് ഈ bag ഒന്ന് ടൗണിൽ കൊണ്ട് പോയി കൊടുക്ക്. എല്ലാ വേദനയിലും അവൻ അമ്മയുടെ വാക്കുകൾ അനുസരിക്കാറുണ്ടായിരുന്നു. അവൻ മുഖം കഴുകി, അമ്മയുടെ കൈയിൽ നിന്ന് കവർ വാങ്ങി ബൈക്കെടുത്ത് ടൗണിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടയിൽ മുഖത്ത് കാറ്റടിച്ചിട്ട് അവന്റെ മുടി ഇരു വശത്തേക്കും പാറുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ മനസ്സിൽ ഇന്നലെ സ്വപ്നം കണ്ട ആ പെൺകുട്ടിയുടെ മുഖം . അവൾ താഴേക്ക് ചാടുന്ന ദൃശ്യം. ഇത് രണ്ടും ഇങ്ങനെ മാറി മാറി വന്നു കൊണ്ടേ നിന്നു .അത് അവനെ വല്ലാതെ അലോസരപ്പെടുത്തി. അവൻ അവന്റെ ചിന്തകൾ മാറ്റാൻ ശ്രമിച്ചു. റോഡിലേക്ക് നോക്കി. പെട്ടെന്ന് Bus Stop -ൽ അവനൊരു പെൺകുട്ടിയെ കണ്ടു. ബൈക്ക് സ്റ്റോപ്പിന്റെ മുന്നിൽ നിർത്തി അവൻ ആ പെൺകുട്ടിയെ ഒരു വട്ടം കൂടി നോക്കി. ഇന്നലെ കണ്ട അതേ പെൺകുട്ടി, മായ . അതേ അവൾ തന്നെ. അതേ മുടി, കണ്ണുകൾ. ആനന്ദ് അവളുടെ അടുത്തേക്ക് നടന്നു. മുടിയെല്ലാം നീട്ടി അൽപ്പം ഭീകര രൂപത്തോടെ തന്റെ അടുത്തേക്ക് വരുന്ന ചെറുപ്പക്കാരനെ കണ്ട് ആ പെൺകുട്ടിയും ഒന്ന് പരിഭ്രമിച്ചു. ആനന്ദ് അവളുടെ തൊട്ടടുത്തെത്തി എന്നിട്ട് ചോദിച്ചു.
"താൻ മരിച്ചില്ലേ ?...................
(തുടരും )
© Kn 's Blog