...

5 views

നിനക്കായി _2
ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു അമ്മുവിന്റെ 'അമ്മ ലക്ഷ്മി ജനിച്ചത്..ദരിദ്രരായ അവർക്ക് ജീവിച്ചു പോവാം എന്നുള്ള സാമ്പത്തികം ഉണ്ടായിരുന്നുള്ളു..അച്ഛൻ മരിച്ചിതിനാൽ..ലക്ഷിമയെ കോട്ടയത്തേക്ക് കെട്ടിച്ചു വിടേണ്ടി വന്നു...ഇടുക്കിയിൽ ഇന്ന് ദൂരെ ആണ് എങ്കിലും വന്ന ആലോചന കളയാതെ അവളെ കെട്ടിച്ചു വിടേണ്ടി വന്നു ഏട്ടൻ മാർക്ക് എന്നു പറയാം...ലക്ഷ്മി യുടെ ഭർത്താവ് സുഗുണൻ പിടിവാശി കാരൻ ആയിരുന്നു..പെങ്ങൾമാർ എന്തു പറയുന്നേ അതേ പടി ചെയ്യും..കൂട്ടിനു ലക്ഷ്മിയുടെ അമ്മായി അമ്മ 'പൊട്ടയും' ...സുഗുണന്റെ അച്ഛൻ അവരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു വേറെ കെട്ടി..ഭാര്യയെ സഹിക്കാൻ വയ്യാതായപ്പോൾ ആയാൽ അങ്ങു പോയി...പിന്നെ സുഗുണൻ അമ്മയും ,പെങ്ങൾമാരും ഉള്ള കാശിൽ കൃഷി സ്ഥലത്തെ മെച്ചപ്പെടുത്തി..അമ്മയെ സ്വാഭവം അല്ലെ പെണ്മക്കൾക്കും വരു.. ഒരു പെങ്ങൾ വീട്ടിൽ വന്നു ..സുഗുണന്റെ ചേച്ചി, ചെമ്പകം...പിന്നെ ഒരു അനിയത്തി ഉണ്ട്,ലത അവളും കണക്കെന്നെ പക്ഷെ ബിരുദം വരെ പഠിച്ചു.. മൂത്ത 2 ചേച്ചിമാർ കുഴപുല്യ എന്നു പറയാം..സുഗുണന്റെ ഏട്ടൻ സ്വന്തം ചിലവിനു വേണ്ടി കിട്ടിയ പണി ചെയ്തു..സുഗുണൻ ലതയെ പോലെ പഠിക്കാൻ മിടുക്കൻ ആയിരുന്നു..പക്ഷെ പണം വേണ്ടേ.. അതോണ്ട് അനിയത്തിയെ പഠിപ്പിച്ചു...ചെമ്പകത്തിന് ഒരു കുട്ടി ഉണ്ട് ,അപ്പു...പഠിക്കാൻ മിടുക്കനാ...അപ്പുനെ ഇവര് നോക്കി ചെമ്പകത്തിന് വേറെ ഒരാളെ കൊണ്ട് കെട്ടിച്ചു..പിന്നെ ചേട്ടൻ മണി വിവാഹം കഴിച്ചു...മണിക് സുന്ദരിയെ കിട്ടി...പിന്നെ ലതക് ശേഷം ആണ് സുഗുണം ലക്ഷ്മി യെ വിവാഹം കഴിച്ചത്....പിശുകൻ അയാളെ ലക്ഷ്മിക് ഉൾകൊള്ളാൻ പ്രയാസമായിരുന്നു...പിന്നെ എപ്പോഴും വഴക്ക് മാത്രം...ഒരു സാരി പോലും വാങ്ങി കൊടുത്തില്ല...സാരി ചോദിച്ചതിന് തിരിച്ചു മുഖം ചുവക്കുന്ന അടി...പറയണ്ടല്ലോ ബാക്കി...സുഗുണന്റെ അമ്മയും പെങ്ങൾമാരും ഇതിന് കൂട്ട്.. പാവം ലക്ഷ്മി കുട്ടി എല്ലാം സഹിച്ചു...അപ്പോഴാണ് സുഗുണന്റെ വല്യച്ഛന്റെ മക്കൾ ലക്ഷിമിക്ക് psc പുസ്തകം വാങ്ങി കൊടുത്ത്..മരുമകൾ ജോലിക്ക് പോകരുത് എന്നായിരുന്നു പൊട്ടയുടെ തീരുമാനം..ലക്ഷ്‌മി പഠിക്കാൻ ഇരിക്കുബോൾ പണി കൊടുക്കും..രാമായണം പരായനം ചെയ്യാൻ ആവശ്യം പെടും...അവളുടെ പഠനം മുടക്കി..അപ്പോഴാണ് ലക്ഷമി കുട്ടിക്ക് വിശേഷം ആയതു...നേരത്തിനു ഭക്ഷണമോ, വെള്ളമോ അവൾക് കിട്ടിയില്ല..ആകെ മാണിയുടെ ഭാര്യ കമല നൽകിയ ഇളനീർ ആയിരുന്നു പ്രധാന ആഹാരം..മണിക്കും കമലക്കും 3 മക്കളാണ്,രാമു,അമ്പിളി,ചിഞ്ചു..ഭക്ഷണം കുറവ് ലക്ഷ്മിക്ക് ആരോഗ്യം കുറവുണ്ടാക്കി...7 മാസം വരെ പനിയും മറ്റു പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു.. പിന്നെ 7 മാസത്തിനു ശേഷം സ്വന്തം വീട്ടിൽ സ്വർഗം പോലെ ലക്ഷിമിക്ക് അനുഭവപെട്ടു..അതിനിടയിൽ psc പരീക്ഷ എഴുതി....8 മാസം വയറിൽ ബുദ്ധിമുട്ടി അനുഭവത്തെ തുടർന്ന് ഓപ്പറേഷൻ ചെയ്യേണ്ടി വന്നു....കീറിമുറിച്ചു വയറിൽ നിന്നു..കുട്ടി പുറത്തു വന്നു...വെളുവെളുത്ത കുഞ്ഞാവ....പെങ്കുട്ടയാ ട്ടോ......
*തുടരും*
© അനീ