...

15 views

ഓർമ്മ
വീണു കിട്ടുന്ന ഇടവേളകളിൽ ചില ഓർമ്മകളുടെ നിശബ്ദ സംഗീതത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ തിരിച്ചു വരണമെന്ന കാര്യം നാം വിസ്മരിക്കാറുണ്ട്. അവിടെ നടക്കുന്നത് താളപ്പിഴകളുടെ കണക്കുകൂട്ടലാണ്. തിരുത്താൻ ശ്രമിച്ചാലും ശ്രുതിയും താളവും ചേരില്ല. ആ ഓർമ്മയിൽ നിന്നും തിരിച്ചു വരുമ്പോൾ വിതുമ്പലാകും കൈമുതൽ. ഒട്ടിച്ചു വച്ച പുഞ്ചിരിയുമായ് യാഥാർത്ഥ്യത്തിലേയ്ക്ക് നടക്കുമ്പോൾ ജീവിതത്തിന്റെ കളിയരങ്ങിലെ യവനിക ഉയർന്നിട്ടുണ്ടാകും...

- SPillai-