...

5 views

വള്ളി
#TheWritingProject
അദ്ധ്യായം മൂന്ന്

എന്നിട്ട് ബാഗിൽ ഇരുന്ന രണ്ടു പ്ലാസ്റ്റിക് കുപ്പിയെടുത്ത് പിന്നെ തൻറെ നോട്ട്ബുക്കിൽ നിന്നും പേപ്പർ എടുത്ത് ഒന്നിൽ തൻറെ പേരും,മറ്റേതിൽ തന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയ വ്യക്തിയുടെ പേരും എഴുത്തി.ആ പേപ്പർ രണ്ടു കുപ്പികളിലായിട്ടും എന്നിട്ട് മരച്ചെടിയുടെ ഒരു ചെറു ചില്ലയിൽ അയാളുടെ പേര് എഴുതിയ കുപ്പി കെട്ടിത്തൂക്കി. മരത്തിൽ പടർന്നു കയറിയ വള്ളി എത്തുന്നാവിടെ വേറെ കുപ്പി കെട്ടിവെച്ചും .

വർഷങ്ങൾ കടന്നുപോയി അയാളുടെ കൊച്ചുമോളും അവളുടെ കാമുകനും കൂടി വീണ്ടും ഈ സ്ഥലത്ത് എത്തുകയും തൻറെ മുത്തച്ഛൻ പറഞ്ഞ കഥകൾ സത്യമാണോ എന്തോ എന്ന് അറിയാൻ അവർ അവിടെ മരങ്ങൾ തേടിപ്പോയി. അങ്ങനെ അവർ ആ മരം കണ്ടെത്തി.മരത്തിൻറെ ചില്ലയിൽ ഒരു കുപ്പി കാണാനിടയായി,അവിടെ നിന്നും മരത്തിൻറെ ചിത്രം അവർ എടുത്തു.തിരികെ വന്നു മുത്തശ്ശന് കാണിച്ചുകൊടുത്തു.ആ വൃദ്ധൻ കിടക്കയുടെ ഒരു വശത്തിരുന്ന് ഒരു വൃദ്ധയുടെ കാലുകൾ തടവി കൊടുക്കുകയാണ്. അയാൾ ചിരിച്ചുകൊണ്ട് ചിത്രങ്ങൾ വൃദ്ധയ്ക്ക് നേരെ നീട്ടിഎന്നിട്ട് അവർ ചിരിച്ചു,അയാൾ മെല്ലെ എണീറ്റ് തന്റെ മുറിയിൽ പോയി മേശവലിപ്പിൽ നിന്നും താൻ എടുത്ത പഴയ ചിത്രവും പുതിയ ചിത്രവും കൂടി എടുത്തുവച്ചു നോക്കി ചിരിക്കാൻ തുടങ്ങി.തൻറെ പേര് എഴുതി കെട്ടിത്തൂക്കിയാ ചെടി ഇന്ന് വലിയ വൃക്ഷമായി.വള്ളികൾക്ക് എത്താൻ പറ്റാത്ത ഉയരത്തിൽ വളർന്നു പൊങ്ങി എന്നാൽ താൻ ഇന്നും പരിചരിക്കുന്ന വ്യക്തിയുടെ പേര് എഴുതിയ കുപ്പിയും മരവും കാണ്മാനില്ല.അതെ ആ മരം വള്ളിച്ചെടികളുടെ സ്നേഹം തിരിച്ചറിഞ്ഞ് അവ തൻറെ ശരീരത്തിൽ പടർന്നു കയറാൻ വേണ്ടി മണ്ണിലേക്ക് വീണു കൊടുത്തു.



ചില മനുഷ്യരുടെ ചിന്തകൾ വളരെ വേഗത്തിൽ തന്നെ വളരും,തന്നെ സ്നേഹിക്കുന്നവരുടെ ചിന്തകൾ എപ്പോഴും വില വെക്കണമെന്നില്ല. എന്നാൽ ഒരുനാൾ തൻറെ അതേ കാഴ്ചപ്പാടുള്ളവർ എന്നും തന്റെ കൂടെ ഒപ്പം ഉണ്ടാവണമെന്നില്ല അവർക്കും മാറ്റമുണ്ടാകും.അതു മനസ്സിലായാൽ തന്റെ ചിന്തകൾക്കൊപ്പം എത്താൻ കഴിയാത്തവർക്ക് എന്നും നമ്മളെ ആശ്രയിച്ചാണ് ജീവിക്കുന്നുണ്ടെങ്കിൽ അവയുടെ ചിന്തകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവരുംകാരണം സ്നേഹം!അതിനും വലുതല്ലല്ലോ ചിന്തകൾ-

© r_bb