...

3 views

അനുരാഗ ദീപം
#WritcoStoryPrompt6
I can never forget the joyous days of my childhood, especially the summer when all we did was swim in the river or lie on it's edge
*✿═══════════════✿*
*അനുരാഗ വസന്തം*

*✿═══════════════✿*

സ്നേഹത്തിന് ഒരുത്തമ വാക്യം മാത്രമെ ഉള്ളു. അത് മദീനയുടെ നിറ പുഞ്ചിരിയാണ്. ഇരു ലോക നേതാവിനെ ﷺവാരിപുണർന്ന ദിവ്യനുരാഗിയായ മദീന മാത്രം സുന്ദരം അതി മനോഹരം.

അത്കൊണ്ട് തന്നെയാണല്ലോ മദീനക്ക് ഇത്രയും പ്രിയം. ആശിഖീങ്ങൾ മദീനയെ ഹൃദയത്തോട് ചേർത്തതും മദീനയിൽ ചേരാൻ കൊതിച്ചതും അതല്ലാതെ മറ്റെന്താണ്.

മദീനയൊരു ദൃശ്യാവിഷ്കാരമാണ് മാസ്മരികത നിറഞ്ഞാടിയ നിത്യ വസന്ത ഭൂമി.
അവിടെ എന്നും വസന്തം പൂക്കുന്നു സുഗന്ധം വമിക്കുന്നു.

ഖസീദത്തുൽ ബുർദയുടെ അനുരാഗ വലയം പോലെ, ഖസീദത്തുൽ വിത്രിയയുടെ സ്നേഹ ലാളന പോലെ ഖസീദത്തുൽ മുഹമ്മദീയയുടെ മന്ദസ്മിതം പോലെ അവ നിറഞ്ഞു തുളുമ്പുകയാണ്.

*" സ്നേഹോന്മാദം "*

ഇന്ന് മദീനയെ അറിയാത്തവരായി ആരാണുള്ളത്. മെഹബൂബരെ ﷺസ്നേഹിച്ച മെഹബൂബര് സ്നേഹിച്ച ദിവ്യനുരാഗ ഭൂമിയെ ചുമ്പിക്കാൻ അവസരത്തിനായി കാത്തിരിക്കാത്തവരായി ആരാണുള്ളത്.
ഇല്ല ഈ ലോകത്ത് തന്നെ കാഴ്ചക്കും കേൾവിക്കും ഹരം പകർന്ന ഖൽബിന്റെ ലഹരിയായി മാറിയ മദീനയെ കാണാൻ കൊതിക്കാത്തവരായി ആരുമില്ല. അത്രമേൽ സുന്ദരം മനോഹരം മധുരിതം *" മദീന "*

ബഖീഇന്റെ മണ്ണിനെ നോക്കി വിതുമ്പാനാഗ്രഹിക്കാത്ത ഹൃദയമുണ്ടോ ❓️
ആ മദീനയിൽ ചേരാൻ ആ ബഖീഇൽ ഒന്നലിഞ്ഞു തീരാൻ മാനസം പലരുടെയും പിടക്കുകയായിരിക്കും.

അല്ലെങ്കിലും ദുനിയാവിലെ അൽപ്പായുസിന് വേണ്ടി എന്തിനാണ് നാം നമ്മുടെ ഖൽബിനെ ദുഷിപ്പിക്കുന്നത്. യഥാർത്ഥ ദേഹേച്ഛയെ അറിയാതെ പോവുന്നത് *" അവ മദീനയിൽ അഭയം കണ്ടെത്തട്ടെ,മെഹബൂബവരിൽ വിജയിക്കട്ടെ ﷺ"*
തീർച്ചയായും അഭയം മദീനയിൽ മാത്രമാണ് തണലെന്നും ഹബീബവരിൽ ﷺ സത്യമാണ്.
നിത്യമാ കനവുകളെന്റെ ഖൽബിനെ ആവരണം ചെയ്തിരുന്നു വെങ്കിൽ. സത്യമെന്റെ റൂഹ് സന്തോഷ തിമിർപ്പിലാർമാദിച്ചേനെ...

രാവും പകലും അനുരാഗ വലയത്തിൽ മാസ്മരികത തീർത്തിരുന്നു വെങ്കിൽ. എൻ ഖൽബിൽ മദീന നിറഞ്ഞു തുളുമ്പിയേനെ -
*" സത്യം എന്തൊരു മൊഞ്ചാണ് മദീനക്ക് "*

ആ വെള്ള കൊട്ടാരത്തിന്റെ ഓരോ കോണിനും ഒരായിരം പതിനായിരം ലക്ഷം കോടാനുകോടി കഥ പറയാനുണ്ടാവും നിലക്കാത്ത വസന്തം പോലെ
ചായം നശിക്കാത്ത നിറ ചാരുത പോലെ
സുഗന്ധം നഷ്ടപ്പെടാത്ത പൂക്കളെ പോലെ...

അവിടെത്തെ കാറ്റും തണലും ലോകത്ത് മറ്റെവിടെയാണ് ലഭിക്കുക അവിടെമിൽ അസാധ്യമായിട്ടെന്താനുള്ളത്.

*" സ്നേഹമേ മദീനാ... ഞാൻ ആ മടിത്തട്ടിൽ ഉറങ്ങാനേറെ കൊതിക്കുന്നു ഒരർഹതയുമില്ലാതെ.അവിടമിലലിഞ്ഞ സമാധാനം എന്റെ റൂഹും ഖൽബം അത്രമേൽ കൊതിച്ചതാണ്. "*

*" ചന്തം ചിന്തിയ ചിന്തയിലാളുന്ന ചന്ദ്രകാന്ധം തോൽക്കുന്ന ചന്തമല്ലയോ എന്റെ തിങ്കൾ ത്വാഹവിന് ﷺ"*

هُوَ الْحَبِيبُ الَّذِى تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ

"തിരുനബി ﷺ അല്ലാഹുവിനും അവിടുത്തെ ഉമ്മത്തിനും ഏറ്റവും പ്രിയപ്പെട്ടവരാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവിടുത്തെ ശുപാർശ പ്രതീക്ഷിക്കപ്പെടാവുന്നതുമാണ്" .
ലോകൈക നാഥനായ സർവ്വ ശക്തനായ രാജാധിരാജനായ തമ്പുരാനേ... സർവ്വം നിന്റെ ഔദാര്യമാണ്. ഈ പാപിക്ക് നീ തന്ന ഒരനുഗ്രഹത്തിന് പോലും നന്ദി പറയാൻ കഴിയാത്ത അത്രയും പാപിയായ പാവമായ അടിമയാണ് എങ്കിലും. നീ എന്നെ കൈവെടിഞ്ഞിട്ടില്ലല്ലോ. എന്നിട്ടും നീ എനിക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞില്ലെ നിനക്ക് തന്നെ സർവ്വ സ്തുതിയും.
അത്രമേൽ അനുഗ്രഹം ചൊരിഞ്ഞ നാഥാ മദീനയെ ചുമ്പിക്കാൻ ബഖീഇന്റെ മണ്ണിൽ അലിഞ്ഞൊന്ന് തീരാൻ വിധിയേകിടണേ...

*അവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾