...

2 views

നിർഭയ 2.0
ബാഹുബലി 2 പോലെ ഒരു സിനിമയുടെ രണ്ടാം ഭാഗത്തെ സൂചിപ്പിക്കാനുള്ളതല്ല ഈ പേര് . വീണ്ടും അത് സംഭവിച്ചിരിക്കുന്നു. നിങ്ങൾ എത്ര പേർ അറിഞ്ഞിട്ടുണ്ടെന്നറിയില്ല. കാരണം മലയാളം Medias ഒന്നും ഒരു flash news ന് അപ്പുറം ഒന്നും report ചെയ്തിട്ടില്ല. അല്ലെങ്കിൽ കേട്ട് കേട്ട് ഇത്തരം സംഭവങ്ങൾക്ക് News value കുറഞ്ഞിട്ടു ണ്ടാകും. ഒരു പക്ഷെ കുറേ Doctor മാരുടെ status ഉം Story യും കണ്ടിട്ടുണ്ടാകാം. കൊൽക്കത്തയിൽ RG KAR Medical College-ൽ രണ്ടാം വർഷ PG വിദ്യാർത്ഥിനി തന്റെ 36 മണിക്കൂർ Duty ക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ക്രൂരമായ ...... ക്രൂരമായ പീഢനത്തിന് വിധേയമായി മരണപ്പെട്ടിരിക്കുന്നു. ആ കുട്ടിയുടെ Post mortem report ആരെയും ഞെട്ടിക്കുന്നതാണ്. എങ്കിൽ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ ആ കുട്ടി അനുഭവിച്ച വേദന . ആ കുട്ടിയോട് ആരൊക്കെയോ അത്ര മൃഗീയമായി പെരുമാറി എന്ന് പറയുന്നു. മനുഷ്യനല്ലാതെ മറ്റേത് ജീവിയാണ് സ്വന്തം സഹജീവിയോട് ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുക. അപ്പോൾ മൃഗീയമെന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ഇത് മനുഷ്യന് മാത്രം ചെയ്യാൻ സാധിക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ ഇരയായവർക്ക് ഇങ്ങനെ പേര് കൊടുക്കാൻ തുടങ്ങിയാൽ ഇന്ത്യയിൽ എത്ര നിർഭയമാരുണ്ടായേനെ ? ഇന്ത്യയിൽ 1 മണിക്കൂറിൽ 4 പേരെങ്കിലും rape-ന് വിധേയമാകുന്നു എന്നാണ് National crime Bureau ടെ കണക്ക്. അങ്ങനെയെങ്കിൽ ഇത് എത്രാമത്തെ നിർഭയ ആയേനെ? ഇനി പല കാരണങ്ങൾ കൊണ്ട് ഇരയാക്കപ്പെട്ടത് പുറത്ത് പറയാനാകാതെ മരിച്ച് ജീവിക്കുന്ന എത്ര നിർഭയമാരുണ്ടാകും.
നിങ്ങൾക്ക് നിർഭയയെ ഓർമ്മയുണ്ടോ ? ഡൽഹിയിൽ ബസ്സിൽ ക്രൂരമായ പീഢനത്തിന് വിധേയമായി മരണപ്പെട്ട നിർഭയയെ ? അന്നുണ്ടായ പ്രതിഷേധങ്ങൾ ഓർമ്മയില്ലേ ? എന്തിന് വർഷങ്ങൾക്കു ശേഷം അതിലെ പ്രതികളെ തൂക്കിലേറ്റുക വരെയുണ്ടായി. എന്നിട്ടും ഇന്ന് മറ്റൊരു നിർഭയ കൂടി . സമൂഹത്തിന് മാതൃകയായി ഒരു ശിക്ഷ നടപ്പിലാക്കിയിട്ട് കൂടി മറ്റൊന്ന് എങ്ങനെ ഉണ്ടായി. അപ്പോൾ പ്രശ്നം നമ്മുടെ നിയമ സംവിധാനങ്ങളിൽ മാത്രമല്ലല്ലോ? മാറേണ്ടത് നമ്മുടെ മനോഭാവമല്ലേ? സമൂഹമല്ലേ ? നമ്മളല്ലേ ? Rape-ൽ ശരിക്കും Sexual factor മാത്രമാണോ ഉള്ളത്. Male dominance, പുരുഷന് താഴെ മാത്രമാണ് ഒരു സ്ത്രീ എന്ന ഒരു statement കൂടെയാണ് അത്. തിഹാർ ജയിലിൽ Rape കേസുകളിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്ന തടവ്കാരോട് ചോദിക്കുന്ന ചോദ്യങ്ങളുണ്ട് . നിങ്ങൾ എന്തിന് അവളെ Rape ചെയ്തു എന്ന് ചോദിച്ചപ്പോൾ ഒരു തടവ് കാരൻ പറഞ്ഞത് രാത്രി 9 മണിക്ക് ശേഷം നല്ല ഒരു സ്ത്രീയും പുറത്തിറങ്ങില്ല അവൾ മോശപ്പെട്ട സ്ത്രീയാണെന്ന് കരുതിയാണ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ rape ചെയ്ത ഒരാളോട് നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തിയിൽ കുറ്റബോധമില്ലേ എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉണ്ട് കാരണം അവളെ ഇനി ആരും വിവാഹം കഴിക്കില്ലല്ലോ? പരിഹാരമായി ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ അവളെ വിവാഹം കഴിക്കാമെന്നാണ്. അപ്പോഴും അയാൾ ആ കുട്ടിയോട് ചെയ്ത പ്രവർത്തിയിൽ അയാൾക്ക് കുറ്റബോധമില്ല. കല്യാണം നടക്കാത്തതിലേ കുഴപ്പമുള്ളു. അല്ലെങ്കിലും ഒരു സ്ത്രീക്ക് വലുത് കല്യാണമാണല്ലോ !!!!!!!!!!!!!!!!!!!!
ഇനി നിർഭയ 2 ന്റെ കാര്യം, ആ കുട്ടി അനുഭവിച്ച ക്രൂരത ആർക്കും പറയാൻ പോലും കഴിയില്ല , അപ്പോഴേക്കും കണ്ണുകൾ നിറയും. ഇനി ഇത് ബാധിച്ചത് Doctor മാരെ മാത്രമാണെന്ന് വിചാരിക്കുന്ന വരോട് ഇവിടെ ഒരു സ്ത്രീ തന്റെ ജോലി സ്ഥലത്ത് വെച്ചാണ് ഇരയാക്കപ്പെടത്. ജോലി സ്ഥലങ്ങളിൽ പൊതു ഇടങ്ങളിൽ എന്തിന് സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്തൊരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ഇരകൾ നമ്മുടെ ആരെങ്കിലുമൊക്കെ ആകുന്നത് വരെ ഇതെല്ലാം നമുക്ക് Breaking News കൾ മാത്രമാണ്. ഇനി ഒരു നിർഭയ ഉണ്ടാകാതിരിക്കട്ടെ . സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറട്ടെ, നീതിന്യായ സംവിധാനങ്ങൾ സത്യസന്ധമായി കടമകൾ നിറവേറ്റട്ടെ . മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. കണ്ടില്ലേ ഈ സംഭവത്തിന് പിന്നാലെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ഏതോ യൂണിവേഴ്സിറ്റി പെൺകുട്ടികളോട് രാത്രി പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചത് !!!! എന്താല്ലേ ?? മറക്കല്ലേ ..... ഇന്നലെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 77 വർഷം പൂർത്തിയായി .
© Kn 's Blog