...

1 views

അവൾ !!!
അന്ന് ഒരു അവധി ദിവസമായിരുന്നു. എന്നാലും ഞങ്ങൾ എല്ലാം ഒരുമിച്ചുണ്ടായിരുന്നു. ആ ആളൊഴിഞ്ഞ Ground - ൽ അവിടെയും ഇവിടെയുമായി നിന്ന് ഞങ്ങൾ പരസ്പ്പരം സംസാരിക്കയായിരുന്നു. എന്റെ അടുത്തുണ്ടായിരുന്നത് അവളായിരുന്നു. അവൾ, എന്റെ കൂട്ടുകാരി. സത്യത്തിൽ അതിനും മുകളിൽ എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾക്ക് അടുത്തുണ്ടായിരുന്നത് അവളുടെ കാമുകനായിരുന്നു. അവളും എന്റെ സൗഹൃദത്തെ വിശേഷിപ്പിച്ചത് എന്നെപ്പോലെ തന്നെയായിരുന്നു. അവൾ അന്നും അവന്റെ മുന്നിൽ വച്ച് എന്റെ സൗഹൃദത്തെ വാനോളം ഉയർത്തി. ഞങ്ങൾക്കിടയിലെ ആ ഒരു വിസ്മയം അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു. ഒരു പ്രണയിതാവിന് തോന്നാവുന്ന Possessiveness ന്റെ സ്വാഭാവികമായ മിന്നലാട്ടങ്ങൾ അപ്പോൾ അവന്റെ കണ്ണിലും മിന്നിമറഞ്ഞു. ഇത് കേട്ടപ്പോൾ അവളെ ഒന്ന് ആക്കാം എന്ന രീതിയിൽ ഞാൻ അവളോട് ഒരു ചോദ്യം ചോദിച്ചു.

നിനക്ക് എന്റെ സൗഹൃദം അത്രയ്ക്ക് പ്രിയപ്പെട്ടതാണോ? അതെ എന്നവൾ തല കുലുക്കി.
എങ്കിൽ ഞാനും ഇവനും ( അവളുടെ കാമുകൻ) ഒരു പുഴയിൽ വീണെന്നിരിക്കട്ടെ , നിനക്ക് ഒരാളെയെ രക്ഷിക്കാനാകൂ. നീ ആരെ രക്ഷിക്കും??

ഈ ചോദ്യം കേട്ടപ്പോൾ അവൾ പെട്ടെന്ന് മൗനമായി. തീർത്തും നിസ്സഹായ. അവനും ഒന്ന് പതറി. ഞാൻ പറഞ്ഞു നീ ആലോചിച്ച് കഷ്ട്ടപ്പെടേണ്ട, ഇതിന്റെ ഉത്തരം ഞാൻ പറയാം.
" അത് ഒരിക്കലും ഞാൻ ആയിരിക്കില്ലല്ലോ?"
അവൾ എന്നെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിച്ചില്ല.

അല്ല! ഞാൻ നിന്നെ രക്ഷിക്കും.
ഇത് കേട്ടപ്പോൾ എനിക്ക് അത്ഭുതമായി. അവൻ തകർന്നപോലെയായി. അവന്റെ ഹൃദയം കീറി മുറിയുന്നത് അവന്റെ കണ്ണിൽ ഞാൻ കണ്ടു.

അവൾ തുടർന്നു.
" ഞാൻ രക്ഷിക്കുന്നത് , അത് നിന്നെയായിരിക്കും . എന്നിട്ട്....... ഞാൻ അതിലേക്ക് എടുത്ത് ചാടും ."
"നിന്റെ നന്മ ആഗ്രഹിക്കുന്നപ്പോലെ എന്നും കൂടെയുണ്ടാകുമെന്ന് ഇവനും ഞാൻ വാക്ക് കൊടുത്തതാണ് ."

അവൾ ! എന്നെ അത്ഭുതപ്പെടുത്തി .....
© Kn 's Blog