...

1 views

കൂട്ടുകുടുംബം
വർഷങ്ങൾക്ക് മുമ്പൊക്കെ കൂട്ടുകുടുംബം ആയിട്ടാണ് ആളുകൽ ജീവിച്ചിരുന്നത്, ഓരോവീട്ടിലും അത്രക്കും മക്കളുണ്ടാവും. തറവാടായിരിക്കും, മുറികളും കൂടുതൽ
ഉണ്ടാവും ഇങ്ങനെ ജീവിച്ച കാൽമുണ്ടായിരുന്നു, ശെരിക്കും പറഞ്ഞാൽ എന്റെ തലമുറയായിരുന്നു അവസാനമായിട്ട് അത് അനുഭവിച്ചിട്ടുണ്ടാവുക, ആളുകൾ കൂടിയിരുന്നു സംസാരിക്കുന്ന കാലം ഇന്നത്തെ കാലം പോലെ ടെക്നോളജി ഇല്ലാത്തതു കൊണ്ട് എല്ലാരോടും മനസുതുറന്നു സംസാരികുമ്മായിരുന്നു, സന്തോഷങ്ങൾ നിറഞ്ഞിരുന്ന കാലമായിരുന്നു. പ്രശ്നങ്ങൾ വന്നാലും എല്ലാരും കൂടി ഇരുന്നു സംസാരിച്ചു തീർക്കുമായിരുന്നു, ഒരിക്കലും വീടിന്റെ പുറത്തുള്ള ആളുകൾ അറിയില്ല, ഉത്സവം ആയാലും ആഘോഷങ്ങൾ ആയാലും വീട് മുഴുവന്നും സന്തോഷമായിരുന്നു, പാചകം ചെയ്യലും എല്ലാരും ഒരുമിച്ചായിരുന്നു, മിണ്ടിയും പറഞ്ഞു ഓരോന് ചെയ്യുന്നത് കൊണ്ട് പണിച്ചെയ്യുന്നത് പോലെ തോന്നില്ലായിരുന്നു , പണി നടക്കുകയും ചെയ്യും, അതുപോലെ തന്നെ എല്ലാരും തുല്യമായിട്ടാണ് പണിയൊക്കെ ചെയ്യുന്നത്.


പിന്നെ കുറച്ചു കാലം കഴിഞ്ഞു മക്കളുടെ കല്യാണം ഒകെ കഴിഞ്ഞപ്പോ ഒന്നും കൂടെ വലുതായി കുടുംബം, പിന്നെ മാരിതാമസിക്കാൻ തുടങ്ങി ഓരോരുത്തരായി, പലർക്കും പല അഭിപ്രായം ആണെല്ലോ? ഒന്ന് രണ്ട് മക്കള് മാത്രം കൂടെ ഉണ്ടാവുള്ളു ബാക്കിയൊക്കെ വേറെ വീടെടുത്തു മാറി പോവാൻ തുടങ്ങിയിരുന്നു....