...

9 views

ഇരുവർക്കുമിടയിൽ(അധ്യായം-1)
@anj ആ സ്ത്രീ അവളുടെ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു,വിശ്വസിച്ചു. എന്നാൽ പെട്ടെന്ന് ഒരു ദിവസം ആ സ്നേഹത്തെ യും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുളള ഇടപെടൽ ഉണ്ടായത്.
അത്രമേൽ സ്നേഹിക്കുന്ന ഭാര്യഭർത്താക്കന്മാരെ പരീക്ഷിക്കുന്നതിനായി ദൈവം ചെയ്തതാണെന്ന് ആ സ്ത്രീ ആശ്വസിച്ചു. എന്നാൽ അത് അങ്ങനെ ഒന്നും ആയിരുന്നില്ല.വീടിനു പുറത്തുള്ള അകൽച്ച കൂടാതെ വീടിനുള്ളിലും അകൽച്ച ഉണ്ടായിരുന്നു.എന്താണ് കാരണം? ഈ ചോദ്യത്തിന് മുന്നിൽ ഭർത്താവ് അകന്നു മാറുകയാണ്.ഇനി ഒരിക്കലും യോജിച്ച് പോകില്ലെന്ന് അവൾ ഭയന്നു.അവൾ അവളുടെ ഭാഗത്തു നിന്ന് ഒരുപാട് ചിന്തിച്ചു.അവളുടെ ഭാഗത്തു നിന്നുമാത്രമായി...
അങ്ങനെ ഓരോ ദിവസവും അപരിചിതരായ രണ്ടാളുകളായി അവർ മുന്നോട്ട് പോയി.അയൽപക്കങ്ങളോ ഇരുവരുടെയും വീട്ടുകാരോ അറിയാതെയും അറിയിക്കാതെയും ആ സ്ത്രീ കള്ളങ്ങൾ പറഞ്ഞു.രണ്ടു പേരും അവരവരുടെ ജോലികളിൽ മാത്രം ശ്രദ്ധിച്ചു.അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടറ്റും ഭർത്താവ് ഒരു ബിസിനസുകാരനും.കമ്പനി ദൂരെ ആയതിനാൽ ഭർത്താവാണ് കാറിൽ കൊണ്ടു വിടുക.ഈയിടെയായി അവൾ ബസ്സിലാണ് കമ്പനിയിലെത്തിയത്.വളരെ വൈകിയാണ് എത്തുന്നതും ഇറങ്ങുന്നതും..
ഭർത്താക്കന്മാരൊക്കെ ഇങ്ങനെ ആണോ എന്നൊക്കെ ആ സ്ത്രീ ചിന്തിച്ചു.'കുട്ടികൾ ഒന്നും ആയിട്ടില്ലേ? ' എന്ന ചോദ്യം ഇപ്പോൾ അവളെ വിഷമിപ്പിച്ചു.വീട്ടുകാര്യവും ഓഫീസും കഴിഞ്ഞില്ലെങ്കിലും ഭർത്താവിനെ ശ്രദ്ധിക്കാതിരുന്നില്ല.അയാൾക്കുവേണ്ടി എത്ര സമയം വേണമെങ്കിലും നീക്കിവെച്ചു.എന്നിട്ടും എവിടെയാണ് തനിക്ക് പാളിച്ച പറ്റിയത് ആ സ്ത്രീ സ്വയം ചോദിച്ചു......
*******************
ഒരു ബ്രോക്കർ വഴിയാണ് അവളുടെ അച്ഛൻ ചെക്കനെ കണ്ടെത്തിയത്.പെണ്ണുകാണലും നിശ്ചയവും പെട്ടെന്നായിരുന്നു.അത് കഴിഞ്ഞപാടെ കല്യാണം.ചെക്കനെക്കുറിച്ച് വീട്ടുകാരാണ് അന്വേഷിച്ചത്.അവർ ഇവിടെ പുതിയ താമസക്കാരാണ്.അച്ഛനും അമ്മയും വിദേശത്ത് ഇടയ്ക്ക് വന്നുപോകും.ബിസിനസുകാരൻ ,കൂടാതെ നല്ലൊരു പൊതുപ്രവർത്തകനും.അവൾക്ക് പെട്ടെന്ന് ഇഷ്മായി.കൂടുതൽ അറിയാൻ ഇരുവരും ശ്രമിച്ചില്ല.എന്നിട്ടും ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ട് ആയിരിക്കും?................
© anj