...

10 views

ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറിPart6
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ. ഇനി ഒന്നും ബാക്കിയില്ലാത്ത അവസ്ഥ. നൊമ്പരത്തിൻ്റെ നനഞ്ഞ വിരൽ പാടുകൾ മാത്രം. മരണം പോലും പ്രതീക്ഷയായി മാറുന്നു .ക്വാറൻ്റൈൻ45-ആം ദിവസം പ്രസാദ് ഡോക്ടർ എൻ്റെ മുറിയിലേക്കു വന്നു. എന്നിട്ടു പറഞ്ഞു അർജുൻ, തൻ്റെ ടെസ്റ്റുകൾ നെഗറ്റീവാണ് താൻ രക്ഷപ്പെട്ടു. സന്തോഷം ഉള്ള കാര്യമാണെങ്കിലും എൻ്റെ മുഖത്ത് ചിരി വന്നില്ല. മനസ്സ് സന്തോഷിച്ചില്ല.കാരണം എല്ലാം മരവിച്ചു കഴിഞ്ഞിരുന്നു. നഷ്ടപ്രണയം മനസ്സിനെ കുത്തിനോവിച്ചുകൊണ്ടിരിക്കുകയാണ്. ചോര എൻ്റെ കണ്ണുനീരായി ഒഴുകി കൊണ്ടിരിക്കയാണ്.ജീവിക്കാൻ തോന്നുന്നില്ല.
മറുവശത്ത് ഷഹാനയുടെ അവസ് വിത്യസ്തമൊന്നുമല്ല. അവൾക്കും തിരിച്ചു കിട്ടിയ പുതു ജീവിതത്തിൽ സന്തോഷം കണ്ടെത്താനായില്ല. എപ്പോഴും ഇങ്ങനെ ചിന്തയിൽ മുഴുകി. വേറെ ഏതോ ലോകത്ത് ജീവിക്കുന്ന പോലെ. ഉദാസീനമായ ആ മുഖത്ത് ചിരി വിടർന്നിട്ട് നാളുകൾ ഏറെയായിരിക്കുന്നു .വീട്ടുകാർ എത്ര ചോദിച്ചിട്ടും അവൾ ദുഃഖത്തിൻ്റെ കാരണം പറഞ്ഞില്ല പറയാനുള്ള ധൈര്യം ആ പാവത്തിനില്ലായിരുന്നു. അവസാനം അവരുടെ നിർബന്ധത്തിനു മുൻപിൽ അവൾക്ക് വഴങ്ങേണ്ടി വന്നു.എല്ലാ സത്യവും അവൾ വീട്ടുകാരോട് പറഞ്ഞു.
lostlove#no hopes at all#unending love#true love#


© Akhila Jayadevan