...

7 views

ഒരു ഹൃദയ നൊമ്പരം💔
ഗൾഫിലെ പൊരിഞ്ഞ വെയിലിൽ പണിയെടുക്കുന്ന സഹദേവൻ കുടുംബത്തിന് വേണ്ടി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ചിരുന്നു.ആകെക്കൂടി കുറച്ചു മാസങ്ങൾക്കായി നാട്ടിലേക്കു വരുമായിരുന്ന സഹദേവന് ഇവിടെയും സ്വയര്യം കൊടുക്കില്ല പരദൂഷണത്തിൻ്റെയും അസൂയയുടേയും കട തന്നെ ചന്ദ്രികയുടേയും ലേഖയുടേയും പേരിലായിരുന്നു.എല്ലാവരുമായും വഴക്കിടുന്ന ശീലമാണ് അവരുടേത്. മൂന്നു ചേച്ചിമാരുടേയും ചേട്ടൻ്റെയും വിവാഹം കഴിഞ്ഞു അവസാനം സഹദേവൻസീമയെ വിവാഹം കഴിച്ചു .സുമതിയുടെ ഭർത്താവ് ഗിരി കുടുംബത്തിന് ഒരു ഉപകാരവും ഉണ്ടാക്കിയിരുന്നില്ല അയാൾ ഭാര്യവീട്ടിൽ വന്നു സദാ സമയം പ്രശ്നങ്ങൾ ഉണ്ടാക്കും അതുകൊണ്ട് സുമതി സ്വന്തം വീട്ടിലാണ് നിന്നിരുന്നത്.ആ സമയത്താണ് ദേവകി അമ്മക്ക് ക്യാൻസറാണെന്നറിഞ്ഞത്
ചികിത്സക്കുള്ള എല്ലാ പണവും സഹദേവൻ ആണ് അയച്ചു കൊടുക്കുന്നത്. സീമ ഒരു പാവം പെണ്ണായിരുന്നു. ഭർത്താവ് എത്ര പൈസ ചെലവാക്കിയാലും ഒന്നും പറയില്ല
രണ്ടു വർഷത്തെ ചികിത്സക്കു ശേഷം ദേവകി അമ്മ മരിച്ചു
To be continued

© Akhila Jayadevan