...

6 views

എൻ്റെ കാന്താരി കൂട്ടുകാരി... പാർട്ട് 6
റയൂ...

ദിവസങ്ങൾ അങ്ങനെ ശരവേഗത്തിൽ കടന്നു പോയി.. പത്താം ക്ലാസിലെ പഠനം തീരാറായി. SSLC exam ഒക്കെ കഴിഞ്ഞു. ഒമ്പത് എ പ്ലസ് ഉണ്ട്. തസ്നിഫുൾ മാർക്കും വാങ്ങി ഓൾ പാസായി.ദിയ ആറ് എ പ്ലസും കിട്ടി പാസായി.
[ കുറച്ച് ദിവസം കഴിഞ്ഞു ]

ഇന്ന് ഹോളിഡെ ആണ്. അതോണ്ട് ഒന്ന് പുറത്ത് പോയി കറങ്ങി വരാമെന്നു കുരുതി തസ്നിയും നമ്മളും കൂടി നമ്മളെ അടുത്തുള്ള മാളിലേക്ക് പോയി. ദിയക്ക് ഓളെ കസിൻ്റെ റിസപ്ഷന് ആയതോണ്ട് അങ്ങട്ട് പോയതാണ്.

മാളിലേക്ക് കാൽ വെച്ചതും നമ്മൾ ആരെയോ കൂട്ടിമുട്ടി.ഇട്ടിച്ചിട്ട ആളോട് നമ്മള് സോറി പറഞ്ഞ് അയാളെ മുഖത്തേക്ക് നോക്കിയപ്പോൾ പകച്ച് പണ്ടാരടങ്ങി പോയി. ഒരു മൊഞ്ചൻ ദാ നമ്മളെമുമ്പിൽ നിൽക്കുണു. അയാൾ നമ്മളെ നോക്കി കണ്ണുരുട്ടാണ്. നമ്മൾ അയാളോട് ഒന്ന് കൂടി സോറി പറഞ്ഞു. മെല്ലെ തസ്നിയും കുട്ടി മുങ്ങി ,അല്ലെങ്കിൽ അയാൾ നമ്മളെ മയ്യത്ത് ഇന്ന് എടുക്കുമായിരുന്നു .അമ്മാതിരി കലിപ്പിലാണ് ആള് .

പിന്നെ നമ്മൾ നമ്മൾ സ്ഥിരം പരിപാടി അങ്ങ് തുടങ്ങി .മനസ്സിലായില്ലേ എസ്കലേറ്റർ കേറി അങ്ങോട്ടുമിങ്ങോട്ടും പോവാ.
കാല് കടന്നപ്പോൾ നമ്മള് അവിടെ ഒരു സീറ്റിൽ ചെന്നിരുന്നു. അപ്പൊ ഉണ്ട് ഒരു വെല്ലിപ്പ നമ്മളെ നോക്കി ചിരിക്കുന്നു. ഇതിന് വട്ടായോ പടച്ചോനെ . അയാൾ നമ്മുടെ എസ്ക് ലേറ്റ്ർ മയുള്ള കോപ്രായം കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത്.
നമ്മൾ അപ്പോ അയാൾകൊന്ന് ഇളിച്ച് കൊടുത്തു. പിന്നെ നമ്മൾ അവിടെയൊക്കെ ഒന്ന് ചുറ്റി കറങ്ങി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോ മുറ്റത്ത് ഒരു കാർ ഉണ്ടായിരുന്നു.
ആരാപ്പൊ വന്നത് എന്ന് കരുതി നമ്മൾ അകത്തേക്ക് കേറിയതും...
@@@@@

follow... Pls...