...

7 views

ഒരു ഹൃദയ നൊമ്പരം💔💔💔
സഹദേവൻ തൻ്റെ കുടുംബത്തിനു വേണ്ടി മാത്രമാണ് ജീ വിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സുമതിയുടെ മകൾ വീണയുടെ കല്യാണം നിശ്ചയിച്ചു.രാഘവൻ പാചകത്തിൽ ഉറച്ചു.എങ്കിലും കിട്ടുന്ന കാശ് ധൂർത്തടിക്കുക കടം വാങ്ങുക ഈ ശീലം മാറിയിരുന്നില്ല.സഹദേവനും രാഘവനും കൂടി വീണയുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തു ഗിരി അപ്പോഴും പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ. സ്വന്തം മക്കളോടു വരെ അയാൾക്ക് സ്നേഹം ഉണ്ടായിരുന്നില്ല. കല്യാണത്തിന് 'വസ്ത്രം,സഹദേവനായിരുന്നു വഹിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ശങ്കരനും മരിച്ചു.ഇതറിയണ്ട താമസം മരുമക്കൾ എല്ലാം പാഞ്ഞെത്തി. സ്നേഹം കൊണ്ടല്ലാ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ .വെള്ള പുതപ്പിച്ച് ശങ്കരൻ ഉമ്മറത്ത് കിടക്കുമ്പോൾ ഗിരിക്ക് അലമാരയിലെ ആധാരം തിരയാനാണ് തിടുക്കം.സഹദേവനും സീമയും ജീവിതത്തിൻ്റെ കടുത്ത യാഥാർഥ്യങ്ങൾ തരിച്ചറിഞ്ഞത് അന്നായിരുന്നു.എല്ലാവരും അവരെ ഒറ്റപ്പെടുത്തി മുക്കാൽഭാഗത്തിനേക്കാൾ കൂടുതൽ സ്വത്തുക്കളും നാല് പേർക്കുമായി വീതിച്ചു. ആ വീടും അമ്പലത്തിലെ കഴകവുമാണ് സഹദേവന് ഉണ്ടായിരുന്നത്. ഇത്രയും വർഷങ്ങളായി ഏതു കുടുംബത്തിനു വേണ്ടിയാണോ അയാൾ രാത്രിയും പകലെന്നും ഇല്ലാതെ വിയർപ്പൊഴുക്കി പണിയെടുത്തിരുന്നത്, അതേ കുടുംബം അയാളെ കൂട്ടാനിലെ കറിവേപ്പില പോലെ പുറത്തേക്കെറിഞ്ഞുകളഞ്ഞു.
സഹദേവൻ ആകെ തളർന്നു പോയി.
സാരല്യാന്നു പറഞ്ഞു സാന്ത്വനിപ്പിക്കാൻ ഒരു കൈകളും തയ്യാറായില്ല എല്ലാവർക്കും പണമായിരുന്നു വേണ്ടിയിരുന്നത് അവിടെ ബന്ധങ്ങൾക്ക് ഒരു വിലയും ഉണ്ടായിരുന്നില്ല
© Akhila ജയദേവൻ
broken heart#shatteredsoul#nooneisthere