...

12 views

മരുമകളും അമ്മിണിയമ്മയും
"ഗൾഫിലെ ജോലികാരനായ, യിന്റെ മകന് അവന് ചേർന്ന ഒരു പെൺകുട്ടിയെ ഞാൻ കെട്ടികൊടുക്കിലെ വാസുകിയമ്മേ, എന്നിട്ടും അവൻ പത്തുമാസം ചുമന്ന്പെറ്റ തള്ളയുടെ വാക്കിനെ വില കൽപ്പിക്കാതെ ആ അനാഥ പെണ്ണിനെ കെട്ടികൊണ്ടരാൻ പോയിരിക്കാ "-സങ്കടത്തോടെ അമ്മിണിഅമ്മ പറഞ്ഞു. "വരുന്ന പെണ്ണ് യെങ്ങനെ ഉള്ളവളാണെന്തോ, പ്രകാശനെ എന്തിന്റെങ്കിലും ആവശ്യണ്ടോ അഞ്ച് പൈസ്സക്ക് വില്ലായില്ലാത്ത ആ പെണ്ണിനെ കെട്ടാൻ, സാരല്യ അമ്മിണി,ഇനി കാരനിട്ട് കാര്യമില്ല "-വാസുകിഅമ്മ പറഞ്ഞു തീരും മുന്നെ ഉമ്മറ മുറ്റത്ത് കാറിൽ പ്രകാശനും ഭാര്യയും വന്നിറങ്ങി. പ്രകാശൻ വീടിനുളിലേക്ക് നോക്കി. ആരും തന്നെ പുറത്തേക്ക് വരുന്നില്ല. "നീ യിവിടെ നിക്ക് ആദി , നമ്മൾ വന്നത് മറ്റുള്ളവർ അറിഞ്ഞ് കാണില്ല. ""അതോ ചേട്ടാ എന്നെ ഇഷ്‌മല്ലന്നിട്ടാവുമോ വരാത്തത്, അവർ ആരും കല്യാണത്തിന് വന്ന് കണ്ടില്ലലോ ".-ആദി പറഞ്ഞു. "അതൊന്നുമല്ല പെണ്ണേ, ഞാൻ ഇപ്പോ വരാം "-പ്രകാശൻപറഞ്ഞു. പുറം അടുക്കളയിൽ പ്രകാശൻ എത്തിയപ്പോൾ കഷ്ടപ്പെട്ട് എത്തി വലിഞ്ഞു ഉമ്മറ മുറ്റത്തേക്ക് നോക്കുന്ന അമ്മയെ ആണ് കണ്ടത്. "അമ്മേ, അമ്മയുടെ മരുമകൾ വന്നിട്ട് അനുഗ്രഹം തരുന്നിലെ"."എവിടെ ചേച്ചിമാർ കാണുന്നില്ലാലോ, വാസുകിഅമ്മയും ഉണ്ടോ യിവിടെ ".വാസുകിയമ്മ ഒന്ന് ചിരിച് "പോയി അനുഗ്രഹിക്ക് അമ്മിണിയമ്മ എന്ന് പറഞ്ഞു"ഒന്നും മിണ്ടാതെ അനുഗ്രഹം കൊടുത്ത് അമ്മിണിയമ്മ മുറിയിൽ പോയി കിടന്നു. ചേച്ചിമാർ വന്ന് ആദ്യയെ ഒന്ന് നോക്കി അമ്മയുടെ അടുത്തേക്ക് പോയി "യിങ്ങനെ കിടക്കാതെ അവളെ ഒരു പാഠം പഠിപ്പിക്ക്അമ്മേ, അവൾ അനിയനെ വിട്ട് പോകുന്ന തരത്തിൽ "-പ്രസ്യ പറഞ്ഞു. "ഒപ്പം ഞങ്ങൾ ഉണ്ട് അമ്മേ "-പ്രണ പറഞ്ഞു. ആദ്യക്ക് സങ്കടം വരുന്നുണ്ട് എന്ന് പ്രകാശൻ മനസ്സിലാക്കി. അവൻ അവളോട് ചോദിച്ചു" എന്തിനാ പെണ്ണെ നീ വിഷമിച്ചിരിക്കുന്നത് ".ആദ്യ പറഞ്ഞു "അനാഥാലയത്തിൽ ആയിരുന്നപ്പോഴും ഒറ്റക്കായിരുന്നു എന്ന് തോന്നിയിരുന്നില്ല, പക്ഷെ ഇപ്പോ "അതു മുഴുവനും പറയാൻ ആദ്യ തുടങ്ങുമ്മുന്നേ പ്രകാശൻ ചോദിച്ചു "തനിക്ക് ഞാൻ യില്ലെടോ, കുറച്ചു ദിവസം കഴിഞ്ഞാൽ യിതൊക്കെ ശരിയാവും എന്റെ അമ്മ പാവാടോ ".പിറ്റേ ദിവസം മുതൽ ആദ്യയെ തന്റെ മകനിൽ നിന്ന് അകറ്റാനായി അമ്മിണിയമ്മയും പ്രകാശാന്റെ ചേച്ചിമാരും പണികൾ തുടങ്ങി. പ്രകാശൻ പുറത്തേക്ക് പോയ തക്കം നോക്കി മുകളിലെ മുറി തുടക്കാൻ പോയ ആദ്യയെ വീഴ്ത്താനായി എണ്ണ കോണി പടിയിൽ ഒഴിച്ചു. ആദ്യ കുറെ നേരം താഴേക്ക് വരണത് കാണാത്തത് അമ്മിണിയമ്മ കോണിപടിയിൽ ചുവട്ടി പതുക്കെ എത്തി നോക്കി "ആദ്യമോളെ"എന്ന് വിളിച്ചതും എണ്ണയിൽ കാൽ വഴുതി ഒറ്റ വിഴ്ച്ച. ഇത് കണ്ട് അമ്മിണി അമ്മയുടെ പെൺമക്കൾ പൊട്ടിചിരിക്കുകയാണ്. ആദ്യ യെങ്ങനെയോ കോണിപടി ഇറങ്ങി അമ്മിണിയമ്മയെ പിടിച് എഴുന്നേൽപ്പിച്ചു.തന്റെ പെൺമക്കൾ പോലും തനിക്ക് ഒരു ആപത്തു വന്നപ്പോ പൊട്ടിച്ചിരിക്കുകയാണ് ചെയ്‍തത് എന്നും ആദ്യ നല്ലൊരു മനസ്സിന് ഉടമ്മയാണ്ണെന്നും അമ്മിണിയമ്മ തിരിച്ചറിന് ആദ്യയെ സ്വന്തം മകളെ പോലെ സ്നേഹിക്കാൻ തുടങ്ങി. അമ്മിണിയമ്മ ആ വീഴ്ചയിലൂടെ ഒരു കാര്യം പഠിച്ചു സ്നേഹത്തിനാണ് ഏറ്റവും വില.