...

0 views

സ്വപ്നം ഒന്ന്
ഇന്നലെ ഉച്ചക്ക് ഊണും കഴിഞ്ഞ് അപ്പൂപ്പന്‍ നമ്മടെ പുര പണിയുന്നിടത്തേ പണിപ്പുരയുണ്ടല്ലോ-അവിടെ നല്ല കാറ്റാ-അവിടെ കിടക്കുകയാണ് . രാജമ്മയുടെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥയും ആലോചിച്ചുകൊണ്ട്.

ആരോ ഒരാള്‍ ഒഴുകി വരുന്നു-അന്തരീക്ഷത്തില്‍ കൂടെ. അയാള്‍ എന്റെ മുമ്പില്‍ എത്തി നിന്നു. അജാനുബാഹുവായ ഒരാള്‍- നിങ്ങള്‍ സൈഡു കഴുത്തുള്ള ജുബ്ബാ കണ്ടിട്ടില്ലല്ലോ--അതിന്റെ തലയിടാനുള്ള കീറിയ ഭാഗം ഒരു വശത്താണ്. തൂവെള്ള നിറത്തിലുള്ള അത്തരം ഒരു ജുബ്ബാ--കസവു വേഷ്ടി--പുളിയിലക്കരയന്‍ നേര്യതുകൊണ്ട് തലയിലൊരുകെട്ട്.

ഞാന്‍ എഴുനേറ്റു--ഇവിടെങ്ങും മുന്‍പു കണ്ടിട്ടുള്ള ആളല്ല.

ഇരിക്കാന്‍ പറയുന്നതിനു മുന്‍പു തന്നെ അദ്ദേഹം ചോദിച്ചു--പാതാളത്തില്‍ നിന്നുംവരുന്നപോലുള്ള മുഴങ്ങുന്ന ശബ്ദത്തില്‍--താന്‍ ആ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥയും ആലോചിച്ചു കിടക്കുകയാണല്ലേ. അതു മുഴുവന്‍ ശരിയല്ല. എന്നോടു വൈയ്ക്കം പത്മനാഭപിള്ള പറഞ്ഞു--താനത് പിള്ളാര്‍ക്കു പറഞ്ഞു കൊടുക്കുമെന്ന്. അതിനു മുന്‍പ് ശരിയായ കഥ തന്നോടു പറയാമെന്നു വച്ചാണ് ഞാന്‍ വന്നത്.

ഞാന്‍ വാ പൊളിച്ചിരിക്കുകയാണ്. സ്വപ്നമാണോ? ഞാന്‍ കൈയ്യില്‍ പിച്ചിനോക്കി. അല്ല.

അങ്ങാരാണ്-ഞാന്‍ വിക്കി വിക്കി ചോദിച്ചു. തന്റെ കഥയൊക്കെ വായിച്ച് താന്‍ എന്നേ അറിയുമെന്നല്ലേ ഞാന്‍ കരുതിയത്. എടോ ഞാനാ മണക്കാടമ്പള്ളി മേനോന്‍ ‍--അദ്ദേഹം പറഞ്ഞു.

പെട്ടെന്നു ഞാന്‍ എഴുനേറ്റു തൊഴുതു. ചെമ്പകശ്ശേരി ദേവനാരായണന്‍ രാജാവിന്റെ മന്ത്രി--മുള്ളുകൂട്ടില്‍--ഞാന്‍ മുഴുമിച്ചില്ല--അതിനു മുന്‍പേ അദ്ദേഹം--അതേടോ ആ പണിക്കര്‍ പറ്റിച്ചതാണ്.

താനും പണിക്കരാണല്ലൊ. അന്നു മുതല്‍ എല്ലാ പണിക്കര്‍മാരേയും ഞാന്‍ വാച്ചു ചെയ്യുന്നുണ്ട്. താന്‍ കള്ളത്തരങ്ങളൊന്നും എഴുതാത്തതു കൊണ്ട് തനിക്ക് ശരിക്കുള്ള കഥ പറഞ്ഞ് തന്നേക്കാമെന്നു വിചാരിച്ചു.

അപ്പോള്‍ വൈയ്ക്കം പത്മനാഭപിള്ള--ഞാന്‍ ചോദിച്ചു.

അങ്ങേര്‍ക്ക് ഭയങ്കര വിഷാദം. സ്വാതന്ത്ര്യത്തിനു വേണ്ടി ജന്മം തുലച്ച എല്ലവരേയും പോലെ. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സ്ഥിതിയേക്കുറിച്ച് ദിവസവും ചര്‍ച്ച ചെയ്യും--അഴിമതിയും കൊട്ടേഷന്‍ സംഘവും--എന്തു ചെയ്യും--ഞങ്ങള്‍ക്ക് ഇതെല്ലാം കണ്ട് നടക്കാമെന്നല്ലാതെ--

ഇതനുഭവിച്ച്...