...

18 views

ഒരു ക്വാറൈന്റൻ ലവ് സ്റ്റോറി, Part1

ദൈവമേ, എന്താകുമോ എന്തോ? ഇനി ടെസ്റ്റ് എങ്ങാനും പോസിറ്റീവ് ആകുമോ അല്ലെങ്കിലും14 ദിവസത്തെ നിരീക്ഷണം കഴിയാതെ വീട്ടിലേക്ക് പോകാൻ കഴിയില്ലാന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു 5 വർഷമായി അമ്മയേയും സോന ചേച്ചിയേയുമൊക്കെ കണ്ടിട്ട് എൻ്റെ പൊന്നുകൊറോണേ, ചതിക്കല്ലേ ഞാൻ ലണ്ടനിൽ ലോ പഠിക്കാൻപോയിരിക്കുകയായിരുന്നു ഇന്നാ തിരിച്ചു വരണേ .വിമാനം ഇറങ്ങിയപ്പോൾ തന്നെ ഡോക്ടർമാർ ബ്ലഡ് സാമ്പിളും ടെംപറേച്ചറുമൊക്കെ പരിശോധിച്ചു.ക്വാറന്റൈനിൽ ഇരിക്കാൻ പറഞ്ഞുഐസൊലേഷൻ വാർഡിലേക്ക് കൊണ്ടു പോയി.
ഒരു മുറി സൗകര്യങ്ങൾ ഒക്കെ ഉണ്ട്.പക്ഷേ ആരുമില്ല.ഞാനും എന്റെ നിഴലും മാത്രം.അർജുൻ, ഇനി ഇതാണ് നിങ്ങളുടെ മുറി.
ഡോക്ടർ അധികനേരം അവിടെ നിന്നില്ല. അദ്ദേഹവും ലോഹ പോലുള്ള ഒരു ഡ്രസ്സും
മാസ്ക്കും ഒക്കെ ധരിച്ചിരുന്നു. അതു കാണുമ്പോൾ ബഹിരാകാശത്ത് നിന്നും വന്ന ഒരു അന്യഗ്രഹജീവിയെ പോലെ തോന്നി.മുറിയിലിരിക്കുമ്പോൾ
ഫോൺ, പുസ്തകം,പേന, ഇതൊക്കെ തരും.ദിവസവും
ഒരു ജിബി ഡാറ്റാ കിട്ടും പക്ഷേ വാർത്ത കാണാനും വീഡിയോ കോൾ ചെയ്യാനും മാത്രമേ അത് തികയു.ഭക്ഷണവും മരുന്നും ഒക്കെ നേരത്തിനു കിട്ടും. ഞാൻ വന്ന അതേ ദിവസം തൊട്ടടുത്ത മുറിയിൽ ഒരു പാദസ്വര കിലുക്കം കേട്ടു അവളെ ശരിക്കും ഒന്നു കാണാൻ പറ്റിയില്ല അതെങ്ങന്യാ അവൾ ഒരു കറുത്ത പർദ യാ ണ് ഇട്ടിരുന്നത്.
പക്ഷേ ... അവളുടെ ആ കണ്ണുകൾ എന്തു മനോഹരമായിരുന്നു!!
TO be continued
© Akhila Jayadevan
love #painful# a quarantine love story