...

7 views

ആ വഴിയോരങ്ങളിൽ...❤❤




രാത്രിയിലെ ആർത്തുല്ലസിച്ചുപെയ്ത മഴയുടെ ലക്ഷണം നല്ലപോലെ അറിയാമായിരിന്നു ഉണർന്നപ്പോൾ.
തണുപ്പെന വികാരം ശരീരത്തെ ആകമാനം മൂടിയപ്പോൾ പുതപ്പൊന്നുകൂടി വലിച്ചുമൂടി. ഉറക്കത്തിലേക്ക് മടങാനുള്ള ശ്രമം മുഴുവനായി മാറ്റികൊണ്ട് അമ്മയുടെ വിളിയെത്തി.



"മോളെ അമ്മു... എഴുനേറ്റെ സമയമെത്രയായെന്ന് നിനക്കറിയാമോ?..
ഇന്ന് സ്കൂളിൽ പോവേണ്ടതല്ലേ?"


ഈ ചോദ്യം ബാല്യകാലത് സുപരിചിതമാണെങ്കിലും ഈ അടുത്ത കാലത്തൊന്നും കേൾക്കാൻ ഇടവന്നിരുന്നില്ല.


അപ്പോഴേല്ക്കും അമ്മ ഒരു കപ്പ്‌ ചായയുമായി അങ്ങോട്ട് എത്തിയിരിന്നു.


"ഗുഡ് മോർണിംഗ് അമ്മ.."


"മോർണിംഗ് ഡാ.. നീ എഴുനേൽക്കാൻ നോക്ക്.. ആദ്യത്തെ ദിവസമല്ലേ ക്ഷേത്രത്തിൽകൂടി പോയിട്ട് സ്കൂളിൽ പോയാൽ മതി 😊"


"അമ്മ പറയുന്ന പോലെ.."


"എന്നാൽ ചെല്ല്..ദേ ആ അലമാരയിൽ നിനക്കിടാനുള്ള പുതിയൊരു വസ്ത്രം അമ്മ വെച്ചിട്ടുണ്ട്. ഇന്നത്തേക്ക് അത് മതി ട്ടോ "


കുളിച്ചൊരുങ്ങിയതിനുശേഷം അമ്മ തന്ന നീലയും പച്ചയും കലർന്ന സാരി അവളുടെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചിരുന്നു.
കണ്ണെഴുതി പൊട്ടുതൊട്ട് ഒരു ചന്ദന കുറി കൂടി അണിഞ്ഞപ്പോൾ അവൾ  സുന്ദരിയായി എങ്കിലും ഒന്നിന്റെ കുറവ് അവളെ പൂർണമാക്കിയിരുന്നില്ല.

നെറ്റിയിലോട്ട്  സ്പർശിച്ച നനവർന്ന കരങ്ങൾ അവളുടെ മുഖത്തെ സന്തോഷം വർധിപ്പിച്ചു. അത് നേരെ തന്റെ സീമന്തരേഖയിൽ പതിഞ്ഞപ്പോൾ രണ്ടു കണ്ണുകളും കൂപ്പിയടച്ചുകൊണ്ട് അവൾ സ്വീകരിച്ചു.


അമ്മയോട് യാത്ര പറഞ്ഞിറങ്ങുപ്പോഴും  അവളുടെ ചുണ്ടിൽ ചിരി മാഞ്ഞിരുന്നില്ല.അമ്മയുടെ സ്നേഹ ചുംബനം വാങിച്ചുകൊണ്ട് പുറത്തോട്ടിറങ്ങി തന്റെ പതിയുടെ കൂടെ അവൾ യാത്ര തിരിച്ചു.
ഭഗവാനുമുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ അവൾ നന്ദി പറയുകയായിരിന്നു. തനിക്കായി നൽകിയ ഓരോന്നിനും.


അവിടെ നിന്നും മടങ്ങി നേരെ സ്കൂളിലോട്ട്.
പോവുന്ന വഴി അവളെ വർഷങ്ങൾ പുറകോട്ട്  സഞ്ചരിപ്പിച്ചിരുന്നു.



ആ വരിയോരങ്ങളിലൂടെ കയ്യിൽ ബുക്കും ചോറ്റുപാത്രവുമായി നടന്നുപോവുന്ന ഒരു പതിനഞ്ഞുകാരി. പച്ചയും വെള്ളയും കളർ വസ്ത്രമായിരിന്നു അവളുടേത്.ചുണ്ടിൽ നിറഞ്ഞൊരു പുഞ്ചിരി മറച്ചുകൊണ്ട് ആ മുഖത്ത് ചെറിയൊരു ഗൗരവം നിറഞ്ഞുനിന്നിരുന്നു.
തനിക്ക് പുറകിലായി വരുന്ന ഒരുവനിലോട്ട് അവളുടെ പിടക്കുന്ന കണ്ണുകൾ അവളറിയാതെ തന്നെ സഞ്ചരിച്ചുകൊണ്ടിരിന്നു.

അത് എന്നും പതിവായി മാറിക്കഴിഞ്ഞപ്പോൾ അവളും അതാസ്വതിച്ചിരുന്നു.
അവർ മൗനത്തിലൂടെ പ്രണയിച്ചു..

ഒരു ദിവസം അവന്റെ അസാമിബ്യം അവളിൽ നോവുപടർത്തിയപ്പോൾ മനസ്സിൽ തിരിച്ചറിയുകയായിരിന്നു അവൻ തനിക്ക് ആരായി കഴിഞ്ഞുവെന്നുള്ള സത്യം.


പിന്നീട് പതിവുപോലെ വന്ന അവൻ കാണുന്നത് തനിക്കായി മിഴി പായ്ക്കുന്ന ഒരുവളെയാണ്.
മൗനത്തെ ഗെധിച്ചുകൊണ്ട് അവരന്നു വാക്കുകൾക്ക് വേണ്ടി തിരയുമ്പോഴും സാക്ഷിയായത് ആ വഴിയോരമാണ്. ആ വഴിയോരത്തെ ഓരോ മണൽത്തരികളും ചപ്പു ചവറുകളും മരങ്ങളുമാണ്.


ഒരു പതിനഞ്ഞുകാരുയുടെയും പതിനെട്ടുകാരന്റെയും പ്രണയം അവിടെ തുടങ്ങിയുന്നു.

കാലങ്ങൾക്കിപ്പുറത്ത്  പതിനഞ്ഞുകാരി ആ പതിനെട്ടുകാരന്റെ പ്രണയമായും തന്റെ പാതിയായും മാറിക്കഴിഞ്ഞിരിക്കുന്നു...


ശ്രീ എന്നെഴുതിയ താലി അമ്മു തന്റെ ചുണ്ടോടായിപ്പിക്കുമ്പോൾ. അവന്റെ രണ്ടുകരങ്ങളും അവളുടെ കരങ്ങളായി കൊരുത്തിരുന്നു.

ഇന്നവർ പോവുകയാണ് തങ്ങളുടെ പ്രണയത്തിനു സാക്ഷിയായ വഴിയോരത്തിലൂടെ തങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക്.. അറിവ് നേടാൻ മാത്രമല്ല അറിവ് പകർന്നുകൊടുക്കുവാൻ കൂടി. ഒരു അധ്യാപകയായി❣️.



ഓരോ വഴിയൊരങ്ങൾക്കും ഓരോ കഥകൾ പറയാനുണ്ടാവും കാലങ്ങൾ മാറിപ്പോഴയാലും അത് ഓർമ്മകളായി നിലനിൽക്കും..



ശുഭം...