ഇഷ്ടം
ഇന്ന് എന്റെ കല്യാണം ആയിരുന്നു എല്ലാം പെൺകുട്ടികളെ പോലെ വലിയാ ആകാംഷ ഒന്നും ഇല്ലായിരുന്നു എങ്കിലും നല്ല പേടി ഉണ്ടായിരുന്നു. വേറെ ഒന്നും അല്ലാട്ടോ പെണ്ണുകാണാൻ വന്ന ചെക്കന്റെ കൂട്ടുകാരനെ കല്യാണം കഴിക്കേണ്ടി വന്ന ഞാൻ. എന്നൽ ഒന്നു ഫ്ലാഷ് ബാക്കിലെക് പോയിട്ട് പെട്ടന്ന് വരാട്ടോ അന്നൊരു തിങ്കളാഴ്ച ആയിരുന്നു ഇന്നാണ് എന്റെ ആദ്യത്തെ പെണ്ണുകാണാൽ സുമുഖനും സുന്ദരനും ആയ ചെറുക്കനും വിട്ടുകാരും വരുന്നു അവർക്ക് ഞാൻ ചായകൊണ്ട് കൊടുക്കുന്നു ചെറുക്കാനും പെണ്ണും തമ്മിൽ സംസാരിക്കുന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോകുന്നു. രണ്ടു ദിവസത്തിനുശേഷം അവർക്ക് കല്യാണത്തിന് താല്പര്യം ഇല്ലെന്നു വിളിച്ചു പറയുന്നു അങ്ങനെ ആ ചാപ്റ്റർ അവിടെ കഴിഞ്ഞു. പെട്ടന്ന് ഒരു ദിവസം പപ്പ പറയുന്നു നിന്റെ കല്യാണം ഉറപ്പിച്ചു ചെക്കൻ നിന്നെ കണ്ടിട്ടുണ്ട് വിട്ടുകാർക്കും സമ്മതം ഉടനെ കല്യാണം നടത്താൻ തീരുമാനിച്ചു നാളെ അവരെ ഇങ്ങോട്ട് വരുന്നുണ്ട്. പിറ്റേ ദിവസം കാണാൻ വന്ന ചെക്കനെ കണ്ട എന്റെ കിളികൾ കുടും നാടും വിട്ട് പറന്ന് പോയി. കാരണം എന്താണെന്നല്ലേ ലൈസൻസ് കിട്ടിയതിന്റ രണ്ടാം ദിവസം വണ്ടിയുമായി ഒന്നുകറങ്ങാൻ ഞാൻ...