പറയാതിരുന്ന മൊഴികൾ (ഭാഗം-1)
(ഈ കഥയും കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല)
ജെയ്സൺ ഒരു പെയിന്റ് പണി തൊഴിലാളിയാണ്. അവന് ഭാര്യയും ഒരു മകനുമാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു എൻജിനീയറുടെ കീഴിലാണ് ജോലി ചെയ്യുന്നത്.
രാത്രി. ജെയ്‌സൺ മുറിയിലേക്ക് കയറി വന്നു. ഒരു മൂലയിൽ ചുരുട്ടി വച്ചിരുന്ന പായ എടുത്ത് തറയിൽ വിരിച്ചു. മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു വരുന്ന സ്ത്രീയെ നോക്കി ജെയ്‌സൺ : "ജാസ്മിൻ….. നീ മൊബൈൽലിൽ അലാം ഓൺ ചെയ്തേക്ക് അഞ്ചു മണി, അഞ്ചേ കാൽ എന്നീ സമയങ്ങളിൽ. നാളെ മുതൽ പുതിയ സ്ഥലത്തെ ജോലിക്ക് പണിക്കാരോട് വരാൻ പറഞ്ഞിട്ടുണ്ട്. ഒപ്പം ഉച്ചക്കുള്ള ഭക്ഷണവും ഉണ്ടാകണം."
ജാസ്മിൻ: "ഒരു സമയത്തേക്കുള്ളത് അലാം മാത്രമേ വയ്ക്കൂ.അത് കേൾക്കുമ്പോൾ തന്നെ ഇനി എഴുന്നേറ്റ് ശീലമാക്ക്."
ജെയ്‌സൺ:"ഇതെന്താ ഇന്നലെ വരെയില്ലാത്ത ഒരു പുതിയ രീതി?."
ജാസ്മിൻ:"യുട്യൂബ് ചാനലിലെ ക്ലാസ്സിൽ വ്യക്തിത്വ രൂപീകരണത്തെ കുറിച്ച് കേട്ടതിലുള്ള ഒരു പോയിന്റാണിത്? "
ജെയ്‌സൺ:"ഓഹോ, പോയി പോയി എന്റെ വ്യക്തിത്വം നിനക്ക് ഇഷ്ടപ്പെടാതെയായി അല്ലെ?"
ജാസ്മിൻ:"അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്"
ജെയ്സൺ:"പിന്നെ എങ്ങനെയാണ് എന്റെ ഉത്തമയായ ഭാര്യ ഉദ്ദേശിച്ചത്?"
ജാസ്മിൻ:"ചില പുതിയ നല്ല ശീലങ്ങൾ അത്രയെ ഉദ്ദേശിച്ചുള്ളൂ. ഇഷ്ടമില്ലെങ്കിൽ പഴയ പോലെ അലാം ചെയ്യാം."
ജെയ്‌സൺ:"പുതിയ രീതി തന്നെ മതി എന്റെ പെണ്ണെ…."
ജാസ്മിൻ ഉത്സാഹത്തോടെ പറഞ്ഞു: "അപ്പോൾ ഒരു മാറ്റം ഇഷ്ട്ടമാണല്ലേ……"
ജെയ്സൺ "പക്ഷെ രണ്ടാമത്തെ അലാമിന് പകരം നീ എന്നെ വിളിച്ചാൽ മതി."
ജാസ്മിൻ :"ഓഹോ. അല്ലെങ്കിലും ഞാൻ തന്നെയല്ലേ രണ്ടും മൂന്നും അലാം കഴിഞ്ഞു നാലും അഞ്ചാമത്തെയും പ്രാവശ്യമായി വിളിക്കാറുള്ളത്.
ജെയ്‌സൺ:"അപ്പോൾ അത് തുടരുക അത്ര തന്നെ.എളുപ്പമല്ലേ."
ജാസ്മിൻ പരിഭവത്തിൽ:"ശരി എങ്കിലേ ഞാൻ എല്ലാം പഴയ പോലെയേ ചെയ്യുന്നുള്ളൂ."
അവൾ മൊബൈൽ എടുത്ത് അലാം അഡ്ജസ്റ്റ് ചെയ്യുന്നതിനിടക്ക് :"എവിടെയാണ് പുതിയ പണിസ്ഥലം?"
ജെയ്സൺ:"കുറച്ചു അകലെയാണ്. കുന്നാരക്കുന്ന് എന്ന സ്ഥലത്ത്."
അവൾ മൊബൈൽ ജനലിന്റെ അരികെ വച്ചു. മൂലയിൽ ഇരിക്കുന്ന മറ്റൊരു പായ പോയി എടുത്തു അവന്റെ അരികിൽ വന്നു അത് വിരിച്ചു അവനോട് ചേർന്നു കിടന്നു. അവൾ മന്ദസ്മിതത്തോടെ പറഞ്ഞു :"അപ്പോൾ ഇനിയും കുന്നാരകുന്നിൽ നിന്നും കുന്നാരം കാശ് കിട്ടട്ടെ. എന്നിട്ട് വേണം നമ്മുടെ സ്വപ്നമായ പുതിയ വീട് പണിയാൻ."
ജെയ്‌സൺ :"മ്മ്. കലാം പറഞ്ഞത് പോലെ പ്രായത്നത്തോടൊപ്പം ഇടവിടാതെ നമ്മൾ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കണം. അപ്പോൾ ഒരു നാൾ നമ്മൾ ആഗ്രഹിച്ചത് സ്വന്തമാക്കാൻ കഴിയും."
ജാസ്മിൻ:"അതെ. പക്ഷെ എത്ര നാളായി ഇനിയും എന്തോ അറിയുന്നില്ല. ദൈവം നമ്മുടെ സ്വപ്നവും പ്രാർത്ഥനയും കേൾക്കാത്ത പോലെയുണ്ട്."
അവൻ അവളെ കെട്ടിപ്പിടിച്ചു. "എന്റെ പെണ്ണെ ഒരു വർഷമേ ആയിട്ടുള്ളൂ നമ്മൾ വീട് എന്ന ആഗ്രഹം തുടങ്ങിയിട്ട്. നമ്മൾ ശ്രമിക്കുന്നുണ്ട് അപ്പോൾ കിട്ടും. ഉദാഹരണത്തിന് എനിക്ക് നല്ലൊരു ഭാര്യയെ കിട്ടാൻ കുറേ നാൾ ആഗ്രഹിച്ചു. അങ്ങനെ ഒരു നാൾ കിട്ടി."
അവൾ പുഞ്ചിരിച്ചു.
ജെയ്സൺ:"അല്ല പെട്ടെന്നെന്താണ് ഈ വീടിനെ പറ്റി ഇപ്പോൾ പറയാൻ കാരണം?"
ജാസ്മിൻ:"ഞാൻ പറയാറില്ലേ എന്റെ കൂട്ടുക്കാരി ലീലയെ പറ്റി. അവളുടെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് വിളിക്കാൻ വന്നിട്ടുണ്ടായിരുന്നു. അടുത്ത ആഴ്ച്ചയാണ്. അന്ന് ചേട്ടന് ഒഴിവ് ഉണ്ടാകുമോ? "
ജെയ്സൺ :"നമ്മുക്ക് നോക്കാം."
ജാസ്മിൻ : 'മ്മ് '
ജെയ്‌സൺ:"നാളെ അങ്കിളിന്റെ വീട്ടിൽ നിന്നും ജോജോയെ നീ പോയി കൊണ്ടു വരണം. അവധി കഴിഞ്ഞു മറ്റന്നാൾ മുതൽ ക്ലാസുകൾ ആരംഭിയ്ക്കാൻ പോവുകയാണ്."
ജാസ്മിൻ :"കൊണ്ടു വരാം. ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. എത്ര വേഗമാണ് ദിവസങ്ങൾ കഴിഞ്ഞു പോകുന്നത്. "
ജെയ്‌സൺ :"നാളെ വിളിക്കാൻ മറക്കല്ലേ. അലാം എനിക്ക് ഏൽക്കില്ല."
ജാസ്മിൻ : 'മ്മ്.'
ജെയ്‌സൺ അവളുടെ എതിർ വശത്തേക്ക് തിരിഞ്ഞു കണ്ണടച്ചു കിടന്നു.
കള്ള് ഷാപ്പ് അവിടേക്ക് കറുത്തു തടിച്ചിട്ടുള്ളതും കണ്ണുകൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നതുമായ ഒരാൾ വന്നു ബഞ്ചിൽ ഇരുന്നു. അയാൾ മുരണ്ട ശബ്ദത്തോടെ ഒച്ചയിൽ : "തൊമ്മി ചേട്ടോ…. രണ്ടു കുപ്പി കള്ള്. ഇന്ന് എനിക്ക് ആഘോഷിക്കാനുള്ള ദിവസമാണ്."
രണ്ടു കുപ്പി കള്ള് മേശയിൽ കൊണ്ടു വച്ചു തൊമ്മി: "എന്തുപറ്റി ഐവാനെ?"
ഐവാൻ:"എനിക്ക് താലികെട്ടി പൊറുപ്പിക്കാനായി ഒരു പെണ്ണിനെ തരാമെന്ന് ഏറ്റു ഒരാൾ. കല്യാണ തീയ്യതിയും തീരുമാനിച്ചു."
തൊമ്മി :"ഏതാ പെണ്ണിന്റെ നാട്."
ഐവാൻ :"കുറച്ചകലെയാണ് കുന്നാരക്കുന്ന്. അവിടെ ഉള്ള കോളേജിൽ പഠിക്കുന്ന ഒരു കിളി പോലുള്ള പളുങ്ക് പെണ്ണ്."
തൊമ്മി :"എന്നാണ് കല്ല്യാണം.?"
ഐവാൻ:"രണ്ടു നാൾ കഴിഞ്ഞാൽ. ഇപ്പോൾ താൻ കുറച്ചു അച്ചാർ എടുത്തുക്കൊണ്ട് വായോ"
തൊമ്മി അവിടെ നിന്നും പോയപ്പോൾ ഐവാൻ രണ്ടു വലിക്ക് രണ്ടു കുപ്പി കള്ളും കുടിച്ചു തീർത്തു.
തൊമ്മി അടുക്കളയിൽ നിന്നിട്ട് മനസ്സിൽ : "ഈ ജന്തുവിന് ഏത് കുരുടാനാണാവോ പെണ്ണ് കൊടുക്കുന്നത്."
തൊമ്മി അച്ചാർ കൊണ്ടു വന്നു ഐവാന്റെ മുന്നിലെ മേശക്ക് മുകളിൽ വച്ചു.
തൊമ്മി : "അപ്പോൾ കല്ല്യാണത്തിനു സദ്യ എവിടെ നിന്നാണ് ഒരുക്കുന്നത്?ഞങ്ങൾ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നുണ്ട്."
ഐവാൻ : "ആണോ എങ്കിൽ നിങ്ങൾ ഉണ്ടാക്കി തരണ്ട. പകരം പത്ത് കുപ്പി കള്ള് മാത്രം മതി."
തൊമ്മി :"പത്ത് മതിയോ കുറച്ചു കൂടി അധികം ആയാൽ നന്നാകും."
ഐവാൻ അച്ചാർ പിഞ്ഞാണം എടുത്ത് താഴെ എറിഞ്ഞുക്കൊണ്ട് :"പെരട്ട കെളവ പറഞ്ഞത് ചെയ്യടോ. അല്ലെങ്കിൽ ഞാൻ അച്ചാർ നിന്റെ മുഖത്ത് തേയ്ക്കും."
അടുത്ത് ഇരുന്ന് കുടിക്കുന്ന മറ്റൊരാൾ ഐവാനെ നോക്കി :"എടോ മര്യാദക്ക് കുടിച്ചിട്ട് എഴുന്നേറ്റ് പോടോ…."
ഐവാൻ അയാളെ സൂക്ഷിച്ചു നോക്കി. പല്ല് അമർത്തി കടിച്ചു ഞെരുക്കി. മുഖം രൗദ്ര ഭാവത്താലായി. പിന്നെ വേഗം എഴുന്നേറ്റ് പറഞ്ഞ ആളുടെ അടുത്തേക്ക് ചെന്നു. ഇരിയ്ക്കുന്ന അയാളുടെ കഴുത്തിൽ പിടിച്ചു ചുവരിനോട് ചേർത്ത് ഉയർത്തി പിടിച്ചു. എന്നിട്ട് കടയുടെ നിലത്തേക്ക് ശക്തമായി എടുത്തെറിഞ്ഞു. വീണു കിടന്നു അയാൾ നിലവിളിച്ചു. അയാളുടെ വായിൽ നിന്നും രക്തം ചിന്തി ഒഴുകി.ഐവാൻ ക്രൂരഭാവത്തിൽ വീണ്ടുകിടക്കുന്നവനെ തുറിച്ചു നോക്കി നിന്നു.
തൊമ്മി :"അയാൾ വരുത്താനാണ് ഐവാനെ ഇനി ഒന്നും ചെയ്യല്ലേ….."
കള്ളുകുപ്പി ക്കരികെയിരിക്കുന്ന മറ്റൊരാൾ കിടക്കുന്നവനെ നോക്കിയിട്ട് : "എണീറ്റ് പോടാ തല്ല് കൊണ്ട് ചാകാതെ."
കിടക്കുന്നയാൾ പതിയെ എഴുന്നേറ്റു. അയാൾ പുറത്തേക്ക് നടക്കാൻ രണ്ടടി വച്ചു. ഐവാൻ അയാളുടെ പുറകിൽ ഒറ്റ ചവിട്ടു കൊടുത്തു. അയാൾ നേരെ റോഡിനരികെ ചെന്നു വീണു.
തൊമ്മി അയാളെ നോക്കി മനസ്സിൽ : "പാവത്തിന്റെ കാറ്റ് പോയോ !"
പിന്നീട് അയാൾ അവിടെ നിന്നും പതിയെ എഴുനേറ്റു അടിയാടി ഒറ്റടിവച്ചു ഏച്ചു നടന്നകന്നു. വഴിയിലൂടെ ആളുകൾ ഇരു ദിശകളിലേക്കും നടന്നു പോകുന്നുണ്ട്.
ഐവാൻ കടയുടെ പടി വാതിലിൽ വന്നു നിന്നു എന്നിട്ട് ഒച്ചയിൽ :"ഇത് ഐവാന്റെ മണ്ണ്. എന്നും അങ്ങനെ തന്നെയായിരിക്കണം. എപ്പോഴും. എനിക്കെതിരെ ചെറു വിരലനക്കാൻ വന്നാൽ ആരായാലും ഐവാന് മൈരാണ്. "
അയാൾ പോകുന്ന ദിശയിലേക്ക് ഐവാൻ കണ്ണുരുട്ടി നോക്കി പറഞ്ഞു "മണ്ടയില്ലാത്ത മറുനാടൻ നായ ചാകാൻ വന്നിരിക്കുന്നു."
ഷാപ്പിനു മുന്നിലെ പച്ചക്കറി കടയിൽ നിൽക്കുന്ന ഒരാൾ :"ഐവാൻ ജയിലിൽ നിന്നും വന്നല്ലോ. ഇനി എന്തൊക്കെ നടക്കും ആവോ?"
പച്ചക്കറി പൊതിഞ്ഞുക്കൊണ്ടിരിക്കുന്ന കടക്കാരൻ : "ആർക്കോ വേണ്ടി തല്ലുണ്ടാക്കുന്നു. പിടിച്ചു പറിക്കുന്നു വീണ്ടും ജയിൽ കമ്പി എണ്ണുന്നു. ഇതൊക്ക തന്നെ സ്ഥിരം തൊഴിൽ. അല്ലാതെ വേറെ എന്ത് ചെയ്യാൻ ഇവൻ."
ഐവാൻ ഷാപ്പിനുള്ളിലേക്ക് കയറി ചെന്നു ബഞ്ചിൽ ഇരുന്നു ഒച്ചയിൽ:"അടുത്ത കുപ്പി കൊണ്ടു വാടോ തൊമ്മി കെളവാ…."
"എഡീ……പണിക്ക് വന്നാൽ പണിയെടുക്കണം അല്ലാതെ തണലിൽ തലയ്ക്ക് കൈകൊണ്ട് താങ്ങു കൊടുത്ത് ഇരിയ്ക്കാനല്ല നിന്നെ പണിക്ക് വിളിച്ചേക്കുന്നത് കേട്ടോ?"
ജനൽ കമ്പി പെയിന്റടിക്കുന്ന ജെയ്‌സൺ പറച്ചിൽ കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി. അപ്പോൾ അപ്പുറത്തെ വീടിന്റെ മുറ്റത്ത് അകലെയായി ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരിക്കുന്ന സ്ത്രീയെ നോക്കി ഒരാൾ ദേഷ്യപ്പെട്ട് സംസാരിക്കുന്നു.
ജെയ്‌സൺ മതിലിനപ്പുറത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് മനസ്സിൽ പറഞ്ഞു : "കണ്ടിട്ട് ഇറ്റ്യാനം ചേച്ചിയെ പോലെ ഉണ്ടല്ലോ? "
സ്ത്രീ വളരെ പ്രയാസപ്പെട്ടുക്കൊണ്ട് താഴ്ന്ന ഇടറിയ സ്വരത്തിൽ :"എനിക്ക് തലവേദനിച്ചിട്ടാണ് ഞാൻ ഇരിക്കുന്നത് കുറച്ചു കഴിഞ്ഞാൽ കുറയും ഗുളിക കഴിക്കാൻ മറന്നു പോയി എന്നോട് ക്ഷമിക്കണം സാറെ."
കോൺട്രാക്ടർ :"എഡീ മടിച്ചി. പറ്റില്ലെങ്കിൽ വീട്ടിലേക്ക് പോയിക്കോ. ഇവിടെ ഇരുന്ന് എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്."
ജെയ്‌സൺ ജനാലയിലൂടെ എത്തി നോക്കി. മതിലിനപ്പുറത്ത് വീട്ടുപണി ചെയ്യുന്ന സിമെന്റ് ചട്ടി ഏറ്റി പോകുന്ന തൊഴിലാളിയോട് : "ചേട്ടോ എന്തിനാണ് അയാൾ ആ സ്ത്രീയോട് കയർക്കുന്നത്?"
തെഴിലാളി :"ആ സ്ത്രീ ഒരു മസ്തിഷ്ക രോഗിയാണ്. ഇന്ന് തീരെ വയ്യാതെ പണി ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു കാണും. അത് കോൺട്രാക്ടർക്ക് ഇഷ്ട്ടപെടുകയുമില്ല. ഇങ്ങനെ ഇടയ്ക്കിടെയുള്ള കാര്യമാണ്. ചേട്ടൻ ഇവിടെ ആദ്യമായാണല്ലേ ജോലിക്ക് വന്നത്? ഇനി ഇത്തരം പല കാഴ്ചകൾ സ്ഥിരമായിക്കോള്ളും. ഞങ്ങളുടെ കോൺട്രാക്ടർ എഞ്ചിനീയർ ഒരു മൊരടനാണ്. പിന്നെ ഇവളുടെ ഭർത്താവ് കൊള്ളി ലോനപ്പൻ സ്ഥിരമായി കള്ളുകുടിച്ചു നടക്കുകയാണ് വീട്ടുക്കാരെ നോക്കാതെ."
ജെയ്സൺ :"അവരുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട്?"
അയാൾ :"അവർക്കൊരു പെൺ കുട്ടിയുണ്ട്, പ്ലസ് ടു കഴിഞ്ഞത്. ഈ സ്ത്രീയുടെ കാശ് കൊണ്ടാണ് ആ കുടുംബം ജീവിക്കുന്നത്."
ജെയ്സൺ :"വല്ലാത്ത കഷ്ട്ടം തന്നെ. എന്താണ് ആ ചേച്ചിയുടെ പേര്?"
അയാൾ :'ഇറ്റ്യാനം.'
അയാൾ ചട്ടിയുമായി മറ്റൊരു ഭാഗത്തേക്ക് പോയി. ജെയ്‌സൺ ദുഃഖത്തോടെ ആ രംഗത്തു നിന്നും ദൃഷ്ടിയെ കഷ്ട്ടപ്പെട്ടു പിൻവലിച്ചു. പിന്നെ ജനൽ കമ്പിയിൽ പെയിന്റ് അടിക്കാൻ തുടങ്ങി.
ഒരു കൗമാരക്കാരൻ,...