...

3 views

ദിയ
"താൻ എന്നെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ.. ആരും ഇല്ലായെന്ന തോന്നൽ ഉള്ളിൽ ഉടലെടുത്തിട്ടുണ്ടോ?"

കാർത്തിക്കിന്റെ ചോദ്യത്തിന് ദിയയുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരിന്നു.

"ഇല്ലായെന്ന് പറഞ്ഞാൽ അതൊരു കള്ളമായി മാറും.. ചെറുപ്പ കാലത്ത് അമ്മയുടെ അച്ഛന്റെയും ആസാമിബ്യം എന്നെ തികച്ചും ഒറ്റപ്പെടുത്തിയിരിന്നു.ഒരു അനാഥയെന്ന പേര് സമൂഹം മുദ്രകുതി. ഓരോരുത്തരുടെയും കണ്ണിൽ ഞാൻ കണ്ടത് സഹതാപം മാത്രമായിരിന്നു. കുഞ്ഞിലേ തന്നെ ആരും ഇല്ലാതെയായ ഒരു കുഞ്ഞിനോട്  തോന്നുന്ന സഹതാപം.
സ്കൂളിൽ പോവുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് എന്റെ സഹപാടികളെ വിളിക്കാനായി വരുന്ന മാതാപിതാക്കളെ.. പക്ഷെ ഒരിക്കൽ പോലും എന്നെ വിളിക്കാനായി ആരും വന്നിട്ടില്ല. അതിൽ എനിക്ക് അന്ന് വിഷമം തോന്നിയിട്ടുണ്ട് പക്ഷെ ഇന്നില്ല കാരണം അവർ എന്നെ വിട്ടുപോയത് എന്റെയോ അവരുടെയൊ തെറ്റുകൊണ്ടല്ലോലോ.."

"തനിക്ക് എങ്ങനെയാഡോ ഇത്രക്ക് കൂൾ ആയി സംസാരിക്കാൻ കഴിയുന്നെ?"

"അനുഭവങ്ങളല്ലേ കാർത്തിക് മനുഷ്യനെ പഠിപ്പിക്കുന്നത്.. ഞാൻ എന്ന വ്യക്തി ഇന്നിവിടെ നില്കാൻ കാരണമായ ഒരുപാട് മനുഷ്യരുണ്ട്..നല്ല ഉദ്ദേശത്തോടുകൂടിയല്ല എങ്കിലും അവരുടെ വാക്ക് എനിക്ക് തന്ന ഊർജം അത് പറഞ്ഞറിയിക്കാൻ കഴിയാത്തതുതന്നെയാണ്.പത്താം വയസ്സിൽ അമ്മയെയും അച്ഛനെയും നഷ്ടപെട്ട എന്നെ വളർത്തോയത് അച്ഛന്റെ ഒരു സുഹൃതും ഭാര്യയും ചേർന്നിട്ടാണ്.ഒരു വേലകാരിയുടെ സ്ഥാനം ആണ് ആ വീട്ടില്ലെങ്കിലും എനിക്ക് സന്തോഷമേ ഉള്ളയിരിന്നു. അതിന്റെ കാരണം തനിക്കറിയാമോ. അമ്മടെയും അച്ഛന്റെയും വിവാഹം ഒരു പ്രണയവിവാഹം ആയിരിന്നു.ജാതി വേറെ ആണെന്ന പേരിൽ അവരെ മാറ്റിനിർത്തി.അവരുടെ മകൾ ആയ പേരിൽ എന്നെയും.. ഈ ഇരുപത്തിനാലം വയസ്സിലും എന്നെ ഒന്ന് കാണാൻ പോലും അവർ വന്നിട്ടില്ല.. അതിനെല്ലാം കാരണം അവരുടെ ദുരഭിമാനം..പക്ഷെ അവരെ പോലെ അച്ഛന്റെ സുഹൃത്തിന്റെ വീട്ടുകാർ ചിന്തിച്ചില്ലലോ.. അതുതന്നെ ഭാഗ്യം.സ്വന്തം മക്കളെ പോലെ നോക്കിയില്ലായെങ്കിലും അവർ വിദ്യാഭ്യാസം തരാൻ അവർ മറന്നിരുന്നില്ല... ആ ഒരു കാര്യംകൊണ്ട് തന്നെ ഞാൻ ഈ ജന്മം അവരോട് കടപ്പെട്ടിരിക്കുന്നു.."

"മുന്നോട്ടുള്ള ജീവിതത്തിൽ തന്നെ സഹായിച്ച എന്തേലും പ്രതേക കാരണം ഉണ്ടോ?"

"കുറച്ചു വർഷങ്ങൾക്ക് മൂന്നുവരെ ഞാൻ ചിന്തിച്ചിരുന്നു എന്തിനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്... അതിനൊരു മറുപടി എനിക്ക് ലഭിച്ചത് അവിടെ നിന്നും ആയിരിന്നു..സമൂഹം കാണാതെ പോവുന്ന.. അല്ല കണ്ടിട്ടും കണ്ടെന്നു നടിക്കാതെ പോവുന്ന അനാഥലയങ്ങളിൽ നിന്നും.അവിടെ ഞാൻ കണ്ടുമുട്ടിയത് ഒരുപാട് ജീവിതങ്ങളെയാണ്.. സ്വന്തമായി ആളുകൾ ഉണ്ടായിട്ടുപോലും അനാഥരാകേണ്ടിവന്ന കുട്ടികളെ.. പലരും ഓട്ടിസം ബാധിച്ചവരായിരുന്നു ആ ഒരു അവസ്ഥ വരാൻ കാരണം അവരുടെ മാതാപിതാക്കൾ തന്നെയല്ലേ.. അവരുടെ കെയർലെസ്സ് അല്ലെ?.. എന്നിട്ടും ഒരു ദായനാക്ഷിന്യവും കൂടാതെ പിഞ്ചു കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നു.പക്ഷെ അവിടെ അവർക്ക് താങ്ങായി ഒരു അമ്മയുടെ കരുതൽ കൊടുത്തുകൊണ്ട് കുറച്ച് മനുഷ്യർ ഉണ്ട്. തങ്ങളുടെ ജീവിതത്തിലെ സന്തോഷമെല്ലാം മാറ്റിവെച്ചുകൊണ്ട് ഈ കുഞ്ഞുങ്ങൾക്കായി ജീവിക്കുന്നവർ.. അവർ തന്നെയാണ് എന്നെ മുന്നോട്ടു നയിച്ചത്."

"Ok mr. ദിയ തന്റെ മുന്നോടുള്ള ജീവിതത്തിൽ സൊസൈറ്റിക്ക് വേണ്ടി എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്.."

"ഞാൻ എന്ന വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതെന്തും ചെയ്യും.. Its my desire.."

"Ok lets windup here.. ഇത്ര നേരം നമ്മളോട് സംസാരിച്ചത്. Diya vasudev.the owner of spirt of humanity 11th award honour..and also a part of child care foundation.."

ഓഡിയോ mute ചെയ്ത ശേഷം കാർത്തിക്ക് ദിയയുടെ മുഖത്തേക്ക് നോക്കി.

"എന്താ?"

"ഒരു പേർസണൽ  ചോദ്യം ചോദിച്ചോട്ടെ?"
ചിരിയോടുകൂടിയാണ് അവൻ ചോദിച്ചത്.

"യെസ് ചോദിച്ചോളൂ..?"

"ജീവിതം അവർക്ക് വേണ്ടി മാത്രം മാറ്റിവെക്കാൻ തീരുമാനിച്ചോ?"

"അതെ"

"ഉറപ്പാണോ?"

"യെസ്.. പക്ഷെ എനിക്ക് താങ്ങായി ഒരാളെ ജീവിതത്തിലോട്ട് ക്ഷണിക്കണം എന്നുണ്ട്.ആ ഒരുവന്റെ കൂടെ നിന്നുകൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്."

"ആരാണ് ആ ഒരാൾ?"

"തന്റെ ആഗ്രഹങ്ങൾക്കുവേണ്ടി ചലിക്കുന്നൊരുവാൻ.. പ്രണയത്തിനു വേണ്ടി വർഷങ്ങളായി  കാത്തിരിക്കുന്നവൻ.പണത്തെക്കാൾ സ്നേഹത്തിന് വില കൊടുക്കുന്നയാൾ.."

ആ വാക്കുകൾ രണ്ടുപേരുടെയും ചുണ്ടി പുഞ്ചിരി വിരിയിച്ചു..

"താൻ ഇനി ഒരിക്കലും തനിച്ചല്ല "

"ഒറ്റപ്പെടൽ അതിലും ഒരു സന്തോഷം ഞാൻ കണ്ടെത്തിയിരിക്കുന്നു.."


അവസാനിച്ചു.