പൂങ്കനി
"കാട്ടിൽ ആയിക്കോട്ടെ, നാട്ടിൽ ആയിക്കോട്ടെ, പുൽമേട്ടിൽ ആകട്ടെ പൂങ്കാവനത്തിൽ ആകട്ടെ,, പൂവ് എന്നും അഴകുള്ളതായിരിക്കും."
ചെറിയൊരു മോട്ടായി, കരവലയത്തിൽ. ചെടിയുടെ സ്നേഹകൂപമായി. ഒരു പോക്കുവെയിൽ പിന്നിട്ട് പ്രഭാതമാകുമ്പോൾ ഇതൾ വിടരർതുന്നു. സൂര്യകിരണങ്ങൾ അവളെ ഉമ്മവെക്കുന്നു സ്നേഹം പകരുന്നു. കുളിര്കാറ്റു അവൾക് താരാട്ടു പാടുന്നു. മഴ അവൾക്കൊപ്പം നൃത്തം ചെയ്യുന്നു..അവർക്കെല്ലാം അവൾ പൊന്നോമനയായി അങ്ങനെ....
അവൾ എത്ര സുന്ദരിയാണല്ലേ. മൃദുലമായ ഇതളുകൾ. സുഗന്ധം അവൾക്കു ചുറ്റും പരക്കുന്നു. പൂങ്കൊടിയിൽ ഒളിപ്പിച്ച തേൻ.
ഹൃദയേശ്വരൻ വരും തേൻ...