...

0 views

കൂത്ത് ഒന്ന്
കൂത്ത് ഒന്ന്
മക്കളെ നിങ്ങള്‍ കൂത്ത് കേട്ടിട്ടുണ്ടോ. നമ്മള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനേക്കുറിച്ചു പറഞ്ഞല്ലോ. തുള്ളല്‍ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം കൂത്താണെന്നു വേണമെങ്കില്‍ പറയാം. കൂത്തു പറയുന്ന ആളിന് ചക്യാരെന്നാണ് പേര്. സംസ്കൃതത്തില്‍ പാണ്ഡിത്യം, അഭിനയ ചാതുര്യം, ഹാസ്യാഭിനയപാടവം, പ്രതിഭ, സൂക്ഷ്മമായ നിരീക്ഷണ പാടവം , ഇതെല്ലാം തികഞ്ഞ ആളിനുമാത്രമേ കൂത്തില്‍ ശോഭിക്കാന്‍ സാധിക്കൂ. കൂത്തിന്റെ വേദിയില്‍ ഒരു സ്റ്റൂളും, ഒരു മിഴാവും--നമ്മുടെ ഉപ്പുമാങ്ങാഭരണിപോലിരിക്കും--ചാക്യാരും, നമ്പ്യാര്‍ അല്ലെങ്കില്‍ നങ്ങ്യാര്‍ ഇതില്‍ ഒരാളും മാത്രമേ സാധാരണയായി കാണുകയുള്ളൂ. നിലവിളക്ക് കൊളുത്തി വച്ചിരിക്കും. ചാക്യാര്‍ക്ക് കിരീടമുണ്ട്. ദേഹം മുഴുവന്‍ ഭസ്മം, നെറ്റിയില്‍ ഭസ്മവും ചന്ദനവും, മഷി എഴുതിയ കണ്ണ് ഇതൊക്കെ ചാക്യാരുടെ പ്രത്യേകതകളാണ്. വേഷത്തിലുള്ള ചാക്യാര്‍ക്ക് ആരേയും എന്തും പറയാം. ശിക്ഷിക്കാന്‍ രാജാവിനുപോലും അധികാരമില്ല. ഇതൊക്കെ മുഖവുര.

അപ്പൂപ്പന്‍ കണ്ട ഒരു കൂത്തിന്റെ കാര്യം പറയാം. നമ്മുടെ വേലാമ്പിള്ളയാണ് എന്നേ കൂത്തുകാണാന്‍ കൊണ്ടുപോയത്. ഉത്സവം, വഞ്ചിപ്പാട്ട്, പ്രഥമന്‍ ഇവയുടെ ആശാനാണല്ലോ അദ്ദേഹം. എന്നേ നിര്‍ബ്ബന്ധിച്ച് കൊണ്ടുപോയി കൂത്തമ്പലത്തില്‍ ഒരു ഭാഗത്തിരുത്തിയശേഷം അദ്ദേഹം തന്റെ സ്ഥാനമായ, മണ്ഡപത്തിലേ ഒരു തൂണില്‍ ചാരി ഇരുന്നു. വേഷവിധാനന്നളൊടു കൂടി ചാക്യാര്‍ വന്നു.

തലമുടി കോതിക്കൊണ്ടാണു വരവ്-സ്ത്രീകള്‍ കോതുന്നതുപോലെ. തല ഒരുവശത്തേക്ക് ചരിച്ച് രണ്ടു കൈകള്‍ കൊണ്ടും ഗംഭീര കോതല്‍.

അപ്പൂപ്പനല്ലേ പറഞ്ഞത് ചാക്യാര്‍ കിരീടം വച്ചാ വരുന്നതെന്ന്--ശ്യാം ഇടപെട്ടു. പിന്നെങ്ങനാ തലമുടി കോതുന്നത്.

അല്ലെന്നാരു പറഞ്ഞു. എടാ ചാക്യാര്‍ക്കു തലമുടിയും ഒന്നും ഇല്ല. അതാണഭിനയം. ശരിക്കു തലമുടി കോതുന്നെന്ന് നമുക്കു തോന്നും. കേള്‍ക്ക്. കോതിക്കോതി...