കണ്ഠീരവൻ മൂന്ന്
കണ്ഠീരവന്‍-മൂന്ന്
ഓണത്തിനിടക്ക് ചുണ്ടന്‍ വള്ളത്തേക്കേറി കണ്ഠീരവനേ മറന്നു പോയി--ആതിരയ്ക്ക് പരാതി.
ഇല്ല മോളേ. നമുക്ക് ചെമ്പകശ്ശേരി രാജ്യം പിടിക്കണ്ടേ.
ദേവനാരായണന്‍ എന്ന രാജാവാണ് അന്ന് അവിടെ വാണിരുന്നത്. സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരമുള്ള സ്ഥലമാണ് അമ്പലപ്പുഴ. ജലോത്സവങ്ങള്‍ തുടങ്ങുന്നത് ചമ്പക്കുളം മൂലം കളിയോടെയാണ്. പമ്പാനദിയുടെ സമൃദ്ധിയില്‍ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ഭൂതകാലത്തിന്റെ ഉടമയാണ് ചെമ്പകശ്ശേരി രാജ്യം. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ചത് അമ്പലപ്പുഴയിലാണ്. ഏതാണ്ട് തൊണ്ണൂറ് ശതമാനം സ്ഥലവും പമ്പാനദിയാല്‍ ചുറ്റപ്പെട്ടതായതുകൊണ്ട് പ്രധാന പ്രതിരോധ സംവിധാനം നേവി ആയിരുന്നു.
ചുണ്ടന്‍ വള്ളങ്ങള്‍, ഓടിവള്ളങ്ങള്‍, വെപ്പു വള്ളങ്ങള്‍, മുതലായവയുടെ വ്യൂഹങ്ങള്‍ അതിശക്തമായിരുന്നു. അതിവേഗം പായുന്ന ഓടി വള്ളങ്ങള്‍ കുതിരപ്പടയ്ക്കു തുല്യമായിരുന്നു. ചുണ്ടന്‍ വള്ളങ്ങളീലെ പട്ടാളക്കാര്‍ക്കുള്ള ആഹാരം വയ്ക്കുന്ന വള്ളങ്ങളാണ് വെപ്പു വള്ളങ്ങള്‍.
പെരുമാങ്കര വള്ളോന്‍ എന്ന പുലയനാടുവാഴിക്കായിരുന്നു കുട്ടനാടിന്റെ ചുമതല. അതിലെ ഇന്നത്തേ തലമുറയില്‍ പെട്ടതാണ് നമ്മുടെ കുഞ്ഞുപിള്ള. അവരുടെ കൊട്ടാരവും മറ്റും ഇപ്പൊഴും ഉണ്ട്. പടയോട്ടക്കാലത്ത് നഷ്ടപ്പെട്ട അവരുടെ ക്ഷേത്രത്തിലേ വിഗ്രഹം കണ്ടുകിട്ടി-അത് കൊച്ചു കന്യാട്ടു കുളങ്ങരെ പ്രതിഷ്ടിക്കാന്‍ തയ്യറെടുപ്പുകള്‍ നടന്നു വരുന്നു.
അവരുടെ പരമ്പരയ്ക്ക് ദ്വാപരയുഗത്തോളം പഴക്കമുണ്ടെന്നാണ് ഐതിഹ്യം. പാണ്ഡവന്മാര്‍ വനവാസകാലത്ത് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂര്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോള്‍ ഭീമസേനന്റെ തോഴനായി കരിമ്പന്‍ എന്നൊരാള്‍ഉണ്ടായിരുന്നു. അഹാരകാര്യത്തില്‍ അയാള്‍ ഭീമസേനന് ഒട്ടു പിന്നിലായിരുന്നില്ല. പാഞ്ചാലിക്ക് അക്ഷയപാത്രം ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണത്തിന് മുട്ടില്ലല്ലോ.
ഈയാളുടെ ശക്തി ഒന്നു പരീക്ഷിക്കണമെന്ന് ഭീമസേനനു തോന്നി. വെറുതേ തിന്ന് മദിച്ചു നടന്നാല്‍...