...

27 views

പുളിയുറുമ്പ്
സൂക്ഷിച്ചു പോ മോളെ ചതുപ്പാണ് അവിടെ എങ്ങനുo വഴുതി വീഴണ്ട, എന്ന അമ്മയുടെ വാക്കുകൾ ഒന്നും കേൾക്കാതെ പറമ്പിൽ ആദ്യമായി ഉണ്ടായ ഉണ്ണി മാങ്ങയെ നോക്കാൻ ഞാൻ കുതിച്ചു പാഞ്ഞു. ചാഞ്ഞു കിടക്കുന്ന കൊമ്പിൽ മൂന്നാനല്ലെണ്ണം ഉണ്ട്. കൈ എത്തും പോലെ അടുത്ത്. ആദ്യമായി ഉണ്ടായ മാങ്ങയുടെ ഭംഗിയും നോക്കി തൊട്ട് തലോടി അങ്ങനെ നിന്നു. ആഹ്ഹ്... ആഹഹ.. പെട്ടന്ന് കാലിലെന്തോ... ഒടുവിൽ തപ്പി തടഞ്ഞു.. വലിയൊരു പുളി ഉറുമ്പ്... ഹൌ... ജീവൻ പോയിലെന്നെ ഉള്ളു.. നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെന്ന് തിരിച്ചു. കുറച്ചു കഴിഞ്ഞു മാവിന്ന് വെള്ളം നനക്കാൻ അച്ഛന്റെ കൂടെ ഞാനും കൂടി. പൈപ്പിൽ നിന്നും ചാടുന്ന വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാ ഞാൻ അത് കണ്ടത്. നീ അവനല്ലേ ?നേരത്തെ എന്നെ കടിച്ചവൻ. നിനക്ക് ഞാൻ ആരാണെന്ന് അറിയോ ?കാണിച്ചു തരാട്ടോ.. എന്ന് പറഞ് വേഗം ഒരു മാവില പറിച്ചു ഞാനാ ഉറുമ്പിനെ അതിൽ കയറ്റി ഇലയിൽ കയറിയ പാടെ പുതിയൊരു ഇടത്തിൽ എത്തി പെട്ടത്തിന്റെ ആകാംഷ അതിന്റെ നിലക്കാത്ത കാലുകളിൽ നിന്ന് മനസിലായി പിന്നെ ഒട്ടും വൈകിചില്ല. ഒരൊറ്റ നിമിഷം കൊണ്ട് ഞാനതിന്നെ തടത്തിൽ
നിറയുന്ന വെള്ളത്തിൽ മുക്കി കൊന്നു. എ ന്നിട്ട് മാവിൽ തുങ്ങി കിടന്ന ഉറുമ്പിന്റെ കൂട്ടിലെക്ക് നോക്കി. ഒരു താക്കിതു കൊടുത്തു.ഇത് എല്ലാർക്കും ഒരു പാഠമായിരിക്കട്ടെ. ഇനി നിങ്ങൾ ആരും ഒരാളെയും കടിക്കരുത്... ഇന്നത്തോടെ നിർത്തിക്കോ... !!ഇത്രേം കണ്ടിട്ട് അന്തം വിട്ടു നിൽക്കുന്ന അച്ഛനെ നോക്കി ഒരു ക്ലോസെ അപ്പ്‌ ചിരിയും പാസ്സാക്കി പതുക്കെ നടന്നു... അല്ല പിന്നെ എന്നോടാ കളി !!!
© nu nu