...

0 views

ഒരു പ്രശ്നം
ഒരു പ്രശ്നം
ഒരുത്തന്‍ പോയൊരുത്തിയായ്
ഒരുത്തിപെറ്റിരുവരായ്
ഇരുവരും കരുത്തരായ്
കരുത്തരും വിരുദ്ധരായ്
വിരുദ്ധരിലൊരുത്തന്റെ
ബന്ധൂന്റെ ശത്രൂന്റെ
ഇല്ലം ചുട്ടു കരിച്ചോന്റെ
അച്ഛന്റെ പേരെന്ത്---

ആര്‍ക്കും പറയാം.

ഇത്തവണ പന്തയം പപ്പടവും ഉപ്പേരിയുമൊന്നുമല്ല--നൂറുരൂപ-ഒരു തരം -രണ്ടുതരം- മൂന്നുതരം--ശരി പറഞ്ഞോ.

സുല്ല്-ആതിര പറഞ്ഞു.

വേറേ ആരെങ്കിലും-നോ- ശരി- എന്നാ കേട്ടോ.

സൂര്യദേവന്റെ തേരാളി അരുണന്‍ എന്നൊരാളണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ--ഇല്ലേ-- എന്നാല്‍ അരുണനാണ്--ഗരുഡന്റെ ചേട്ടന്‍ ‍.

ഗരുഡന്റെ ചേട്ടനോ--ഉണ്ണി.

അതേ മോനേ. കദ്രു എന്നും വിനതയെന്നും രണ്ടു സഹോദരിമാര്‍--കദ്രു ആണ് നാഗമാതാവ്--വിനതയുടെ പുത്രന്മാരാണ് അരുണനും, ഗരുഡനും. വിനത പ്രസവിച്ചത് രണ്ട് മുട്ടകളാണ്. കദ്രുവിന് ആയിരം നാഗങ്ങള്‍ മക്കളായുണ്ടായിട്ടും വിനതയുടെ മുട്ട വിരിഞ്ഞില്ല. അവള്‍ സങ്കടത്തോടുകൂടി ഒരെണ്ണം പൊട്ടിച്ചു നോക്കി. പകുതി വളര്‍ച്ചയെത്തിയ ഒരു കുഞ്ഞ്. മാസംതികയാതെ പെറ്റ കുഞ്ഞിനേപോലെ--

അവന്‍ അമ്മയേ ശപിച്ചിട്ട് സൂര്യദേവന്റെ അടുത്തേക്കു പോയി-അദ്ദേഹത്തിന്റെ തേരാളിയായി കൂടി. വളര്‍ച്ച പ്രാപിച്ച് അതിസുന്ദരനായിത്തീര്‍ന്നു.

അരുണന്‍ ഒരു ദിവസം ലീവെടുത്തു--സ്വര്‍ഗ്ഗത്തില്‍ പോയി ഒന്നു കറങ്ങി. ഒരിടത്ത് അപ്സരസ്സുകളുടെ നൃത്തം--പക്ഷേ അങ്ങോട്ട് സ്ത്രീകളേ മാത്രമേ കയറ്റിവിടൂ. അരുണന്‍ സ്ത്രീ വേഷം കെട്ടി അകത്തു കയറി. നൃത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ കണ്ടു.

ഇതേതാ ഒരു പുതിയ അവതാരം. ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ--അദ്ദേഹത്തിന് അവളെ വേണം- എന്തിന് ദേവേന്ദ്രന് അരുണനില്‍ ഒരു കുഞ്ഞു ജനിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. കുഞ്ഞിനെ ഗൗതമന്റെ ഭാര്യ അഹല്യയേ വളര്‍ത്താന്‍ ഏല്പിച്ചു.

സൂര്യന്‍ അരുണനെ നോക്കിയിരിക്കുകയാണ്. ഒരു ദിവസത്തേ ലീവിനു പോയതാണ്. കൊല്ലം ഒന്നാകാന്‍ പോകുന്നു. നമ്മുടെ സാരഥി എവിടെ-സൂര്യന്‍ വിഷമിച്ചു.

അങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു. ആളൊന്നു...