...

5 views

ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി part10
പക്ഷേ....
എന്നെ അവിടെ കാത്തിരുന്ന നടുക്കുന്ന വേദനിപ്പിക്കുന്ന വാർത്ത എനിക്കറിയില്ലായിരുന്നു. ആദ്യമായി തൻ്റെ പെണ്ണിനെ കാണാൻ പോകുകയാണ്. ആ ഒരു ആവേശം മനസ്സിൽ ഉണ്ടായിരുന്നു. അവളുടെ മുഖം ഒന്ന് കാക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു.എൻ്റെ പ്രണയം ഞാൻ അവളോട് നേരിട്ട് പറയാൻ പോകുകയാണ്.
പക്ഷേ ... പക്ഷേ... യഥാർത്ഥ ജീവിതം എന്താണ്? ഇംഗ്ലീഷിൽ വേണമെങ്കിൽunpredictable എന്നു പറയാം.പ്രവചനങ്ങൾക്കതീതം.
നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല. സംഭവിച്ചാൽ അത് ജീവിതവുമല്ല.പ്രതീക്ഷകളുടെ കുമിളകളും മാഞ്ഞുപോയി. യിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ഭും.... അത് പൊട്ടിപ്പോയി. പുതിയ ജീവിതത്തിലേക്ക് ഉയർത്തി കൊണ്ടുവന്ന മനോഹര സ്വപ്നവും പൊലിഞ്ഞു പോയി. കത്തുന്ന വേനലിൽ മരുപ്പച്ച തേടി യാത്രയാകാൻ പോകുകയാണ്. എന്തിന്? മരുപ്പച്ച പോലും വറ്റിയിരിക്കുന്നു .ജീവിതം മായകളുടെ വലയം ഭേദിച്ച് യാഥാർത്ഥ്യത്തിൻ്റെ വേരുകളിലേക്ക് താഴ്ന്നിറങ്ങുന്നു.

© Akhila Jayadevan
lostlife#emptiness#vaccuumness#nothingisthere