...

1 views

ജീവിതസന്ദേശം
മരണം കാത്തുകിടക്കുന്ന തന്റെ അപ്പനോട് മകൾ സാറ പറഞ്ഞു....,

"ഡാഡി, നിങ്ങളുടെ ബാങ്കിൽ ഒരു പൈസ പോലും ഇല്ലാതെ നിങ്ങൾ മരിക്കുന്നത് നിർഭാഗ്യകരമാണ്. ഞങ്ങൾ താമസിക്കുന്ന ഈ വീട് പോലും ഒരു വാടക അപ്പാർട്ട്മെന്റാണ് .ഞങ്ങൾക്കായി ഒന്നും കരുതിയില്ല ..... 

അഴിമതിക്കാരാണ് എന്ന് ഡാഡി പറയുന്ന മറ്റു പിതാക്കന്മാർ അവരുടെ മക്കൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ കരുതി വെക്കും .എന്നാൽ ഡാഡിയോ ? എനിക്ക് ഡാഡിയെ അനുകരിക്കുവാൻ പ്രയാസമുണ്ട് . ഇത് പറഞ്ഞു അല്പസമയം കഴിഞ്ഞപ്പോഴേക്കും അവളുടെ ഡാഡി ഈ ലോകംവിട്ടു എന്നന്നേക്കുമായി യാത്രപറഞ്ഞു പോയി ....

മൂന്ന് വർഷത്തിന് ശേഷം സാറാ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിചെയ്യുവാനായി ഒരു ഇന്റർവ്യൂനു പോയി .....അവിടെ കമ്പനിയിലെ പ്രധാന ആൾക്കാർ എല്ലാം ഉണ്ടായിരുന്നു ...എന്നാൽ ആദ്യം അവളെ ഇന്റർവ്യൂ ചെയ്തത് അവിടുത്തെ കമ്മറ്റി ചെയർമാൻ ആയിരുന്നു .....

കമ്മിറ്റി ചെയർമാൻ ചോദിച്ചു,

"ഏത് സ്മിത്താണ് നിങ്ങൾ 🤔 .. ??"

സാറാ മറുപടി പറഞ്ഞു,

"ഞാൻ സാറാ സ്മിത്താണ്. എന്റെ ഡാഡി  പരേതൻ ആയ ടോം സ്മിത്ത്. 

"ഓ മൈ ഗോഡ്, നീ ടോം സ്മിത്തിന്റെ മകളാണോ🤔 ..? 

എന്നിട്ടു അദ്ദേഹം കൂടെയുണ്ടായിരുന്ന  മറ്റ് അംഗങ്ങളിലേക്ക് തിരിഞ്ഞു പറഞ്ഞു, " ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റർമാരിൽ എന്റെ അംഗത്വ ഫോമിൽ ഒപ്പിട്ടയാളാണ് ഈ ടോംസ്മിത്ത്, അദ്ദേഹത്തിന്റെ ശുപാർശ കാരണം ആണ്...