...

19 views

pad
നീയെന്നാടി ഇങ്ങനെ മരിച്ചു പഠിക്കുന്നെ... കണ്ടിട്ട് പേടിയാവുന്നു.... 🤪... ഇങ്ങനെ പഠിച്ചാൽ ബുക്ക്‌ തീർന്നുപോവും കോപ്പേ.... 🤨.. ചെറുചിരിയോടെ എന്നെയൊന്നു നോക്കിയിട്ട് അവൾ പിന്നെയും വായിക്കാൻ തുടങ്ങി.. ദേഷ്യത്തോടെ ഞാൻ ബുക്ക്‌ അടച്ചു... എന്നിട്ട് പറഞ്ഞു.. മതി ഇനി നാളെ നോക്കാം വാ ക്യാന്റീനിൽ പോവാ. ഇല്ല.. നീ പൊയ്ക്കോ... ഓഹോ എന്നാ ഇരുന്നു പഠിക്... വല്ല്യ ആളാവ്... ഒന്ന് ചിരിച്ചിട്ട് അവളെന്നോട്പറഞ്ഞു... എടാ എനിക്ക് വലിയ ആളൊന്നും ആവണ്ട.. എന്നാലും ഒരു ജോലി വാങ്ങണം.... അതെന്നാത്തിനാ... നീ കെട്ടുന്നവന് ജോലി ഉണ്ടായാല്പോരെ....??.. അതാടാ.. ഞാന്പറയാൻവന്നത്.. സ്വന്തമായി ജോലിയില്ലെങ്കിൽ വെറും സാനിറ്ററി നാപ്കിൻ വാങ്ങാൻപോലും അയാളോട് ഞാൻ കൈനീട്ടണ്ടേ...??..😊😊😊 വെറും തമാശയിൽ ഒതുങ്ങി തീരേണ്ട ആ സംസാരം വല്ലത്തൊരു ബഹുമാനം അവളോട് തോന്നുന്നതായിരുന്നു..... 😇
rulebreaker