...

6 views

ക്വാറൻ്റീൻ ലവ് സ്റ്റോറി-part 7
കേൾക്കേണ്ട താമസം ദേഷ്യം കൊണ്ട് അവളുടെ ഉപ്പ അവളെ ഒരു പാട് തല്ലി.ശകാരിച്ചു. അവൾക്കും അവനെ ഇഷ്ടമാണെന്ന് ഉപ്പയോട് പറഞ്ഞു. ഉപ്പ അർജുനെ അംഗീകരിക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല. ജാതിമതങ്ങളെയും ആചാര വിശ്വാസങ്ങളെയുമൊക്കെ മുറുകെ പിടിച്ചിരുന്ന ഒരു പഴഞ്ചൻ കാരണവരായിരുന്നു ഷഹാനയുടെ ഉപ്പ .ആ വീട്ടിൽ അവളേയും അവളുടെ മനസ്സിലെ സ്നേഹത്തെയും മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. അവൾ അവനെ കാണാൻ ആശുപത്രിയിൽ പോകാനുള്ള ഒരു ശ്രമം നടത്തി. പക്ഷേ ഉപ്പ അതിനു സമ്മതിച്ചില്ല. അവളെ മുറിയിൽ പൂട്ടിയിട്ടു.ആ വലിയ വീട്ടിൽ അവളുടെ തേങ്ങലുകൾ ചുമരുകളിൽ മാത്രം പ്രതിധ്വനിച്ചു. ആരും അവളുടെ കരച്ചിലുകൾ വക വെച്ചില്ല.
അവളും അവളുടെ നിഴലും ഒറ്റയ്ക്കായി .ആരും അവളെ സമാധാനിപ്പിക്കാൻ ഇല്ല. ജാതി വെറിയുടെ അഗ്നിയിൽ വെന്തുരുകുകയാണ് ഈ രണ്ടു ജീവിതങ്ങൾ.

© Akhila Jayadevan
pain of life #loneliness #love is gonna lost #