...

7 views

ഭ്രാന്ത്
വയലിലേയ്ക്ക് ഉള്ള സായാഹ്ന യാത്ര എനിക്ക് ഏറെ ഇഷ്ടമാണ്. നിന്നോടൊപ്പമാകുമ്പോൾ അതിന് മാധുര്യം കൂടുതലാണ്. ഒന്നും മിണ്ടാതെ നിന്റെ കയ്യും പിടിച്ച് വയൽ വരമ്പിലൂടെ നടന്ന് ഒരു ഓരത്ത് ചെന്നിരുന്ന് ആ ഭംഗി ആസ്വദിക്കാൻ എന്ത് രസമാണെന്നോ. ഒരായിരം കുസൃതിത്തരങ്ങൾ നിന്നോട് പറയണം എന്നുണ്ട് ,പൊട്ടിച്ചിരിക്കണം എന്നുണ്ട്. പക്ഷെ എനിക്കതിനാവില്ലല്ലോ. അങ്ങനെ ചെയ്താൽ വീണ്ടും എന്നെ ഭ്രാന്തിയെന്നു വിളിക്കും. അവർക്ക് നിന്നെ കാണാൻ പറ്റാത്തത് എന്റെ തെറ്റാണോ? അമാനുഷികൻ ആണെങ്കിലും നീ എനിക്ക് പ്രിയപ്പെട്ടവൻ ആണ്. മിണ്ടിയാൽ പിന്നെ തുടങ്ങും മന്ത്രവാദവും മറ്റും. മിണ്ടുന്നില്ല ഒന്നും... നിന്നോട് ചേർന്ന് ഇരുന്നാൽ മതി.....
© sp