...

1 views

മരണം ഉറപ്പ് അപ്പോൾ ജീവിതവീഥികളോ ?
മരണം, ജനിച്ചാൽ ലഭിക്കുന്ന ഉറപ്പുള്ള അവസ്ഥ. ഇനി ഈ ഭൂമിയിൽ ചരിക്കാനുള്ള അവകാശമില്ല എന്നതിൻ്റെ വലിയ പ്രതിഭാസം.  മരിയ്ക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ മരണ ശേഷം തിരിച്ചു വന്നു എന്നൊക്കെ വളരെ വിരളമായി പലരും അഭിമുഖങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിൻ്റെ നേരെന്ത്?

എന്ത് തന്നെയായാലും മരിച്ചു പോയവരിൽ ബഹു ഭൂരിപക്ഷവും തിരിച്ചു വന്നിട്ടില്ല എന്നതാണ് വാസ്തവം.

അടിസ്ഥാനപരമായി, മനുഷ്യൻ ജനിച്ചാൽ ചെയ്യേണ്ടത് ;
(1) അറിവ് പകർന്ന് അടുത്ത തലമുറയ്ക്ക് കൈമാറുക. ജ്ഞാനത്തെ നേടുക എന്ന അതിയായ ആഗ്രഹത്തെ സംജാതമാക്കലിലൂടെ  സഹായം, നല്ല വീക്ഷണം , സന്തോഷം  എന്നതിൻ്റെ അർത്ഥ ധ്വനി  ജ്വലിപ്പിക്കാൻ കഴിയുന്നു. (എന്നാൽ പല രാജ്യങ്ങളിലും സംഭവിക്കുന്ന ഘടക വിരുദ്ധമായത്:- ദരിദ്ര രാഷ്ട്രങ്ങളിലെ മാറാത്ത പ്രാഥമിക വിദ്യാഭ്യാസ രംഗങ്ങൾ പഴയ തലമുറയുടെ ചിന്താ ഗതിയിലുള്ള...