കണ്ഠീരവൻ ഒന്ന്
കണ്ഠീരവൻ
മാര്‍ത്താണ്ഡാലയ, രാമനാമഠ, കുളത്തൂരും, കഴകൂട്ടവും,
വെങ്ങാനൂരഥ, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചലെന്നിങ്ങനെ
ചൊല്‍പ്പൊങ്ങീടിന ദിക്കിലെട്ടുഭവനം, തത്രത്യരാം പിള്ളമാരൊപ്പം വിക്രമ വാരിരാശികളഹോ ചെമ്മേ വളര്‍ന്നീടിനാര്‍.
ഇന്നെന്തോന്നാ അപ്പൂപ്പനൊരു ശ്ലോകം. ആ കണ്ഠീരവന്റെ കഥ പറയാമെന്നു പറഞ്ഞില്ലേ--ആതിര ചോദിച്ചു- അതുപറ.
ശരിമോളേ. സ്വാതന്ത്ര്യംകിട്ടുന്നതിനു മുമ്പ് നമ്മുടെ രാജ്യം തിരുവിതാംകൂര്‍ ആയിരുന്നു. അത് തിരുക്കൊച്ചിയും, പിന്നീട് കേരളവും ആക്കിയതു രഷ്ട്രീയക്കാരാണ്. അതോടുകൂടി നമ്മുടേതായിരുന്ന, നാഗര്‍കോവില്‍, കന്യാകുമാരി മുതലായ നാഞ്ചിനാടന്‍ പ്രദേശം തമിള്‍നാട്ടിലും, പാലക്കാട്, കാസര്‍ഗോഡ് മുതലായസ്ഥലങ്ങള്‍ കേരളത്തിലും ആയിത്തീര്‍ന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു രാജാവാണ് തിരുവിതാംകൂറിനെ അതിന്റെ ഏറ്റവും പ്രശസ്തിയില്‍ എത്തിച്ചത്. അതുവരെ ചെറിയ നാട്ടുരാജ്യങ്ങളായി തമ്മിലടിച്ചു കഴിഞ്ഞിരുന്നവരെ തോല്പിച്ച് ശക്തമായ ഒരു തിരുവിതാംകൂര്‍ ആക്കിയത് അദ്ദേഹമാണ്.
നമ്മുടെ സ്ഥലം അന്യസംസ്ഥാനക്കാര്‍ക്ക് കൊടുത്തിട്ട് വേറേ സ്ഥലം കൂട്ടിച്ചേര്‍ത്തത് എന്തിനാ- ശ്യാമിനുസംശയം.
അതൊക്കെ ഒരു കളിയല്ലേ മോനേ. സംസ്ഥാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഏല്പിച്ച നേതാവിന്റെ മരുമകന്‍ ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്. ഒറിജിനല്‍ കേരളമാണെങ്കില്‍ ഒരുകാലത്തും ആ പാര്‍ട്ടി അധികാരത്തില്‍ വരുത്തില്ല.
അപ്പോള്‍ കമ്മ്യുണിസ്റ്റ് കാരേയാണോ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഏല്പിച്ചത്?
ഹേയ് അല്ല തലമുതിര്‍ന്ന ഒരു മലയാളി നേതാവാണ്-തനി കാണ്‍ഗ്രസ്സുകാരന്‍ --പക്ഷേ മരുമകന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിനു പുളിക്കത്തും മറ്റുമില്ല. മരുമകനാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ എല്ലാം കൊണ്ടും യോഗ്യനും. പാര്‍ട്ടി എന്നൊക്കെപ്പറയുന്നത് നമ്മളേ കളിപ്പിക്കാനാണ്. സ്വന്തം കാര്യം സിന്താബാദ്.
ഒറിജിനല്‍...