...

2 views

വഞ്ചിപ്പാട്ട്
വഞ്ചിപ്പാട്ട്

അപ്പൂപ്പന്‍ ചുണ്ടന്‍ വള്ളത്തേക്കേറാന്‍ വരുന്നോ. ഇന്നലെ എന്തൊരു രസമാരുന്നെന്നോ. എല്ലാവരുംകൂടി ‘അവറാച്ചോ--മറിയാമ്മേ” “അയ്യൊടാ--പോയെടാ” “ ങ്ഹാ-ങ്ഹാ--ങ്ഹൂ--ങ്ഹൂ” എന്നൊക്കെ പറഞ്ഞോണ്ട് തുഴയുന്നത്--

അതാണോ അപ്പൂപ്പാ ഈ വഞ്ചിപ്പാട്ട്.

കഷ്ടം! എന്റെ മക്കളേ നിങ്ങള്‍ക്ക് അതിനുള്ള യോഗം ഇല്ലാ‍തായിപ്പൊയല്ലോ. പത്തു പന്ത്രണ്ട് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് ഓണക്കോടി ഉടുത്ത പ്രൌഢന്മാരായ കരക്കാര്‍ കയറി, മുത്തുക്കുടയും ചൂടി, താളത്തില്‍ വഞ്ചിപ്പാട്ടും പാടി തുഴഞ്ഞു പോകുമ്പോള്‍ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുന്ന വള്ളങ്ങളുടെ...