...

2 views

സഖാവിന്റെ സഖി
വാക മരപൂക്കൾക് സഖാവിനോട് തോന്നിയ പ്രണയം ഹൃദയത്തോട്  ചേർത്ത് വച്ചു തുടങ്ങിയത് കോളേജിൽ ക്യാമ്പസിന്റ പാതയോരത്തിൽ വച്ചായിരുന്നു.
വാകമരച്ചില്ലകൾ  പൂക്കുമ്പോൾ പ്രണയ നിമിഷങ്ങൾക്
തളിരുകൾ വിടരും, പിന്നീട്  അത് പൂത്തു പന്തലിക്കും.
ഈ കൊടും വേനലിലും അത് പൂത്തു നിൽക്കുന്ന കാഴ്ച്ച ആരുടേയും മനസിന് കുളിർമ പകരും.
ഈ അനുഭൂതി സഖാവിനോട് തോന്നിയത് ഈ വസന്തകാലത്തിലെ മനോഹരമായ
സായാഹ്നത്തിലായിരുന്നു.
അതെ ഒരു തരം ആർദ്രമായ ചില ഓർമ്മകൾ നമ്മുടെ
ഹൃദയത്തിലെ  താളുകളിലൂടെ ഓടി മറിഞ്ഞു,
തളിരണിഞ്ഞ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന മരങ്ങൾക് ഇടയിലും ചേതോഹാരമായി തോന്നിയത്, ആ വാകമരപ്പൂക്കൾ തന്നെ ആയിരുന്നു.
     ഈ കഥയിലെ മുഖ്യ കഥാനായിക ആണ് അഭിരാമി.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത നിമിഷങ്ങൾ തന്നെയാണ് കോളേജ് ജീവിതം എന്ന് അഭിരാമിയിലൂടെ മനസിലാക്കാൻ സാധിക്കുന്നു.വാക പൂത്തു നിൽക്കുന്ന വഴി വീഥിയിൽ വച്ചാണ് സഖാവിനെ ആദ്യമായി കാണുന്നത്.
നവജാതകരെ സ്വാഗതം  എന്ന് എഴുതിയ കാവടത്തിലൂടെ പ്രവേശന കവാടം കടന്ന് ഞാനും കൂട്ടുകാരികളും നടന്നകലുമ്പോൾ കുറച്ചു ചേട്ടൻമാര് വിളിച്ചു  അവരോടൊപ്പം ഞാനും ചെന്നു. പലരോടും പാട്ട് പാടാനൊക്കെ പറഞ്ഞു, അവർക്കൊക്കെ ചില പണിഷ്മെന്റ്കളും കൊടുക്കുണ്ടായിരുന്നു. അടുത്ത് എന്റെ ഉന്നമാണ് എന്ന് വിചാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു ചേട്ടൻ വിളിച്ചു. ( ഡീ..... തന്റെ പേരെന്താടി.. ഏതു ഡിപ്പാർമെന്റ് ) എന്ന് എന്തൊക്കയോ ചോദിച്ചു,
എല്ലാത്തിനും മറുപടി കൊടുക്കുന്നതിൽ ഇടക് ചുവന്ന ഷർട്ടും വെള്ള മുണ്ടും ധരിച്ച ചേട്ടൻ വരുന്നത് കണ്ടു.
എന്താടാ..... ഇവിടെ നിന്ന് ചുറ്റികറങ്ങുന്നത് ക്യാമ്പസിൽ
റാഗിംഗ് പാടില്ല എന്ന് എഴുതി വച്ചത് കാണുന്നില്ലെടാ....
പോ...! ക്ലാസ്സിൽ കുട്ടി പൊയ്ക്കോളൂ...,.
  പിന്നീട് ആണ് ഓർത്തത് ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ഛെ.... കഷ്ട്ടായിപോയി...
മനസ്സിൽ ഒരു കുറ്റബോധത്തോടെ ഞാൻ ക്ലാസിലേക് കടന്നു. എന്റെ മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ എന്റെ സഖാവിനോട് തുറന്ന് പറയാൻ ഇതുവരെ കഴിഞ്ഞില്ല.
    അന്ന് കണ്ടത് മുതൽ എന്റെ ഇടനെഞ്ചിൽ വാകമരം
പൂത്തുഉലഞ്ഞത് പോലെ എനിക്ക് തോന്നി. വീണ്ടും ഒരു നോക്കു കൂടി കാണുവാൻ എന്റെ മനസ് കൊതിച്ചു, നിന്റെ വരവും കാത്ത് നീ എന്നും ഇരിക്കാറുള്ള ഈ മറച്ചുവട്ടിൽ നിനക്ക് വേണ്ടി ഞാൻ നിന്നും കാത്തിരിക്കുന്നു.
ഈ സഖാവിന്റെ സഖി ആയിട്ട് ആ കരങ്ങൾ പിടിച്ചു എനിക്ക് നീ പിന്നിട്ട വഴിയിൽ കൂടി ഒരിക്കൽ കൂടി നടക്കണം.
അന്ന് ഉച്ചക്ക് ലൈബ്രറിയിൽ പോയി കുറച്ചു നേരം ഇരുന്നു അപ്പോഴാണ് ജനലഴിവയിൽ നിന്ന് കുളിർ തെന്നൽ വന്നത് അപ്പോഴും തോരാതെ മഴ പെയിതു കൊണ്ടിരുന്നു.         
പുസ്തകം കണ്ടാൽ എന്തെങ്കിലും കൊറികുറിക്കുന്നത് എനിക്ക് പണ്ട് മുതലേ ഉള്ള ശീലമാണ് മേശക്കരികിൽ ഇരുന്ന ഒരു ഡയറിയിൽ മനസിൽ തോന്നിയ വരികൾ എഴുതി,. ഞാൻ എഴുതുന്ന
സമയത്ത് സഖാവ് പുറത്തേക് പോയികഴിഞ്ഞിരുന്നു.
  പ്രണയം സഖാവിനോട് പറയാൻ പലതവണ ശ്രമിച്ചതാണ് പക്ഷെ... കഴിഞ്ഞില്ല. സഖാവ് എങ്ങനെ എടുക്കും എന്ന് അറിയില്ലായിരുന്നു. എന്റെ മനസിൽ അത് ഒരു നോവായി തന്നെ അവിടെ കിടന്നു.
   അപ്പോയെക്കും മഴ തോർന്നു കഴിഞ്ഞിരുന്നു, നനഞ്ഞു കുതിർന്ന മണ്ണിന്റെ ഗന്ധം ന്റെ ആത്മാവിൽ തൊട്ടതുപോലെ തോന്നി.
അപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി കേട്ടത്,  നില്ക്കു.. എന്താ..... പേര്... അഭിരാമി... ആഹാ..
ഞാൻ അഭിനന്ദ് . താൻ നന്നായി എഴുതും അല്ലെ......
ഹേയ്.. അങ്ങനെ ഒന്നും ഇല്ല മനസിൽ തോന്നിയ വരികൾ കവിതയായി വരുന്നു അത്രേ ഉള്ളൂ...
ഹോ... അത് കൊള്ളാലോ.... എനിക്ക് അറിയാം തനിക്കു
എന്നെ ഇഷ്ട്ടമാണ് എന്ന്, എന്താടോ താൻ അന്ദ്ധം വിട്ടു നീലികുന്നത് തന്നോട് തന്നെയാ പറയുന്നത്...  ഒരു ചമ്മലോടെ മുഖം തായ്‌ത്തി.  താൻ നന്നായി എഴുതുന്നുണ്ട് ഇനിയും എഴുതണം, കേട്ടോട്ടോ... ഉം,,
പലവട്ടം ഇവിടെ വരാറുള്ളത് ഞാൻ കണ്ടിരുന്നു.
പക്ഷെ... ആളെ മനസിലായിരുന്നില്ല... അതേ.. തന്നെ എനിക്ക് ഇഷ്ട്ടമാണ്.
   ( ഈശ്വര.... എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല )
അന്ന് മുതൽ ആണ് ഈ സഖാവിന്റെ പ്രിയ സഖി

ആണ് അഭിരാമി...
    അന്ന് ഒരിക്കൽ അമ്പല നടയിൽ വച്ച് സഖാവിനെ ഞാൻ കണ്ടിരുന്നു. എന്താ സഖാവേ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ സാധാരണ പാർട്ടി ഓഫീസിൽ മറ്റും അല്ലെ കാണാറുള്ളത്,.
ഞാൻ ഒരാളെ മാത്രമായി കാണാൻ വന്നതാണ്..
ആരെ... ഇവിടെ എന്റെ അടുത്ത് നിൽക്കുന്ന ആളെ കാണാൻ... കണ്ടു നെറ്റിയിൽ ചന്ദനം ചാർത്തി വാർമുടിയിൽ മുല്ല പൂക്കൾ ചൂടി എന്റെ മുമ്പിൽ നിൽപ്പുണ്ട്.
          അമ്പലത്തിൽ പോകുന്നത് വഴി നിറയെ വാകമര പൂക്കൾ പൂത്തു നില്കുന്നതായി കണ്ടിരുന്നു ഞങ്ങൾ രണ്ടു പേരും ആ വഴിയിൽ കൂടി നടന്നു. ഇളം കാറ്റിൽ ആടുന്ന വാകമരത്തെ കാണുമ്പോൾ ഉള്ളിൽ എന്തെന്ന് ഇല്ലാത്ത അനുഭൂതി ആണ്.. ഞങ്ങൾ നടന്നു എത്തിയത് ആ മരച്ചുവട്ടിൽ ആയിരുന്നു... സഖാവിനോട് ഞാൻ ഒരു ചോദ്യം ചോദിച്ചു,  സഖാവിനു ഈ വാക മരത്തെ ഇഷ്ടമാണോ...
. ഈ കടുത്ത വേനലിൽ പൂത്തു നിൽക്കുന്ന വാകമരത്തെ ആർക്കാ ഇഷ്ട്ടമാകതെ   സഖാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ആണ് എന്റെ മനസ്സിൽ ആ മരത്തോടും സഖാവിനോടും പ്രണയം തോന്നിയത് നിന്റെ കരങ്ങൾ എന്റെ കയ്യിൽ ചേർന്നപ്പോൾ ഞാൻ കണ്ടത് നിറമുള്ള സ്വപ്നങ്ങൾ ആയിരുന്നു.
ഒരു നാളിൽ ഞാനും  സഖാവിനോടൊപ്പം ചെങ്കോടികൊപ്പം ഉയരുന്ന മുദ്രവാക്യത്തിനൊപ്പം ഈ കലാലയ മുറ്റത്തുകൂടി നടന്നു അകലും.

      സഖാവിനെ പ്രണയിച്ച വാകയ്ക്കും ചിലത് നിങ്ങോടായി പങ്കു വെക്കാൻ ഉണ്ട്.
സഖാവേ..... നാളെ ഈ നിറമുള്ള വസന്തം നിനക്കായി പങ്കുവച്ച ഞാൻ ഇന്ന് മണ്ണോടു ചേർന്നിരിക്കുന്നു, എന്റെ ചില്ലകളിൽ മർമരങ്ങൾ ശൂന്യമായിരിക്കുന്നു.. ഞാൻ ഇന്നലകളിൽന്നോളം കൊഴിഞ്ഞു വീണിരിക്കുന്നു.. ആരും എന്നെ തിരഞ്ഞു നോക്കുന്നില്ല... എന്റെ പൂക്കൾ

   കൊഴിഞ്ഞു വീണുടയുന്ന യഥാർത്യത്തിൽ കൂടിയല്ലാതെ
നിറമുള്ള ഓർമകൾ എന്നിൽ തീർത്തു നീ യാത്രയായി...
  ഓരോ നിമിഷവും നിന്നോടുള്ള പ്രേമത്തിന്റെ ഓർമകൾ എന്നെ വല്ലാതെ വിഷാദത്തിൽ മുഴക്കുന്നു.
  നീ നടന്ന പാതയോരങ്ങൾ ഇന്ന് വിചനമായി കിടക്കുന്നു.
എന്റെ ചില്ലകളിൽ വെയിൽ ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത വേദനയാണ്. നീ ഇല്ലാത്തതിന്റെ വേർപാടിൽ ഉള്ളം പൊള്ളുന്നത് പോലെ എന്നിൽ അനുഭൂതി ഉണ്ടാകുന്നു.
  ഈ ചുവട്ടിൽനരികിൽ നീ ഉള്ളതുപോലെ  തോന്നൽ എന്നോളം ഞാൻ നിനക്കാതിരുന്നില്ല.
പീത പുഷ്പങ്ങൾ പൊഴിയുന്ന കാലങ്ങളിലെല്ലാം തന്റെ പ്രിയ സഖാവിനെയും കാത്തു ഈ വാകമരച്ചോട്ടിൽ അവൾ ഏകകായി കാത്തിരിക്കുന്നു.
    സഖാവിനും ചിലത് അവളോട് പറയുവാൻ ഉണ്ടായിരുന്നു.
നീ ഇല്ലാത്ത വഴികളിൽ ഞാൻ മാത്രമായി നടന്നകലുമ്പോൾ നീ പിന്നിട്ട വഴിയോരത്തിൽ നിന്റെ ജീവിതം ഒരു പുസ്തകമാകുന്നു. നിന്റെ സഹപാഠികളും
നിന്റെ പ്രണയവും എല്ലാം അതിൽ വായിക്കപ്പെടുന്നു.
തുറന്നിട്ട ജാലകം പോലെ അത് വായനകാരുടെ ചിന്തകളിൽ വിസ്മയിപ്പിക്കുന്നു.
    എങ്ങും എവിടെയും സഖാവ് എന്ന പേര് മാത്രം കേൾക്കപ്പെടുന്നു. നീ നടന്ന പാതയോരം ആളൊഴിഞ്ഞ
    അമ്പലം പോലെ കിടക്കുന്നു. നമ്മൾ കൈകോർത്തു നടന്ന ക്യാമ്പസ് ഇന്ന് നിറം മങ്ങിയ വെട്ടം പോലെ എന്നിൽ അവശേഷിക്കുന്നു. അറിഞ്ഞില്ല ഞാൻ നിന്റെ
മനസ്സിൽ പൂവിട്ട പ്രണയവും മോഹവും വേനലിൽ ഞാൻ എരിയുമ്പോൾ എനിക്ക് ആശ്വാസം പകർന്നത് നിന്റെ തണലായിരുന്നു അവിടെ നിന്നാണ് വിപ്ലവജ്വാലഎന്നോളം എന്റെ ഉള്ളിൽ തളിരിട്ട പൂമൊട്ടുകൾ വിടർന്നതും.
നിന്റെ ചങ്കിൽ നിന്ന് ഉയരുന്ന മുദ്രാവാക്യം  കേൾക്കാത്ത
നാൾ എന്നിൽ തന്നെ എരിഞ്ഞടയും പോലെ അവസാനിക്കുന്നു.
എത്ര ഋതുക്കൾതോറും തീർന്നു പോകുന്നു... ശിശിരവും ഹേമന്തവും വസന്തവും എല്ലാം തന്നെ ഇന്നലകൾ എന്നപോലെ നോമ്പരമായി എന്നിൽ നിൽക്കുന്നു.
തന്റെ കൈപ്പട നെഞ്ചിൽ പടർന്നപ്പോൾ മുതൽ എന്റെ ആത്മാവും മണ്ണിൽ ലയിക്കുന്നു.
നിന്റെ ചോരക്കണങ്ങൾ പൊഴിയുമ്പോൾ എന്റെ മാറിലെ മർമ്മരങ്ങളും അറ്റുപോകുന്നു കഠാര കൊണ്ട് നിന്റെ മാറിൽ തുളച്ചപ്പോൾ പൊളിഞ്ഞുപോയത് സഖാവ് മാത്രമല്ല എന്നിലെ പ്രണയവും കൂടിയാണ്. നീയും നിന്റെ പ്രണയവും എന്നും നിൽക്കുന്നത് ഉള്ളിൽ ഭയം നാളിൽ ഇടറാതെ പിടിച്ചത് നിന്റെ കൈകൾ ആയിരുന്നില്ലേ.. അതാവും എന്നിൽ നിന്ന് അടയാതെ നിൽക്കുന്നതും നീയും നിന്റെ പ്രണയവും.
  സഖാവിന്റെ സ്മരണകൾ  വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഓടിയെത്തിയത് നമ്മുടെ' സഖാവ് സൈമൺ ബ്രിട്ടോ ' അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ്.. കഴിഞ്ഞ 35 വർഷങ്ങളായി ചക്രാകസേരയിൽ ഇരുന്നു മറ്റുള്ളവർക്ക് വേണ്ടി വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും വിപ്ലവത്തിന്റെ തീ ജ്വാലയായി ജീവിക്കുന്ന രക്തസാക്ഷി.
              1983 ഒൿടോബർ 14 തീയതി എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാഷ്വാലിറ്റിൽ വെച്ച്  രാഷ്ട്രീയ എതിരാളികൾ ഹൃദയത്തിലും ശ്വാസകോശത്തിലും നട്ടെല്ലുകളിലും കരളിലുംb കഠാരമുന കുത്തിയിറക്കിയിട്ടും തോൽക്കാത്ത ചങ്കൂറ്റം.
           " ഹിമവാതത്തിന്റെ കൊടുംതണിലിൽ കരൾ കണ്ണുകൾ ഒളിഞ്ഞിരിക്കുന്നു കഴുകൻ കണ്ണുകൾക്ക് നേരെ പ്രതിരോധത്തിന്റെ തീ കാറ്റടിക്കുന്നു ഞാൻ വെമ്പാതമിട്ടു
     പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കരുത്ത് ഉണ്ടെങ്കിൽ ആശക്തി പോലെ അക്ഷരങ്ങൾ നിന്നെ നിന്നും മുതിർന്നു വീഴും. "
  ഇത് സഖാവ് സൈമൺ ബ്രിട്ടോ വരികളാണ്.


© bhavyasree