ഫുട്ബോൾ
ഫുട്ബോൾ
അടുത്ത ദിവസം ഞങ്ങളുടെ ക്ലാസും, ഫിഫ്ത് ബിയും തമ്മില്‍ ഫുട്ബാള്‍ മത്സരമാണ്. ഞങ്ങള്‍ പന്ത്രണ്ട് ഛോട്ടാകളേ ഉള്ളെങ്കിലും എല്ലാം നല്ല കളിക്കാരാണ്. ഉരുണ്ടുരുണ്ടു പന്തുംകൊണ്ടു കേറിയാല്‍ തടയാന്‍ പ്രയാസമാണ്. ഉച്ചയൂണു കഴിഞ്ഞാല്‍ പന്തുംകൊണ്ടു ഗ്രൗണ്ടില്‍ പോകും. നട്ടുച്ചക്കും പ്രാക്ടീസാണ്.
എടാ കിട്ടൂ ശ്യാം വിളിച്ചു. നട്ടുച്ചക്കു കളിക്കരുത്-വേലുകൊള്ളരുത് എന്നൊക്കെ ഈ അപ്പൂപ്പന്‍ തന്നാണോടാ പറയാറുള്ളത്--പിള്ളാരെല്ലാം കൂടൊരു ചിരി.
കളിയുടെ കാര്യം പറഞ്ഞപ്പോഴാണ്--ഞാനൊരു കളിഭ്രാന്തനാണ്. അടുത്തുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് ഞങ്ങള്‍ പഠിക്കുന്നത്. സ്കൂളില്‍ ഇന്നത്തേപ്പോലെ ക്രിക്കറ്റും ഒന്നും ഇല്ല. ആകെയുള്ളത് വട്ടുകളിയും കുടുകുടുവുമാണ്. ഇതു രണ്ടും കളിക്കാന്‍ പാടില്ലെന്നാണ് അച്ഛന്റെ ഓര്‍ഡര്‍. കുറേനേരം കളി നോക്കിനില്‍ക്കും. പിന്നെ എപ്പോഴാണെന്നറിയില്ല ഞാനും കളിയിലുണ്ടാകും. കറക്റ്റ് ആ സമയത്ത് അച്ഛന്‍ സ്കൂളീന്റെ മുന്നിലേ റോഡില്‍കൂടെ പോകുന്നുണ്ടാകും. അതിന്റെ മാജിക് എനിക്കറിയില്ല. വൈകിട്ടു ചെല്ലുമ്പോള്‍ അടിയും റഡിയായിരിക്കും. പക്ഷേ ഇതുകൊണ്ട് അടുത്തദിവസം കളികാതിരിക്കുമെന്ന് വിചാരിക്കണ്ടാ. കളിയും അടിയും മുറയ്ക്കു തുടര്‍ന്നു കൊണ്ടിരിക്കും.
അപ്പൂപ്പോ കിട്ടു വിളിച്ചു, ഒരു പത്തുരൂപാ തന്നേ. ഞങ്ങടെ പന്ത് കുളത്തില്‍ പോയി. എളുപ്പം താ. ദാ കളിക്കാര്‍ വന്നു. കഥയൊക്കെ പിന്നെ. അവന്‍ രൂപയും കൊണ്ടു പോയി. ബാക്കിയുള്ളവര്‍ പുറകേയും.
മക്കളെ അപ്പൂപ്പന്റെ കൊച്ചിലേ ഇതുപോലെ പന്തുവാങ്ങലൊന്നും ഇല്ല. ഞങ്ങള്‍ പന്തുണ്ടാക്കിയാണ്‍ കളിക്കുന്നത്.
അതെങ്ങനാ അപ്പൂപ്പാ പന്തുണ്ടക്കുന്നത്. കിട്ടു ചോദിച്ചു. പറയാം . അടയ്ക്കാമരത്തിന്റെ പാളയില്ലേ. അതില്‍ നിനും എടുക്കുന്ന അള്ളൂരിയാണ് പന്തിന്റെ കവര്‍.
അള്ളൂരിയോ--
...