...

0 views

പാലാഴിമഥനം നാല്
പാലാഴിമഥനം നാല്
എന്നിട്ട് ആ അമൃത് ദേവന്മാര്‍ക്ക് കിട്ടിയോ അപ്പൂപ്പാ-ആതിര ചോദിച്ചു.

പിന്നെ കിട്ടാതെ. ഉച്ചകോടി അവരുടെ കൈയ്യിലല്ലിയോ. എല്ലാവരും കൂടി ഓടിച്ചെന്ന് ബ്രഹ്മാവിനോടു പറഞ്ഞു--
ത്രൂ പ്രോപ്പര്‍ ചാനല്‍- വിഷ്ണുവിന്റടുക്കല്‍ കാര്യം എത്തി. ശ്ശെ-കല്യാണം കഴിഞ്ഞതേയുള്ളൂ--പക്ഷേ എന്തു ചെയ്യാം. മഹാവിഷ്ണു അപ്രത്യക്ഷനായി.

രംഗം അസുരരാജധാനി. എല്ലാവരും അമൃതകുംഭം സൂക്ഷിച്ചു വച്ചിട്ട് കുളിക്കാന്‍ പോയിരിക്കുകയാണ്. ശുദ്ധമായി വേണം അമൃതു കഴിക്കാന്‍ .

ആരു പറഞ്ഞപ്പൂപ്പാ ശുദ്ധമായി കഴിക്കണമെന്ന്.

ആ എനിക്കറിയാമോ? ഇങ്ങനെ കുറേ വിഢിത്തങ്ങള്‍ എവിടുന്നൊക്കെയോ വരും. ഇന്നാളില്‍ ഒരു മരണവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നം. ഒരു ബുദ്ധിമാന്‍ പറഞ്ഞു രാഹുകാ‍ലം കഴിഞ്ഞേ ശവം ദഹിപ്പിക്കാവൂ പോലും. രാഹുകാലത്തിന് ഇതിലെന്തു കാര്യമെന്ന് ഒരു യുക്തിവാദി.

. ഈ രാഹുകാലം അതു കണ്ടു പിടിച്ചവര്‍ പറയുന്നത് യാത്രയ്ക്കു മാത്രം നോക്കേണ്ടതാണെന്നാണ്. അതുകൊണ്ട് രാഹുകാലം ഇവിടെ പ്രസക്തമല്ലെന്ന് വേറൊരാള്‍. ചര്‍ച്ച കൊഴുക്കുന്നു. പാവം നമ്മുടെ ശവം അവിടെക്കിടന്നു വിയര്‍ക്കുന്നു.

ശവം വിയര്‍ക്കുന്നോ-രാംകുട്ടന്‍ അതില്‍ ചാടിപ്പിടിച്ചു.

പോട്ടെടാ ഒരോളത്തില്‍ അങ്ങു പറഞ്ഞു പോയതാ. അതുപോലെ ആദ്യമായി...