...

1 views

കരകവിഞ്ഞൊഴുകിയ പുഴ

*കരകവിഞൊഴുകിയ പുഴ*
*ഭാഗം ഒന്ന്*

നിങ്ങളൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്തമാണ് എന്റെ കഥ.
എഴുത്തിനെയോ വായനയെയോ എനിക്കറിയില്ല. എന്റെ വീടല്ലാതെ മറ്റൊരു ലോകം ഞാനും കണ്ടിട്ടുമില്ല.
ഒരുപാട് പറഞ്ഞു മുഷിപ്പിക്കുന്നില്ല. നിങ്ങൾ തന്നെ കണ്ടറിയുക.

പട്ടുമ്മേൽ ഹൈദറാജിയുടെയും അലീമ ഉമ്മയുടെയും മൂത്ത മകളാണ് ആയിഷാ എന്ന അയ്സൂട്ടി (ഞാൻ)

അന്നാന്നാട്ടിൽ മേൽ കാതും ചിറ്റും ചവിടി ചെയിൻ ഒക്കെ ഉള്ള ഏക സുന്ദരി കോത,
ചിറ്റ് ഇട്ടത് കൊണ്ട് അന്നെന്നെ കാണാൻ കൊറേ അയൽക്കാരും കുടുംബകാരുമെല്ലാം വന്നു. എന്തായ്നൂന്ന് അറിയോ അന്ന്ന്റെ ഒരു പൗസാക്ക്.
ഓഹ് , ന്റെ ഒപ്പരം പട്ച്ച ഖദീസ കുട്ടിയും പാത്തുട്ടിയും ബീ കുഞ്ഞിമ്മയും ഒക്കെ ന്നെ തന്നെ ങ്ങനെ നോക്കി നിക്കും ഓഹ്, ഞാനപ്പം ബല്ലാത്ത ഒരു ഗമയിലങ്ങനെ ഇരിക്കും.

ഉമ്മ അറിയാണ്ട് ഞാൻ അന്നൊക്കെ മദ്രസയിൽ പോകുന്നതോടൊപ്പം ഓത്ത് പള്ളിയിലും പോവും, എങ്ങനെയോ കാര്യം ഉമ്മാന്റെ ചെവിയിൽ എത്തിയതോടെ ആർക്കേലും കത്ത് എഴുതാൻ പഠിക്കും മ്മക്ക് എഴുത്തും വായനയും ഒന്നും വേണ്ട എന്ന് പറഞ്ഞ് ആ പൂതിക്ക് ആടെ വിരാമം കുറിച്ചു.

പിന്നെ ബേം കെട്ടിക്കാനായി തിരക്ക്. തറവാടിനൊത്ത വീടരെ തേടി കാർനോർ മാര് നടപ്പ് തുടങ്ങി. ഒരു വിധം ഒത്തു വന്ന അരമനയിൽ സുക്കൂർ ഹാജിന്റെ തറവാട്ട് മുറ്റത്തെത്തി ഒടുവിൽ ആാാ ആലോചന.

പിന്നെ ഇവിടെന്ന് ബാപ്പയും എളാപ്പയും ഒക്കെ അങ്ങോട്ട് പോയി. കുറച്ചു ദൂരം ഉള്ളോണ്ട് ട്രെയിനിലായിരുന്നു യാത്ര ബഹു കേമം.

-------------------

വീടിന്റെ ഉമ്മറപടി കാണാൻ ഉമ്മ സമ്മയ്ക്കൂല ആകെ ഒന്ന് കാണുക, പള്ളിയിൽ ദിക്ർ ഉള്ള ദിവസം എല്ലാ ആണുങ്ങളും പോയ സമയം ഉമ്മാന്റെ കൂടെ ഇരിക്കുമ്പോഴാണ്.
പാത്തുട്ടിയും ഖദീസ കുട്ടിയും വന്നാൽ പിന്നാമ്പുറത്ത് കൊർചേരം മാവിലെറിഞ്ഞും മണ്ണപ്പം ചുറ്റും കളിക്കും അസർ ബാങ്ക് വിളിച്ചാൽ കയ്യും കാലും കയ്കി ആത്ത് കേറണം. ഉച്ചര്ഞ്ഞും അത് പോലെ ളുഹർ നിക്കേര്ച്ചു ഒന്നര രണ്ട് മണിയോളം മുസാഹ് ഓതണം.
ഐനോണ്ട് ന്താപ്പോ ക്കോണംന്ന്ച്ചാൽ ഒരീസം അഞ്ച് ജുസ് ഒക്കെ ഞാനോതും മാലെ മ് മൗലിദു മ് സ്വലാത്ത് മ് ങ്ങനെ ക്കെ ആണ് ഞമ്മളെ ഒരീസം കയ്യ്ണത് .

മ്മാന്റെ സീലമാണ് എല്ലാം പാവം, ഒറ്റ മോളായ്ന് ഉമ്മാന്റെ ഉപ്പാക്ക് വയസ് ആയപ്പോ ആണ് ഉമ്മാന്റെ ഉമ്മാന്റെ കെട്ടിയത്, അതോണ്ട് ഇനിം മക്കൾ ണ്ടാവും പേടിച്ചിട്ട് വല്യപ്പാന്റെ ആദ്യമക്കൾ എല്ലാം കൂടി ഉമ്മാന്റെ ഉമ്മാനെ അവിടെന്ന് നാട് കടത്തി. ഉന്തു വണ്ടീലായ്നോലെ കൊണ്ടോയത് കുഞ്ഞായ ഉമ്മ എല്ലാം കോണീന്റെ അടീൽ നിന്ന് കണ്ട് കരഞീനോലോ, പിന്നെ ആടെന്ന് കുറച്ചീസം കഴിഞ്ഞു ബാപ്പ മരിച്ചപ്പോ ഉമ്മ പിന്നെ ആട്ത്തെ അടക്കളക്കാരിയായ് പാവം ന്റെ വാഹ്ച്ചി ഉമ്മാനെ കെട്ട്ണ വരെ കൊറേ കസ്ട്ടപ്പെട്ട്ക്ക്ണ് പാവം. ഉമ്മാന്റെ കഥ കൂടി പറയാൻ നിന്നാൽ ന്റെത് തീരൂല ഐനോണ്ട് തൽക്കാലം ന്റെത് തന്നെ പറയാലെ...

---------------

ട്രൈയിനിറങ്ങി നടക്കുന്ന കാർണവന്മാരിലേക്ക് ഒരു സൈക്കിൾ യാത്രികൻ വന്നു. എന്ത് കണ്കെട്ടും കൊണ്ടാണ് അയാൾ വന്നതെന്നറിയില്ല. വീട് പോലും അവർക്ക് കാണിച്ചു കൊടുക്കാതെ തൊട്ടടുത്ത പള്ളിയിൽ നിന്നും കാനോത്ത് കയിച്ചു. ഒരത്ഭുതം പോലെ,
അങ്ങനെ പുതിയാപ്ലാനെ അന്വേഷിച്ചു പോയവർ കാനോത്തും കഴിച്ചു വന്നന്നുള്ളത് നാട്ടിലാകെ പരന്നു.
പിന്നെ കൂടുതൽ സംസാരങ്ങൾ അവിടെ ഉണ്ടായില്ല, മൂത്ത മകളുടെ കല്യാണം ആരവത്തോടെ കഴിഞ്ഞു മഞ്ഞയെം പച്ചയെം കത്ത്ണ ബൾബും പോര കാണാത്ത പന്തലും കസവിന്റെ തട്ടവും സിൽക്കിന്റെ തുണിയും കുപ്പായവും കൈ നെർച്ചും സ്വർണ വളയും കാത് കാണാത്ത തരത്തിൽ ചിറ്റും പൈസ ചെയ്നും ചവിടി ചെയ്നും ആലിക്കാത്തും അങ്ങനെ കാണ്ണോലെ കണ്ണ് പൊർത്തേക്ക് ച്ചാടുന്ന കോലത്തിൽ ആർഭാട കല്യാണം.

ബല്യ ബസ്സിൽ പുതുക്കം, പുയ്യാപ്ലന്റെ പോര കണ്ടപ്പോക്ക് എല്ലാരേം വിരല് മൂക്കത്ത് ബീണ് ക്ക്ണ് എന്താപ്പോ ഹാജിയാർക്ക് പറ്റിയത് ഈ ച്ചാപ്പേൽ ക്കാണോ ഈ മഹാറാണിയെ കൊടുത്തത്,
അസൂയയോടെ നോക്കിയവരെല്ലാം പിന്നെ സഹതാപത്തോടെ നോക്കൽ തുടങ്ങി, ചിലരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഒന്നും തിരിയാതെ ഞാൻ അവിടെ ഇരുന്നു, എല്ലാരും പോയി ആളോഴിഞാൻ നാല് കസേരകൾ എന്നെ നോക്കി പല്ലിളിക്കും പോലെ എനിക്ക് തോന്നി.

തുടരും...
*✍🏻Mihras Koduvally*