ഒരു വേനൽ മഴയുടെ ഓർമ്മയ്ക്ക്
ചില ബന്ധങ്ങളുണ്ട്... ഹൃദയസ്പർശിയായവ.. അങ്ങനെ ഒന്ന് എനിക്കുമുണ്ടായിരുന്നു.നേർമയുള്ള ഒന്ന്...ഹൃദയ സ്പന്ദനംപോലെ എന്നും കൂടെ ഉണ്ടായത്..... ശ്വസാവായു പോലെ എന്നെ നിലനിർത്തിയത്...വിശാലമായ സൗഹൃദത്തിൽ നിന്ന്... വിശുദ്ധമായ പ്രണയത്തിൻ്റെ ലോകത്ത് എത്തിച്ച ഒന്ന്...
മഴയുടെ സംഗീതവും,പുതു മഴയുടെ മണവും, കിളിവാതിലിലൂടെ അനുവാദമില്ലാതെ കടന്നു വരുന്ന കുസൃതി കാറ്റിനെയും, കഥാപുസ്തകത്തിൻ്റെ പുതുമണത്തേയും..അതിലെ കഥാപാത്രങ്ങളേയും അങ്ങനെ അങ്ങനെ പ്രകൃതിയേയും... പുസ്തകത്തേയും എല്ലാം പ്രണയിച്ച ഇടനെഞ്ചിൽ അവൻ പെയ്തിറങ്ങിയത് വേനൽമഴ...