...

17 views

ആ രാത്രി 🌚
ആ രാത്രിയും ഞാൻ എന്നത്തേയും പോലെ ഉറങ്ങാൻ കിടന്നു. ഇതുവരെ തോന്നാത്ത എന്തൊക്കെയോ ആ ഉറക്കത്തിൽ എനിക്ക് തോന്നി. കണ്ണുകൾ മൂടി ഇരുട്ടിനെ ഞാൻ സ്വാഗതം ചെയ്തു. ആ ഇരുട്ടിൽ ഒരു ചെറു വെളിച്ചമായി അത് ഞാൻ കണ്ടു. 'ഒരു ചോദ്യ ചിഹ്നം(?)'. ആ ചോദ്യ ചിഹ്നം പലതും എന്നോട് ചോദിച്ചു. ആ ചോദ്യങ്ങൾ ഒക്കെ തന്നെ ഞാൻ എന്നോട് ആവർത്തിച്ചു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ ഭയന്നു . പല ചോദ്യങ്ങൾക്ക് പുറമെ പല മുഖങ്ങൾ മാഞ്ഞു മറഞ്ഞു. പല ചോദ്യങ്ങൾക്ക് പല മുഖങ്ങൾ. ആ ഇരുട്ടിൽ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് വേണ്ടി ഞാൻ തിരഞ്ഞു ;ഒന്നും കിട്ടിയില്ല. അങ്ങനെ കുറെ തിരഞ്ഞ ശേഷം എനിക്ക് ഉത്തരം കിട്ടി. ആ ഉത്തരം എന്റെ മൗനമായിരുന്നു. ഉത്തരം കിട്ടിയപോയേക്കും ഞാൻ കണ്ണുകൾ തുറന്നു. ഇരുട്ടിനെ മറികടുന്നു വെളിച്ചം കണ്ണിലേക്കു വന്നു. ആ വെളിച്ചത്തിൽ ഞാൻ കഴിഞ്ഞ രാത്രിയെ മന്ത്രിച്ചു. ആ രാത്രിയിൽ എന്തായിരുന്നു ഞാൻ കണ്ടത്? ആ ചോദ്യം എന്തായിരുന്നു? ആ മൗനം എന്റെ ഉറക്കമായിരുന്നോ? ഇതും എന്റെ ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നം ആയി തീർന്നു. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് വേണ്ടി ഞാൻ എന്റെ യാത്ര തുടർന്നു...... ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിട്ട്.. !