അണയാത്ത വിളക്കുമാടം
ഒരിക്കൽ വയലിൽ അതിരിട്ട ചെളി വരമ്പിലിരിക്കുന്ന കൊറ്റിയെ കണ്ട് കൗതുകം തോന്നിയപ്പോൾ അച്ഛനോട് എനിക്കതിനെ വേണമെന്ന് വാശിപിടിച്ചു. കയ്യിലെ അരിവാൾ താഴെ വെച്ച് അച്ചൻ പതുക്കെപതുക്കെ ആ ചെളിവരമ്പിലൂടെ നടക്കുന്നതിനിടയിൽ നട്ട് തീർന്ന ഞാറ്റിലേക്കു കാൽ വഴുതിവീണത് ഇന്നും ഓർമ്മയിലുണ്ട്.
അച്ഛൻ വീഴുന്നത് കണ്ട് ഞാൻ അലറി വിളിച്ചു.
ആരൊക്കെയോ അച്ഛനെ എഴുന്നേ ല്പിക്കുമ്പോൾ തോൽ മുള്ളു തറച്ച പാടുകളുണ്ടായിരുന്നു അഛന്റെ മുതുകത്ത്.
അപ്പോഴും അച്ഛന്റെ കണ്ണുകൾ എന്നെ തിരയുകയായിരുന്നു.
അമ്മയുടെ ഓർമകളുമായി ഒതുങ്ങി കൂടുമ്പോഴും എന്റെ ഭാവിയെ കുറിച്ചായിരുന്നു അച്ഛന്റെ ചിന്ത. പിന്നീട് എനിക്ക് വേണ്ടി മാത്രം മാറ്റി വെച്ച അച്ഛന്റെ ജീവിതം ,
വയലിൽ കൂട്ടുകാരുമൊത്ത് പന്ത് കളിക്കുന്ന തിനിടയിൽ ചാറ്റൽ മഴ
നനഞ്ഞതും
അത് കണ്ട് വടിയുമായി അച്ഛൻവന്നതും.. ..
രാത്രിയിൽ പനിയുണ്ടെന്ന് തോന്നിയപ്പോൾ കോരിച്ചൊരിയുന്ന മഴയത്ത് തൊപ്പിക്കുടയുടെമറവിൽ എന്നെയും ചുമന്ന് വയൽ വരമ്പിലൂടെ ഡോക്ടറെ കാണാൻ പോയി,
അന്ന് ഒരുപോള കണ്ണടക്കാതെപുലരും വരെ എന്റെ അരികിലിരുന്ന് നേരം വെളുപ്പിച്ചു.
സുഹൃത്തുക്കളിൽ പലരും പുതിയൊരു വിവാഹത്തെ കുറിച്ച് പറയുമ്പോഴും അച്ഛൻ ഒഴിഞ്ഞു മാറും,
ഒരിക്കൽകൊച്ചച്ഛനോട് പറയുന്നത് കേട്ടു. "വേണ്ട കേശു... ന്റെ മോൻ അനാഥനാകുന്ന ഒരു കാര്യത്തിനും ഞാനില്ല. '
അച്ഛന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ തട്ടി.
വർഷങ്ങളോളം അമ്മ കിടപ്പിലായിരുന്നിട്ടും സദാ അമ്മയെ പരിചരിച്ചിരുന്നത് അച്ഛനായിരുന്നു. സഹായിക്കാൻ ഒരുങ്ങുമ്പോഴേക്കും"വേണ്ട നീ പോയി പഠിക്ക്, ഇതൊക്കെ ഞാൻ ചെയ്‌തോളാം"ഇതായിരുന്നു അച്ഛന്റെ മറുപടി.
മരുന്ന് കൊടുക്കുന്ന സമയത്തൊക്കയും അമ്മയെ അടുത്തിരുന്ന് സമാധാനിപ്പിക്കുന്നതുകാണാം.
"ന്റെ ദേവൂ ! നീ ഈ കഷായം കുടിക്ക്. വൈദ്യര് പറഞ്ഞപോലെ നിന്നാൽ എല്ലാം പെട്ടന്ന് സുഖാവും".
ആ വാക്ക് കേട്ട് അമ്മ മരുന്ന് കഴിക്കും.
പതിനൊന്നു വർഷത്തോളം അമ്മ...