...

14 views

മൂന്ന് സുഹൃത്തുക്കൾ .
ഹൃദയമിടിപ്പ് ബെല്ലുകൾ പോലെ മുഴങ്ങി.......സ്കൂൾ ബെല്ല് മുഴങ്ങി. കണ്ണുകൾ നിറഞ്ഞതിനാൽ പേപ്പറുകൾ നൂലിൽ കെട്ടാൻ അവർ മൂവരും പാടുപ്പെട്ടു. പേപ്പറുകൾ അധ്യാപികയെ ഏൽപ്പി അവർ മൂവരും തങ്ങളുടെ പരീക്ഷ ഹാൾ വിട്ട് കൊടിമരച്ചുവട്ടിലെത്തി. ഏതാനും നിമിഷത്തെ നിശബ്ദത മുറിച്ചു കൊണ്ടവർ ഉറക്കെ ചിരിച്ചു. അത് അവരുടെ അവസാന സ്കൂൾ ദിനമായിരുന്നു. പരീക്ഷാ പേടി കാരണം അവർ നേരത്തെ ഒന്നും മിണ്ടിയിരുന്നില്ല. മൂവരും മൂന്നു ഹാളിലായിരുന്നതിനാൽ ഹാൾ കണ്ടെത്താനുള്ള തിരക്കിലായിരുന്നു അവർ. ഇന്ന് ആ മൂവർ സംഘം പിരിയകയാണ്. ക്ലാസ്സിൽ അവർ മൂവരുമുണ്ടെങ്കിൽ പറയേണ്ട കാര്യമില്ല. ഗേറ്റ് അടയ്ക്കാൻ നേരമായപ്പോൾ അവർ പുറത്തേക്കിറങ്ങി. അവർക്കറിയാം ഇനി അവർ മൂന്നു വഴിയാണ്, കാണുക അസാധ്യമാണ്. എന്നാലും വീണ്ടും കാണുമെന്ന വിശ്വാസത്തോടെ അവർ പിരിഞ്ഞു. എങ്കിലും അവരുടെ ഹൃദയമിടിപ്പ് ബെല്ലുകൾ പോലെ മുഴങ്ങി.......