...

17 views

ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറി Part4
ഡോക്ടർ പ്രസാദ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം മുഴുവൻ ആശുപത്രിയിൽ ഒരു പ്രതീക്ഷയുടെ പ്രകാശമായിരുന്നു. എല്ലാം ശരിയാകും എന്ന വിശ്വാസം മരണം കാത്തു കിടക്കുന്ന ഞങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു. കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഒരു ഊർജം അദ്ദേഹത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. എന്തോ ഒരു ശക്തി അദ്ദേഹത്തിൻ്റെ ചികിത്സയിൽ ഉള്ളതുപോലെ ഞങ്ങൾക്ക് തോന്നി. ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഒരു വിശ്വാസം ഞങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രസാദ് സോക്ടർക്ക് കഴിഞ്ഞു. എൻ്റെ പ്രണയം ഞാൻ അവളോടു പറയുന്ന തീരുമാനിച്ചു.കത്തിലൂടെ പറയാനായിരുന്നു എൻ്റെ ശ്രമം. അങ്ങനെ ക്വാറന്റൈൻ 25 ആം ദിവസം12 മണിയായിട്ടും ഒരു കത്തെഴുതാൻ എനിക്കു പറ്റിയില്ല . എങ്ങനെയാതുടങാ,
എന്താ എഴുതാ, ഒന്നും പിടികിട്ടുന്നില്ല.എന്താ എന്നോട് ഒന്നും മിണ്ടാത്തേ എന്ന് അവൾ എന്നോട് ചോദിച്ചു.ഞാൻ എന്താ പറയാ.അവസാനം ഞാൻ കത്തെഴുതി ഇഷ്ടം ആണ് എന്ന്.കത്ത് വായിച്ച ശേഷം അവൾ പിന്നെ ഒന്നും മിണ്ടിയില്ല.പറയേണ്ടിയിരുന്നില്ല എന്ന് എനിക്കു തോന്നി. അവളുടെ സൗഹൃദം പോലും നഷ്ടമായോ എന്ന് എനിക്ക് തോന്നി. കത്തുകളിലൂടെ സംസാരിച്ച് സംസാരിച്ച് അറിയാതെ എപ്പോഴോ ഞങ്ങളുടെ ഹൃദയങ്ങളും പരസ്പരം മിണ്ടാൻ തുടങ്ങിയിരുന്നു. അവ ഒരേ താളത്തിൽ സ്പന്ദിക്കാൻ തുടങ്ങിയിരുന്നു .പ്രണയത്തിൻ്റെ സുന്ദര പുഷ്പങ്ങൾ വിടരാൻ തുടങ്ങിയിരുന്നു. പക്ഷേ വിടരുന്നതിന് മുമ്പുതന്നെ വാടാനുള്ള പുറപ്പാടാണെന്നുള്ള കയ്പുനിറഞ്ഞ സത്യംഞാൻ മനസ്സിലാക്കി. ആ പുഷ്പത്തിൻ്റെ സുഗന്ധം ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കില്ല എങ്കിലും ഷഹാന! അവളുടെ കണ്ണുകൾ പാദസ്വരകിലുക്കം അവളുടെ ഖൽബിൻ്റെ മൊഞ്ച് ഒന്നും എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. മരിക്കാൻ പോകുന്ന ഈ അവസാന നിമിഷത്തിലും ഒരു തവണ ഒന്നു കാണാൻ മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ.
പക്ഷേ അവളുടെ മനസ്സിൽ ഞാനില്ല .അവളുടെ സൗഹൃദവും ഞാൻ നഷ്ടപ്പെടുത്തി. 30 ആം ദിവസവും അവൾക്ക് ഒരു പ്രതികരണവും ഉണ്ടായില്ല. സമയം ഉറുമ്പുകളേക്കാൾ പതിയെ ഇഴയാൻ തുടങ്ങി.അനുരാഗത്തിൻ്റെ പൊയ്കയിൽ ഞാൻ ഏകാന്തനായി നീന്തുന്ന പോലെ എനിക്കു തോന്നി. തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രണയം.ക്വാറന്റൈൻ38ആം ദിവസം ഒരു സുഖകരമായ സന്തോഷ വാർത്ത ആശുപത്രിയിൽ മുഴുവനും പ്രതിധ്വനിച്ചു. എന്താണെന്നല്ലേ?
Life#painof life#pain of love# true love#light of hope

© Akhila Jayadevan