...

3 views

ഭാഗം 20
ഭാഗം 20
വികസനവും പരിസ്ഥിതിയും
.....................................................

നാലാം ദിവസത്തെ സെമിനാറിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഉണ്ണിക്കുട്ടനും ചില ന്തിച്ചിരുന്ന കാര്യങ്ങളാണ്.


'വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്.
ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ
തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ
ആവശ്യങ്ങളെക്കൂടി  കണക്കിലെടുത്ത്,
അവർക്കു വേണ്ടത് മിച്ചം വെച്ചുകൊണ്ടാവണം നമ്മുടെ വിഭവ
സമാഹരണവും ഉപഭോഗവും. അതിന്
നമ്മുടെ വികസനരംഗങ്ങളിൽ, സുസ്ഥിര വികസന നയങ്ങൾ നടപ്പാകണം. കാർഷികനയം, വാസ്തുവിദ്യാനയം,
വ്യവസായ നയം, ഗതാഗതനയം, വാർത്താ
വിനിമയ നയം, സാമ്പത്തിക നയം, വിദ്യാഭ്യാസ നയം, ഊർജനയം എന്നിവയെല്ലാം സുസ്ഥിര വികസന പാതയിലൂടെ മുന്നേറത്തക്ക വിധത്തിൽ രൂപാന്തരപ്പെടുത്തണം.പ്രകൃതിസൗഹൃദ
സാങ്കേതിക വിദ്യയുടെ ഉപയോഗം...