സ്വപ്ന സഞ്ചാരി
ആഗ്രഹിച്ചിട്ടുണ്ടൊരുപാട് ! നീ നടന്ന വഴികളിലൂടെ ഒറ്റക്കൊരു യാത്ര..... നിന്റെ പാദസ്പർശമേറ്റ് പ്രണയം തളിർത്ത പുൽനാമ്പുകളെ കാണണമെനിക്ക്... അവ നിന്റെ സൗന്ദര്യത്തെക്കുറിച്ച് വാചാലമാകുമ്പോൾ നമ്മൾ മാത്രമുള്ള ലോകത്തെ സ്വപ്നം കണ്ട രാവുകളെ പുൽകണമെനിക്ക്.. നീയും ഞാനും ഓരോന്നായി നെയ്തെടുത്ത പട്ടുനൂൽ സ്വപ്നങ്ങളെക്കുറിച്ചോർത്ത് ഒരു പക്ഷേ...